വിലക്കയറ്റം നിയന്ത്രിക്കാനാകുന്നില്ല, ഉള്ളിവില 100 കടന്നു ; ഒരു ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ 

വിലക്കയറ്റം നിയന്ത്രിക്കാനാകുന്നില്ല, ഉള്ളിവില 100 കടന്നു ; ഒരു ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ 

സവാള കിലോയ്ക്ക് 100 രൂപ കടന്ന പശ്ചാത്തലത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒരു ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യും. കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച ഇതുസംബന്ധിച്ച് തീരുമാനമെടുക്കുകയായിരുന്നു. പൊതുമേഖലാ സ്ഥാപനമായ എംഎംടിസിയാണ് ഉള്ളി ഇറക്കുമതി ചെയ്യുക. നാഫെഡ് ആണ് ഇത് പ്രാദേശിക മാര്‍ക്കറ്റുകളിലെത്തിക്കുക. അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇറക്കുമതി. ഒരു ലക്ഷം ടണ്‍ ഉള്ളി എത്തിക്കാന്‍ തീരുമാനിച്ചതായി ഭക്ഷ്യ മന്ത്രി റാം വിലാസ് പാസ്വാന്‍ ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു. ശനിയാഴ്ച വിളിച്ചുചേര്‍ത്ത സെക്രട്ടറി തല ഉദ്യോഗസ്ഥരുടെ യോഗത്തിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിലക്കയറ്റം നിയന്ത്രിക്കാനാകുന്നില്ല, ഉള്ളിവില 100 കടന്നു ; ഒരു ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ 
അയോധ്യാ കേസ് വിധി: തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന്; മുസ്ലിങ്ങള്‍ക്ക് മസ്ജിദ് നിര്‍മ്മിക്കാന്‍ പകരം സ്ഥലം

നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവില്‍ പ്രസ്തുത അളവില്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ എംഎംടിസിയോട് നിര്‍ദേശിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ സംഭരിക്കുന്ന ഉള്ളി രാജ്യവ്യാപക മാര്‍ക്കറ്റുകളിലേക്ക് വിതരണം ചെയ്യാന്‍ നാഫെഡിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മാസത്തിനിടെ ഉള്ളിവില പലകുറിവര്‍ധിച്ച് ഡല്‍ഹിയില്‍ 100 രൂപയിലെത്തി. മറ്റ് സംസ്ഥാനങ്ങളില്‍ 60 മുതല്‍ 80 വരെയാണ് ശനിയാഴ്ചത്തെ വില. ഇറക്കുമതിയിലൂടെ ഉള്ളിവില പിടിച്ചുനിര്‍ത്താനാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

Related Stories

No stories found.
logo
The Cue
www.thecue.in