കെഎസ്ഇബി ഭൂമിയിലെ പാട്ടം: ‘നിയമവിധേയമല്ല’; നടപടി സ്വീകരിക്കുമെന്ന് ഇ ചന്ദ്രശേഖരന്‍

കെഎസ്ഇബി ഭൂമിയിലെ പാട്ടം: ‘നിയമവിധേയമല്ല’; നടപടി സ്വീകരിക്കുമെന്ന് ഇ ചന്ദ്രശേഖരന്‍

കെഎസ്ഇബി ഭൂമി രാജാക്കാട് ബാങ്കിന് പാട്ടത്തിന് നല്‍കിയത് നിയമവിധേയമല്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. മന്ത്രി എംഎം മണിയുടെ മരുമകന്‍ പ്രസിഡന്റായ ബാങ്കിന് കൈമാറിയ സംഭവത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. പുറമ്പോക്ക് ഭൂമിയാണ് കൈമാറിയതെന്നും ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

കെഎസ്ഇബി ഭൂമിയിലെ പാട്ടം: ‘നിയമവിധേയമല്ല’; നടപടി സ്വീകരിക്കുമെന്ന് ഇ ചന്ദ്രശേഖരന്‍
ബാബ്‌റി മസ്ജിദ്: വിധി അടുത്ത ആഴ്ച; ചീഫ് ജസ്റ്റിസ് സുരക്ഷ വിലയിരുത്തും

പൊന്‍മുടി ഡാം പരിസരത്തെ 21 ഏക്കര്‍ ഭൂമി രാജാക്കാട് സഹകരണബാങ്കിന് നല്‍കിയത് ക്രമവിരുദ്ധമായാണെന്ന് രേഖാമൂലം മന്ത്രി സഭയെ അറിയിച്ചു. ഭൂമി പാട്ടത്തിന് നല്‍കിയിട്ടില്ലെന്നായിരുന്നു വൈദ്യുതി മന്ത്രി എം എം മണി നേരത്തെ പ്രതികരിച്ചത്. ഭൂമി കൈമാറ്റത്തിന് റവന്യൂവകുപ്പിന്റെ അനുമതി ബാധകമല്ലെന്ന മണിയുടെ വാദവും തള്ളുന്നതാണ് ഇ ചന്ദ്രശേഖരന്റെ സഭയിലെ പ്രതികരണം. ബാങ്കിന് കൈമാറിയത് സര്‍ക്കാര്‍ ഭൂമിയാണെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കെഎസ്ഇബി ഭൂമിയിലെ പാട്ടം: ‘നിയമവിധേയമല്ല’; നടപടി സ്വീകരിക്കുമെന്ന് ഇ ചന്ദ്രശേഖരന്‍
30 ലക്ഷം രൂപ കുറച്ചു കാട്ടി; പൃഥ്വിരാജിന്റെ കാര്‍ രജിസ്‌ട്രേഷന്‍ തടഞ്ഞു

ഫെബ്രുവരി 28ന് ചേര്‍ന്ന കെഎസ്ഇബി ഫുള്‍ ബോര്‍ഡ് യോഗത്തിലാണ് ഭൂമി ബാങ്കിന് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചത്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കാണിത്. സാമ്പത്തിക ഭദ്രതയുള്ള സഹകരണ സ്ഥാപനങ്ങളെ പങ്കാളികളാക്കാന്‍ ഹൈഡല്‍ ടൂറിസം ഗവേണിങ് ബോഡി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം എം മണിയുടെ മരുമകനും സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ വി എ കുഞ്ഞുമോന്‍ പ്രസിഡന്റായ ബാങ്കിന് ഭൂമി കൈമാറിയത്. രാജക്കാട് ബാങ്ക് കൂടുതല്‍ ലാഭവിഹിതം വാഗ്ദാനം ചെയ്തത് കൊണ്ടാണ് പദ്ധതിയില്‍ പങ്കാളികളാക്കിയതെന്നായിരുന്നു വിശദീകരണം. ബാങ്കിന്റെ വരുമാനത്തിന്റെ 20 ശതമാനം ഹൈഡല്‍ ടൂറിസത്തിന് നല്‍കാമെന്നായിരുന്നു ബാങ്ക് ഭരണസമിതി അറിയിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in