‘ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു’; ആഭ്യന്തരവകുപ്പിനെതിരെ സിപിഐഎം പ്രമേയം

‘ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു’; ആഭ്യന്തരവകുപ്പിനെതിരെ സിപിഐഎം പ്രമേയം

വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ സംഭവത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം. പന്തീരാങ്കാവില്‍ അലന്‍ ശുഹൈബിനും താഹ ഫസലിനുമെതിരെ പൊലീസ് സ്വീകരിച്ച നടപടികള്‍ ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രമേയം പാസാക്കി. യുഎപിഎ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും പ്രമേയം വ്യക്തമാക്കുന്നു.

പൊലീസ് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ധൃതിപിടിച്ചാണ്. ലഘുലേഖയോ നോട്ടീസോ കൈവശം വച്ചാല്‍ യുഎപിഎ ചുമത്താനാകില്ല.

സിപിഐഎം കോഴിക്കോട് സൗത്ത്

അലന്‍ ശുഹൈബിനേയും താഹ ഫസലിനേയും ഇന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റില്ല. ഇരുവരുടേയും ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്നതിനാലാണിത്.
‘ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു’; ആഭ്യന്തരവകുപ്പിനെതിരെ സിപിഐഎം പ്രമേയം
യുഎപിഎ പിന്‍വലിക്കില്ലെന്നാവര്‍ത്തിച്ച് പൊലീസ്; സിപിഐഎമ്മും ആഭ്യന്തരവകുപ്പും രണ്ട് തട്ടില്‍

യുഎപിഎ പിന്‍വലിക്കണമെന്നാവര്‍ത്തിച്ച് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പൊലീസ് കേസ് പിന്‍വലിക്കാത്തത് പാര്‍ട്ടിയേയും ആഭ്യന്തരവകുപ്പിനേയും രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. സമഗ്ര അന്വേഷണം നടത്താതെ പൊലീസ് യുഎപിഎ ചുമത്തിയത് അംഗീകരിക്കാനാകില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അറസ്റ്റ് വാര്‍ത്തയ്ക്ക് പിന്നാലെ തന്നെ പ്രതികരിച്ചിരുന്നു. സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് പുനപരിശോധിക്കണമെന്ന ആവശ്യവുമായി പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും രംഗത്തെത്തി. യുഎപിഎ കരിനിയമം എന്നതില്‍ പാര്‍ട്ടിക്ക് സംശയമില്ല. ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ വ്യക്തമായ നിലപാട് എടുക്കുമെന്നും എംഎ ബേബി പറഞ്ഞു. യുഎപിഎ ചുമത്തിയതിനെതിരെ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം കെ ടി കുഞ്ഞിക്കണ്ണനും പരസ്യമായി രൂക്ഷ പ്രതികരണം നടത്തി. യുഎപിഎ ചുമത്തുന്നത് പാര്‍ട്ടിയുടെ നയമല്ലെന്നും തിരുത്തരണമെന്നും കെ ടി കുഞ്ഞിക്കണ്ണന്‍ ആവശ്യപ്പെട്ടു. ജനാധിപത്യ മനസാക്ഷിക്ക് കഴിയുന്ന കാര്യമല്ല യുഎപിഎ അറസ്റ്റെന്ന് മുതിര്‍ന്ന നേതാവ് എം എം ലോറന്‍സും ചൂണ്ടിക്കാട്ടി. യുഎപിഎ കരിനിയമമാണെന്ന് ഘടകകക്ഷിയായ സിപിഐയും ആവര്‍ത്തിച്ച് പ്രസ്താവിക്കുന്നുണ്ട്.

‘ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു’; ആഭ്യന്തരവകുപ്പിനെതിരെ സിപിഐഎം പ്രമേയം
‘മാവോയിസ്റ്റുകളുടെ മനുഷ്യാവകാശത്തിന് വാദിക്കുന്നത് രാജ്യദ്രോഹം’; അട്ടപ്പാടി കൊലകളില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് ബിജെപി

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in