പേരില്‍ മേനോന്‍ ഉണ്ടെങ്കിലും ആ ചിന്താഗതിയില്ല, വന്ന തെറിക്ക് കണക്കില്ല, ബിനീഷിനോട് ക്ഷമ ചോദിക്കുന്നുവെന്നും അനില്‍ രാധാകൃഷ്ണ മേനോന്‍ 

പേരില്‍ മേനോന്‍ ഉണ്ടെങ്കിലും ആ ചിന്താഗതിയില്ല, വന്ന തെറിക്ക് കണക്കില്ല, ബിനീഷിനോട് ക്ഷമ ചോദിക്കുന്നുവെന്നും അനില്‍ രാധാകൃഷ്ണ മേനോന്‍ 

ബിനീഷ് ബാസ്റ്റിനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്ന് വാദവുമായി സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍. അങ്ങിനെ ചിന്തിക്കാനിടയായതില്‍ ഖേദമുണ്ട്. താന്‍ മൂലം ബിനീഷിന് ബുദ്ധിമുട്ടുണ്ടായെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ക്ഷമ ചോദിക്കുന്നു.മറ്റൊരാളുടെ ലൈം ലൈറ്റില്‍ വേദി പങ്കിടുന്നതില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല. ബനീഷ് അല്ല ഏത് നടനായാലും തന്റെ നിലപാട് ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പടങ്ങളില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന മൂന്നാം കിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് അനില്‍ രാധാകൃഷ്ണമേനോന്‍ പറഞ്ഞെന്നായിരുന്നു ബിനീഷ് ബാസ്റ്റിന്റെ വെളിപ്പെടുത്തല്‍. ഇത് വിവാദമായതോടെയൊണ് സംവിധായകന്റെ വിശദീകരണം. ആ പരാമര്‍ശത്തിന് പ്രൂഫ് ഉണ്ടോയെന്നാണ് സംവിധായകന്റെ ചോദ്യം.

അനില്‍ രാധാകൃഷ്ണ മേനോന്റെ വിശദീകരണം

ബുധനാഴ്ചയാണ് പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ യൂണിയന്‍ പ്രതിനിധി എന്നെ വിളിക്കുന്നത്. വ്യാഴാഴ്ചയാണ് ചടങ്ങെന്നും വരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ ഒട്ടും കംഫര്‍ട്ടബിളല്ല, എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു. എന്നാല്‍ അവസാന ദിവസമായതിനാല്‍ ആരെയും കിട്ടില്ലന്ന് പറഞ്ഞു. അങ്ങനെയെങ്കില്‍ പ്രിന്‍സിപ്പാളിന്റെ കത്തുമായി ഒരു ഫാക്വല്‍റ്റിയും യൂണിയന്‍ പ്രതിനിധികളും വീട്ടില്‍ നേരിട്ട് വന്ന് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടു. അതുപ്രകാരം അവര്‍ വന്നു. ഇന്ത്യയില്‍ 80 ശതമാനം റിസര്‍വേഷന്‍ വരുന്ന ഗവ മെഡിക്കല്‍ കോളജ് ആണ് പാലക്കാട്ടേത്. അത് പോയി കാണണമെന്ന് എംഎല്‍എയൊക്കെ മുന്‍പ് പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് സമ്മതിക്കുന്നത്. എന്നാല്‍ താനല്ലാതെ വേറെ ആരെങ്കിലും വരുന്നുണ്ടോയെന്ന് അവരോട് ചോദിച്ചിരുന്നു. ആരുമില്ലെന്നാണ് പറഞ്ഞത്. ഇങ്ങനത്തെ പരിപാടികളില്‍ ഞാന്‍ കാശ് വാങ്ങാറില്ല. കാശ് വാങ്ങുന്നവരെ മുടക്കാനായി വരില്ലെന്നും അവരോട് വ്യക്തമാക്കി. ഞാന്‍ മാത്രമേ ഉള്ളൂ എന്നാണ് അവര്‍ പറഞ്ഞത്.

പേരില്‍ മേനോന്‍ ഉണ്ടെങ്കിലും ആ ചിന്താഗതിയില്ല, വന്ന തെറിക്ക് കണക്കില്ല, ബിനീഷിനോട് ക്ഷമ ചോദിക്കുന്നുവെന്നും അനില്‍ രാധാകൃഷ്ണ മേനോന്‍ 
ഞാന്‍ മേനോനല്ല, ടൈല്‍സിന്റെ പണിയെടുത്ത് ജീവിച്ചയാളാണ്, മനുഷ്യനാണ് ; ബിനീഷ് ബാസ്റ്റിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം 

മറ്റുള്ളവരുടെ മോണിറ്ററി ബെനഫിറ്റോ ലൈം ലൈറ്റോ മുടക്കാന്‍ താന്‍ ഇല്ലെന്ന് അവരോട് പറഞ്ഞതാണ്. എന്നാല്‍ പിന്നീട് വിളിച്ച് ബിനീഷ് ബാസ്റ്റിനെ അറിയാമോ എന്ന് ചോദിച്ചു. എന്റെ സിനിമയില്‍ ചെറിയ വേഷം ചെയ്തയാളാണെന്നും അറിയാമെന്നും പറഞ്ഞു. അയാള്‍ വരുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. എങ്കില്‍ ഞാന്‍ വരുന്നില്ലെന്ന് മറുപടി നല്‍കി. ബിനീഷ് അല്ല ആരായാലും അങ്ങനെയാണ് എന്റെ നിലപാട്. എന്നാല്‍ ആ പരിപാടി പിന്നീടത്തേക്ക് മാറ്റിയെന്ന് പിന്നീട് അറിയിച്ചു. ഗോള്‍ഡ് മെഡല്‍ കൊടുക്കണമെന്നും മാഗസിന്‍ പ്രകാശനം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഒരു ഡോക്ടര്‍ വന്നാണ് കൂട്ടിക്കൊണ്ടുപോയത്. ഞാന്‍ വേദിയില്‍ സംസാരിക്കുമ്പോഴാണ് ബിനീഷ് കയറി വരുന്നത്. ബിനീഷിന് ഒരു കയ്യടി കൊടുക്കൂവെന്ന് ഞാന്‍ പറയുന്നുണ്ട്. എല്ലാവരും കയ്യടിക്കുന്നുമുണ്ട്. ചെയറിലിരിക്കാന്‍ പറഞ്ഞു. പക്ഷേ അവന്‍ തയ്യാറായില്ല. ബിനീഷ് സംസാരിക്കാന്‍ തുടങ്ങിയപ്പോ ഞാന്‍ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. അയാള്‍ കംഫര്‍ട്ടബിള്‍ ആയിക്കോട്ടേയെന്ന് കരുതിയാണ്. അതിന് ശേഷം ഞാന്‍ തിരിച്ചുവന്ന് മെഡല്‍ നല്‍കി മാഗസിന്‍ പ്രകാശനവും നിര്‍വഹിച്ച് മടങ്ങി. ഇതില്‍ എവിടെയാണ് ജാതി പറഞ്ഞത്.

പേരില്‍ മേനോന്‍ ഉണ്ടെങ്കിലും ആ ചിന്താഗതിയില്ല, വന്ന തെറിക്ക് കണക്കില്ല, ബിനീഷിനോട് ക്ഷമ ചോദിക്കുന്നുവെന്നും അനില്‍ രാധാകൃഷ്ണ മേനോന്‍ 
നടപടിയുണ്ടാകുമെന്ന് ബി ഉണ്ണികൃഷ്ണന്‍ ; ബിനീഷ് ബാസ്റ്റിനെ അപമാനിച്ചതില്‍ അനില്‍ രാധാകൃഷ്ണ മേനോനോട് വിശദീകരണം തേടി ഫെഫ്ക 

അത്തരം ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിക്കുന്നു. മൂന്നാം കിട നടനാണെന്നോ ചാന്‍സ് ചോദിക്കുന്നയാളോടൊപ്പം വേദി പങ്കിടാന്‍ പറ്റില്ലെന്നോ ഞാന്‍ പറഞ്ഞതിന് പ്രൂഫ് ഉണ്ടോ. അങ്ങനത്തെ പ്രശ്‌നമുണ്ടെങ്കില്‍ ഞാന്‍ ബിനീഷിനോട് ഇരിക്കാന്‍ പറയില്ലല്ലോ. വേറൊരാളുടെ ലൈംലൈററില്‍ വേദി ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. അത് ആരായാലും എന്റ നിലപാട് അങ്ങിനെയാണ്. ഞാന്‍ അറിയാതെ ബിനീഷിന് വേദനിക്കാന്‍ ഇടയായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ജാതി മതം ചിന്താഗതി ഉള്ള ആളല്ല ഞാന്‍.ഒരു ആക്ടറും രണ്ടാം കിടയും മൂന്നാം കിടയുമില്ല. എല്ലാവരും അഭിനേതാക്കളാണ്. സൂപ്പര്‍സ്റ്റാര്‍ എന്നോ അല്ലാത്തയാളെന്നോ നോക്കാത്ത ആളാണ് അനിലേട്ടനെന്ന് ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞ വീഡിയോയുണ്ട്. ബിനീഷിന് അടുത്ത സ്‌ക്രിപ്റ്റില്‍ ചെറിയ വേഷം വെച്ചിരുന്നുവെന്നും സംവിധായകന്‍ അവകാശപ്പെട്ടു. ഇന്നലെ മുതല്‍ കേള്‍ക്കുന്ന തെറികള്‍ക്ക് ഒരു കണക്കുമില്ല, അച്ഛനെയും അമ്മയെയുമാണ് അധിക്ഷേപിക്കുന്നത്. ഇതാണ് ഇപ്പോഴത്തെ ട്രെന്റ്. ഫെഫ്ക ഭാരവാഹികള്‍ വിളിച്ച് സംസാരിച്ചിരുന്നു. വിശദീകരണം തേടിയുള്ള നോട്ടീസിന് മറുപടി നല്‍കുമെന്നും അനില്‍ രാധാകൃഷ്ണ മേനോന്‍ കൂട്ടേച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.

Related Stories

No stories found.
logo
The Cue
www.thecue.in