ഫഡ്‌നാവിസിന്റെ ‘ഉറപ്പ് വീഡിയോ’ പുറത്തുവിട്ട് ശിവസേന,മുംബൈ സന്ദര്‍ശനം റദ്ദാക്കി അമിത് ഷാ ; മഹാരാഷ്ട്ര പ്രതിസന്ധി രൂക്ഷം 

ഫഡ്‌നാവിസിന്റെ ‘ഉറപ്പ് വീഡിയോ’ പുറത്തുവിട്ട് ശിവസേന,മുംബൈ സന്ദര്‍ശനം റദ്ദാക്കി അമിത് ഷാ ; മഹാരാഷ്ട്ര പ്രതിസന്ധി രൂക്ഷം 

മുഖ്യമന്ത്രി പദം പങ്കിടണമെന്ന് ശിവസേനയും സാധ്യമല്ലെന്ന് ബിജെപിയും കടുത്ത നിലപാട് തുടരുമ്പോള്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി അദ്ധ്യക്ഷനുമായ അമിത് ഷായുടെ മുംബൈ സന്ദര്‍ശനം മാറ്റി. ഷാ നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാനെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സന്ദര്‍ശനം മാറ്റിയതോടെ അമിത് ഷാ - ഉദ്ധവ് താക്കറെ ചര്‍ച്ചയ്ക്കുള്ള സാധ്യത മങ്ങി. രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം പങ്കിടണമെന്നും ഭരണത്തില്‍ 50:50 ഫോര്‍മുല വേണമെന്നുമാണ് ശിവസേനയുടെ ആവശ്യം. എന്നാല്‍ മുഖ്യമന്ത്രി പദം പങ്കിടാനാകില്ലെന്നാണ് ബിജെപിയുടെ നിലപാട്.

 ഫഡ്‌നാവിസിന്റെ ‘ഉറപ്പ് വീഡിയോ’ പുറത്തുവിട്ട് ശിവസേന,മുംബൈ സന്ദര്‍ശനം റദ്ദാക്കി അമിത് ഷാ ; മഹാരാഷ്ട്ര പ്രതിസന്ധി രൂക്ഷം 
‘ശിവസേനയുടെ രാഷ്ട്രീയവുമായി യോജിക്കാനാകില്ല’; ഒരു കാരണവശാലും പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ ഉറപ്പില്‍ നിന്ന് ബിജെപി പിന്നാക്കം പോവുകയാണെന്ന് ശിവസേന കടന്നാക്രമിച്ച് രംഗത്തെത്തിയിട്ടുണ്ട്. പദവികള്‍ പങ്കിടല്‍ സംബന്ധിച്ച് അമിത് ഷാ ഉറപ്പുനല്‍കിയതാണെന്ന് ശിവസേന പറയുന്നു. ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ബിജെപിയുമായുള്ള ചര്‍ച്ചയില്‍ നിന്ന് ശിവസേന പിന്‍മാറിയത്. എന്നാല്‍ ശിവസേനയ്ക്ക് ഇതുസംബന്ധിച്ച് മുന്‍കൂര്‍ ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വാദം. അഞ്ചുവര്‍ഷവും മുഖ്യമന്ത്രി പദത്തില്‍ ബിജെപിയുണ്ടാകുമെന്നും ശിവസേന മന്ത്രിസഭയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അമിത്ഷായുടെ സാന്നിധ്യത്തില്‍ ഫഡ്‌നാവിസ് സമ്മതിച്ചതാണെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവുത്ത് തിരിച്ചടിച്ചു.

 ഫഡ്‌നാവിസിന്റെ ‘ഉറപ്പ് വീഡിയോ’ പുറത്തുവിട്ട് ശിവസേന,മുംബൈ സന്ദര്‍ശനം റദ്ദാക്കി അമിത് ഷാ ; മഹാരാഷ്ട്ര പ്രതിസന്ധി രൂക്ഷം 
മുഖ്യമന്ത്രി പദം,50:50 ഫോര്‍മുലയില്‍ രേഖാമൂലം ഉറപ്പും വേണം; ബിജെപിയെ കുരുക്കിലാക്കി നിലപാട് കടുപ്പിച്ച് ശിവസേന 

ഫഡ്‌നാവിസ് ഇതേക്കുറിച്ച് പരാമര്‍ശിക്കുന്ന വീഡിയോ പുറത്തുവിടുകയും ചെയ്തു. ഫഡ്‌നാവിസിന്റെ പരാമര്‍ശമാണ് ചര്‍ച്ചയില്‍ നിന്ന് പിന്‍മാറാന്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. അതേസമയം 45 ശിവസേനാ എംഎല്‍എമാര്‍ ഫഡ്‌നാവിസിനെ ബന്ധപ്പെട്ടെന്ന് അവകാശപ്പെട്ട് ബിജെപി രാജ്യസഭാംഗം സഞ്ജയ് കാക്കഡെ രംഗത്തെത്തി. പതിനഞ്ച് സ്വതന്ത്രരുടെ പിന്‍തുണ ബിജെപിക്കുണ്ടെന്ന് ദേവേന്ദ്ര ഫഡ്‌നാവിസും പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in