‘ഇന്നാണ് വിധിയെന്ന് പോലും അറിഞ്ഞില്ല’; വാളയാര്‍ പീഡനത്തില്‍ പ്രതികളെ വെറുതെ വിട്ടത് പൊലീസ് വീഴ്ച മൂലമെന്ന് മരിച്ച കുട്ടികളുടെ അമ്മ 

‘ഇന്നാണ് വിധിയെന്ന് പോലും അറിഞ്ഞില്ല’; വാളയാര്‍ പീഡനത്തില്‍ പ്രതികളെ വെറുതെ വിട്ടത് പൊലീസ് വീഴ്ച മൂലമെന്ന് മരിച്ച കുട്ടികളുടെ അമ്മ 

വാളയാറില്‍ സഹോദരിമാര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും പിന്നീട്‌ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത കേസില്‍ പ്രതികളെ വെറുതെ വിട്ടതില്‍ പൊലീസിനെതിരെ അമ്മ. കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പോക്‌സോ കോടതിയില്‍ നിന്ന് ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചില്ല. പ്രതികളെ വെറുതെ വിടുമെന്ന് കരുതിയില്ല. കേസില്‍ ആദ്യം മുതല്‍ക്കേ രാഷ്ട്രീയ ഇടപെടലുണ്ടായിരുന്നു. കോടതിയില്‍ എല്ലാ കാര്യങ്ങളും പറഞ്ഞതാണ്. ഇന്നാണ് വിധിയെന്ന് പോലും അറിഞ്ഞില്ലെന്നും അമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വ്യക്തമാക്കി.

‘ഇന്നാണ് വിധിയെന്ന് പോലും അറിഞ്ഞില്ല’; വാളയാര്‍ പീഡനത്തില്‍ പ്രതികളെ വെറുതെ വിട്ടത് പൊലീസ് വീഴ്ച മൂലമെന്ന് മരിച്ച കുട്ടികളുടെ അമ്മ 
പോക്‌സോ കേസില്‍ ഹാജരായ സി ഡബ്ലു സി ചെയര്‍മാനെതിരെ തെളിവെടുപ്പ് കഴിഞ്ഞ് ഒരുമാസമായി, റിപ്പോര്‍ട്ടും നടപടിയും ഇല്ല 

കേസിലെ പ്രതികളായ വി. മധു എം മധു, ഷിബു എന്നിവരെയാണ് പോക്‌സോ കോടതി വെറുതെ വിട്ടത്. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. 2017 ലായിരുന്നു നടുക്കുന്ന സംഭവം. 13 വയസ്സുകാരിയെ ജനുവരി 13 നും ഒന്‍പത് വയസ്സുകാരിയെ മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉയരമുള്ള ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയുള്ള കുട്ടികളുടെ മരണം ദുരൂഹത ജനിപ്പിച്ചു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടികള ഒരു ബന്ധുവും അയാളുടെ സുഹൃത്തുക്കളും ചെര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. എന്നാല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

‘ഇന്നാണ് വിധിയെന്ന് പോലും അറിഞ്ഞില്ല’; വാളയാര്‍ പീഡനത്തില്‍ പ്രതികളെ വെറുതെ വിട്ടത് പൊലീസ് വീഴ്ച മൂലമെന്ന് മരിച്ച കുട്ടികളുടെ അമ്മ 
പോക്‌സോ കേസില്‍ ഹാജരായ സി ഡബ്ലു സി ചെയര്‍മാനെതിരെ തെളിവെടുപ്പ് കഴിഞ്ഞ് ഒരുമാസമായി, റിപ്പോര്‍ട്ടും നടപടിയും ഇല്ല 

ആത്മഹത്യാ പ്രേരണാ കുറ്റവും വിവിധ പോക്‌സോ വകുപ്പുകളുമാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരുന്നത്. മൂന്നാം പ്രതി പ്രദീപ് കുമാറിനെതിരെ തെളിവില്ലന്ന് പറഞ്ഞ് കോടതി നേരത്തേ കുറ്റവിമുക്തനാക്കിയിരുന്നു. അഞ്ചാം പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലാണ്. കേസ് എടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് വാളയാര്‍ എസ്‌ഐയെ സ്ഥലം മാറ്റിയിരുന്നു. പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കിയത് വിവാദവുമായി. ഇയാള്‍ ചെയര്‍മാനായ ശേഷം കേസില്‍ ഇടപെടുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in