വോട്ടെടുപ്പ് ദിവസം അടൂര്‍ പ്രകാശ് ദില്ലിയില്‍; ‘കോന്നിയില്‍ വോട്ടില്ലെന്ന്’ മറുപടി

വോട്ടെടുപ്പ് ദിവസം അടൂര്‍ പ്രകാശ് ദില്ലിയില്‍; ‘കോന്നിയില്‍ വോട്ടില്ലെന്ന്’ മറുപടി

ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോന്നിയില്‍ വോട്ടെടുപ്പ് ദിവസം അടൂര്‍ പ്രകാശ് എം പി വിട്ടു നില്‍ക്കുന്നു. 23 വര്‍ഷം കോന്നിയിലെ എം എല്‍ എയായിരുന്ന അടൂര്‍ പ്രകാശിന് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അതൃപ്തിയുണ്ടായിരുന്നു. പാര്‍ലമെന്ററി സമിതി യോഗം നടക്കുന്നതിനാല്‍ ദില്ലിയിലാണെന്നാണ് അടൂര്‍ പ്രകാശ് കോന്നിയിലില്ലാത്തതിന് കാരണമായി പറയുന്നത്. കൊട്ടിക്കലാശത്തിനും അടൂര്‍ പ്രകാശ് പങ്കെടുത്തിരുന്നില്ല.

വോട്ടെടുപ്പ് ദിവസം അടൂര്‍ പ്രകാശ് ദില്ലിയില്‍; ‘കോന്നിയില്‍ വോട്ടില്ലെന്ന്’ മറുപടി
കോന്നി കൊട്ടിക്കലാശത്തില്‍ നിന്ന് വിട്ടുനിന്ന് അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും ; പൊല്ലാപ്പൊഴിയാതെ കോണ്‍ഗ്രസ്

കൊട്ടിക്കലാളത്തിനെത്താത്തത് ചര്‍ച്ചയായിട്ടില്ലെന്നും മാധ്യമങ്ങള്‍ ചര്‍ച്ചയാക്കാതിരുന്നാല്‍ മതിയെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു. വോട്ട് അടൂരാണ്. തെരഞ്ഞെടുപ്പ് ദിവസം മാറി നിന്നതല്ല. കൊട്ടിക്കലാശത്തില്‍ പ്രധാനപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കാനുണ്ടായിരുന്നുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ മത്സരിച്ചതോടെയാണ് കോന്നിയില്‍ ഉപതെരഞ്ഞെടുപ്പുണ്ടായത്. റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനായിരുന്നു അടൂര്‍ പ്രകാശിന് താല്‍പര്യം. ഇതിനെ മറികടന്നാണ് മുന്‍ഡിസിസി പ്രസിഡന്റും എ ഗ്രൂപ്പുകാരനുമായ പി മോഹന്‍രാജിനെ മത്സരിപ്പിച്ചത്. പി മോഹന്‍രാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ തുടക്കം മുതല്‍ അടൂര്‍ പ്രകാശ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും ബഹിഷ്‌കരിക്കാനൊരുങ്ങിയിരുന്നെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിക്കുയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in