‘മരടിലെ 84 ഫ്‌ളാറ്റ് ഉടമകളെക്കുറിച്ച് ഒരു വിവരവുമില്ല’; സമുച്ചയങ്ങള്‍ പൊളിച്ചാലും സ്ഥലം ഉടമകളുടെ പേരില്‍ തന്നെ 

‘മരടിലെ 84 ഫ്‌ളാറ്റ് ഉടമകളെക്കുറിച്ച് ഒരു വിവരവുമില്ല’; സമുച്ചയങ്ങള്‍ പൊളിച്ചാലും സ്ഥലം ഉടമകളുടെ പേരില്‍ തന്നെ 

തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മരടില്‍ പൊളിക്കാന്‍ ഉത്തരവിട്ട സമുച്ചയങ്ങളിലെ 84 ഫ്‌ളാറ്റുകളുടെ ഉടമകളെക്കുറിച്ച് ഒരു വിവരവും ഇല്ലെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. ഇത്രയും ഫ്‌ളാറ്റുകളുടെ ഉടമകള്‍ നഷ്ടപരിഹാരത്തിന് ഇതുവരെയും അപേക്ഷിച്ചിട്ടില്ല. ആകെയുള്ള 343 ഫ്‌ളാറ്റുകളില്‍ 325 ഉടമകളാണുള്ളത്. 241 നഷ്ടപരിഹാര അപേക്ഷകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ 214 എണ്ണം കമ്മിറ്റിക്ക് കൈമാറി. രേഖകള്‍ കിട്ടാത്തതടക്കം 15 എണ്ണം മാറ്റിവെച്ചിരിക്കുകയാണ്. 20 പേര്‍ വിദേശത്താണ്. അവര്‍ വൈകാതെയെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ശേഷിക്കുന്ന 84 ഫ്‌ളാറ്റുകളുടെ ഉടമകളെക്കുറിച്ച് ഒരു വിവരവുമില്ല.അതേസമയം സമുച്ചയങ്ങള്‍ പൊളിച്ചാലും സ്ഥലം ഉടമകളുടെ പേരില്‍ തന്നെയായിരിക്കും.

‘മരടിലെ 84 ഫ്‌ളാറ്റ് ഉടമകളെക്കുറിച്ച് ഒരു വിവരവുമില്ല’; സമുച്ചയങ്ങള്‍ പൊളിച്ചാലും സ്ഥലം ഉടമകളുടെ പേരില്‍ തന്നെ 
വയനാട്ടുകാരി മിന്നുമണി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ ഇടം നേടാനുള്ള കുതിപ്പില്‍ ; അണ്ടര്‍ 23 ഏഷ്യാകപ്പിലെ പ്രകടനം നിര്‍ണായകം 

241 അപേക്ഷകളില്‍ 107 പേര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ക്ക് മാത്രമാണ് 25 ലക്ഷം രൂപ ലഭിക്കുന്നത്. മറ്റുള്ളവര്‍ക്ക് രേഖകള്‍ ആധാരമാക്കി ആനുപാതികമായി കുറഞ്ഞ തുകയാണ് അനുവദിക്കുന്നത്. പൊളിക്കലുമായി ബന്ധപ്പെട്ട നടപടികളെല്ലാം ജനുവരി 9 ന് മുന്‍പ് പൂര്‍ത്തിയാക്കാനാണ് നീക്കം. നിയന്ത്രിത സ്‌ഫോടനത്തിന് മുന്നോടിയായി സെപ്റ്റിക് ടാങ്ക് മാലിന്യം നീക്കം ചെയ്യേണ്ടതുണ്ട്. അതേസമയം ഒരു സമുച്ചയത്തില്‍ ശുചിമുറി മാലിന്യ പ്ലാന്റ് ഇല്ലെന്ന് കണ്ടെത്തിയിട്ടുമുണ്ട്. മലിനീകരണമുണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയോടെയാണ് നടപടികള്‍ സ്വീകരിക്കുക. കായല്‍ മലിനമാകാതെ നോക്കും. ഹോളി ഫെയ്ത്തിനോട് ചേര്‍ന്നുള്ള വീട്, ഗോള്‍ഡന്‍ കായലോരത്തിന് സമീപത്തെ അങ്കണവാടി. ജെയ്ന്‍ ഹൗസിങ്ങിന് അടുത്തുള്ള വീട് എന്നിവയ്ക്ക് പ്രത്യേക സംരക്ഷണം ഒരുക്കും.

Related Stories

No stories found.
logo
The Cue
www.thecue.in