പി വി അന്‍വര്‍ എംഎല്‍എയുടെ തടയണ പൂര്‍ണമായും പൊളിച്ചെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

പി വി അന്‍വര്‍ എംഎല്‍എയുടെ തടയണ പൂര്‍ണമായും പൊളിച്ചെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയില്‍ കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലയിലെ തടയണ പൂര്‍ണമായും പൊളിച്ചു നീക്കിയതാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈമാസം 24നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. വാട്ടര്‍ തീം പാര്‍ക്കിലേക്ക് വെള്ളമെടുക്കുന്നതിനായി നിര്‍മ്മിച്ച തടയണ പൊളിച്ച് നീക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പ്രദേശത്ത് ജിയോളജി വകുപ്പും റവന്യൂ ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

വാട്ടര്‍ തീം പാര്‍ക്കിനോട് ചേര്‍ന്ന് നിര്‍മ്മിച്ച അനധികൃത തടയണ കുടിവെള്ള സ്രോതസ്സുകള്‍ തടഞ്ഞെന്ന് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തടയണ പൊളിച്ച് നീക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പാര്‍ക്കിന്റെ ഉടമയായ സി കെ അബ്ദുള്‍ ലത്തീഫ് കോടതിയെ സമീപിച്ചു.

ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. പൊളിച്ച് നീക്കിയില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. തടയണ സമീപത്തുള്ള ആദിവാസി കുടുംബങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in