ലോക്‌സഭാ തോല്‍വിയില്‍ നിന്ന് ചരിത്ര വിജയത്തോടെ ഉയിര്‍ത്തെഴുന്നേറ്റ് ഇടതുമുന്നണി ; വരാനിരിക്കുന്നവയിലേക്ക് ആത്മവിശ്വാസമേറ്റുന്ന പാലാജയം 

ലോക്‌സഭാ തോല്‍വിയില്‍ നിന്ന് ചരിത്ര വിജയത്തോടെ ഉയിര്‍ത്തെഴുന്നേറ്റ് ഇടതുമുന്നണി ; വരാനിരിക്കുന്നവയിലേക്ക് ആത്മവിശ്വാസമേറ്റുന്ന പാലാജയം 

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയില്‍ നിന്ന് പാലായിലെ ചരിത്ര വിജയത്തോടെ ഉയിര്‍ത്തെഴുന്നേറ്റ് ഇടതുമുന്നണി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20 ല്‍ 19 ഇടത്തും മുന്നണി കനത്ത തോല്‍വി വഴങ്ങിയിരുന്നു. വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതെന്നതും മുന്നണിക്ക് ആഘാതമേല്‍പ്പിച്ചിരുന്നു. എന്നാല്‍ പാലായിലെ നിര്‍ണായക അട്ടിമറിയിലൂടെ കരുത്തുകാട്ടിയിരിക്കുകയാണ് ഇടതുമുന്നണി. കേരള കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തിനെതിരായ ജനവികാരവും ആ പാര്‍ട്ടിയിലെ ചേരിപ്പോരും തുറന്നുകാട്ടി ജനസമ്മതി അനുകൂലമാക്കിയതാണ് മാണി സി കാപ്പന് വിജയമൊരുക്കിയത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ഒരു ഘട്ടത്തിലും ലീഡ് നല്‍കാതെ അധികാരിക വിജയമാണ് മാണി സി കാപ്പന്റേത്. യുഡിഎഫ് കോട്ടകളായ പഞ്ചായത്തുകളിലും നഗരമേഖലകളിലും മുന്നേറാനായെന്നത് ഇക്കാര്യം അടിവരയിടുന്നു. രാമപുരം, കടനാട്, മേലുകാവ്, മൂന്നലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍ ഏലിക്കുളം എന്നീ പഞ്ചായത്തുകളും പാലാ നഗരസഭയും മാണി സി കാപ്പന് ലീഡ് നല്‍കി. മുത്തോലി, മീനച്ചില്‍ കൊഴുവനാല്‍ പഞ്ചായത്തുകള്‍ മാത്രമാണ് യുഡിഎഫിന് മേല്‍ക്കൈ നല്‍കിയത്.

മാണി സി കാപ്പന്‍ - 54137

ജോസ് ടോം - 51194

ഹരി എന്‍ - 18044

വിജയപ്രതീക്ഷ പങ്കുവെയ്ക്കുമ്പോഴും പാലാ പിടിക്കാനാകുമെന്ന് വലിയ അളവില്‍ ആത്മവിശ്വാസം ഇടതുമുന്നണി വെച്ചുപുലര്‍ത്തിയിരുന്നില്ല. ഉറപ്പായും ജയിച്ചുകയറുമെന്ന് നിലപാട് വ്യക്തമാക്കുമ്പോഴും പാലാ യുഡിഎഫ് മണ്ഡലമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞുവെച്ചിരുന്നു. 54 വര്‍ഷം കെഎം മാണിയെന്ന അതികായനെയും കേരള കോണ്‍ഗ്രസിനെയും മാത്രം വരിച്ചതുകൊണ്ട് മാത്രമായിരുന്നില്ല അത്. ഉപതെരഞ്ഞെടുപ്പില്‍ അതിലേറെ ഘടകങ്ങള്‍ യുഡിഎഫിന് അനുകൂലമായുണ്ടായിരുന്നു.

ലോക്‌സഭാ തോല്‍വിയില്‍ നിന്ന് ചരിത്ര വിജയത്തോടെ ഉയിര്‍ത്തെഴുന്നേറ്റ് ഇടതുമുന്നണി ; വരാനിരിക്കുന്നവയിലേക്ക് ആത്മവിശ്വാസമേറ്റുന്ന പാലാജയം 
മാണിയുടെ പാലാ മാണി സി കാപ്പന്

കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. സ്വാഭാവികമായും സഹതാപ തരംഗത്തിന്റെ ആനുകൂല്യം യുഡിഎഫിന് ലഭിച്ചേക്കാമെന്ന സാധ്യതയുണ്ട്. കൂടാതെ ശബരിമല യുവതീ പ്രവേശനത്തിനെതിരായി ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ വിശ്വാസവികാരം പാലായിലും പ്രതിഫലിച്ചേക്കാമെന്നതുമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡത്തില്‍ യുഡിഎഫിനുള്ളത് 33472 വോട്ടിന്റെ ഭൂരിപക്ഷവും. പ്രളയ പുനരധിവാസത്തിലെ പാളിച്ചകളും ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയും കിഫ്ബി ഓഡിറ്റ് വിഷയവുമടക്കം പ്രതിപക്ഷം സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി പ്രചരണം നടത്തുന്ന സാഹചര്യവുമായിരുന്നു. ഇത്തരത്തില്‍ പ്രതികൂല ഘടകങ്ങളെ നേരിടാന്‍ ഇടതുമുന്നണി നിര്‍ബന്ധിതമായിരുന്നു.

എന്നാല്‍ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി മാണി സി കാപ്പന്‍ കെഎം മാണിയുടെ ഭൂരിപക്ഷം ക്രമാനുഗതമായി കുറച്ചതായിരുന്നു ഇടതുമുന്നണിക്ക് പ്രതീക്ഷ നല്‍കിയ പ്രധാനകാര്യം. ആദ്യമായി മത്സരിച്ച 2006ല്‍ ഉണ്ടായിരുന്ന 7590 വോട്ടുകളുടെ ലീഡ് 2011ല്‍ 5259 ലേക്കും 2016ല്‍ 4703 ലേക്കുമായി മാണി സി കാപ്പന്‍ ചുരുക്കിയിരുന്നു. ഇതിനൊപ്പം കേരള കോണ്‍ഗ്രസിലെ ചേരിപ്പോരിനും കുടുംബാധിപത്യത്തിനുമെതിരെ ജനവികാരം അനുകൂലമാക്കാനായാല്‍ വിജയിക്കാമെന്ന കണക്കുകൂട്ടലും. ലോക്‌സഭയില്‍ തോറ്റെങ്കിലും അതിന് മുന്‍പ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉജ്വലം വിജയം നേടിയതും ആത്മവിശ്വാസമേകി. ഈ ഘടകങ്ങളാണ് പാലാ യുഡിഎഫിന്റെ ഉറച്ച കോട്ടയാണെന്ന ബോധ്യത്തിലും തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ധൈര്യം നല്‍കിയത്.

ലോക്‌സഭാ തോല്‍വിയില്‍ നിന്ന് ചരിത്ര വിജയത്തോടെ ഉയിര്‍ത്തെഴുന്നേറ്റ് ഇടതുമുന്നണി ; വരാനിരിക്കുന്നവയിലേക്ക് ആത്മവിശ്വാസമേറ്റുന്ന പാലാജയം 
ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ട് മറിഞ്ഞെന്ന് ജോസഫ് ; കള്ളന്‍ കപ്പലില്‍ തന്നെയെന്ന് ജോസ് ടോം 

നേരത്തേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കളത്തിലിറക്കാന്‍ ഇടതുമുന്നണിക്കായി. ജോസ് കെ മാണിയും പിജെ ജോസഫും പോരടിക്കുകയും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാതെ ഉഴലുകയും ചെയ്യുമ്പോള്‍ മാണി സി കാപ്പന്‍ പ്രചരണത്തില്‍ ബഹുദൂരം മുന്നിലെത്തി. പാലായ്ക്ക് കാപ്പനെ പരിചയപ്പെടുത്തേണ്ടതുണ്ടായിരുന്നില്ല. യുഡിഎഫില്‍ ചിഹ്നത്തകര്‍ക്കം മുറുകുമ്പോള്‍ പ്രചാരണം ശക്തമാക്കി മാണി സി കാപ്പന്‍ മുന്നേറി. എണ്ണയിട്ട യന്ത്രം പോലെ സിപിഎമ്മും മുന്നണിയും മാണി സി കാപ്പന് വേണ്ടി അണിനിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം വരുന്നയാളെന്ന യുഡിഎഫ് പ്രചരണമൊന്നും ഏറ്റില്ല. പാലാരിവട്ടം അഴിമതിയടക്കം പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെ പ്രതിരോധത്തിലാക്കാവുന്ന രാഷ്ട്രീയ ആയുധങ്ങള്‍ മുഖ്യമന്ത്രിയും മറ്റ് നേതാക്കളും തൊടുത്തു.

കേരള കോണ്‍ഗ്രസിലെ തമ്മിലടി തുറന്നുകാട്ടി. കേരള കോണ്‍ഗ്രസ് പോരില്‍ മനം മടുത്ത ജനം ഒടുവില്‍ കെ എം മാണിയുടെ പാര്‍ട്ടിക്കുള്ള പാലം വലിച്ചു. കുടുംബാധിപത്യത്തിനും ജനങ്ങളെ വിഡ്ഢികളാക്കിയുള്ള തമ്മില്‍തല്ലിനും, പാലായുടെ ചരിത്രത്തില്‍ ആദ്യമായി മാണിയല്ലാതെ മറ്റൊരാളെ വിജയിപ്പിച്ച് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി. മാണിയുടെ വിയോഗത്തിലെ സഹതാപതരംഗം ഉണ്ടായില്ലെന്ന് മാത്രമല്ല ഹിന്ദു ഭൂരിപക്ഷ മണ്ഡലമായിരുന്നിട്ടും ശബരിമല വിഷയം ഏശിയതുമില്ല. ഒടുവില്‍ മാണി സി കാപ്പന് 2943 വോട്ടിന്റെ അട്ടിമറി ജയം.

ലോക്‌സഭാ തോല്‍വിയില്‍ നിന്ന് ചരിത്ര വിജയത്തോടെ ഉയിര്‍ത്തെഴുന്നേറ്റ് ഇടതുമുന്നണി ; വരാനിരിക്കുന്നവയിലേക്ക് ആത്മവിശ്വാസമേറ്റുന്ന പാലാജയം 
യുഡിഎഫ് കോട്ടകള്‍ നിലംപരിശാക്കി പാലായില്‍ ഇടത് തേരോട്ടം; നാലാമൂഴത്തില്‍ മാണിയുടെ തട്ടകം പിടിച്ചടക്കി മാണി സി കാപ്പന്‍

ശബരിമലയടക്കമുള്ള വിഷയങ്ങളുടെ ആനുകൂല്യവും സഹതാപ തരംഗവും മുതലാക്കി എളുപ്പം ജയിച്ചുകയറാമെന്ന യുഡിഎഫിന്റെ അമിത ആത്മവിശ്വാസത്തിന് കനത്ത പ്രഹരമാണേറ്റത്. ഭരണത്തിലുള്ള മുന്നണിയാകയാല്‍ സ്വാഭാവികമായുണ്ടാകുന്ന പ്രതികൂല കാലാവസ്ഥയെ തരണം ചെയ്തുള്ള ഇടുതമുന്നണിയുടെ വിജയമാണിത്. ഇത് മുന്നണിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പുകള്‍ നേരിടാനുള്ള വര്‍ധിത വീര്യമാണ് പാലാജയം സമ്മാനിക്കുന്നത്. ഭരണത്തിലുള്ള അംഗീകാരമാണ് ഈ വിജയമെന്ന് ശേഷിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് അവകാശപ്പെടാനുമാകും. ഒപ്പം യുഡിഎഫിനുള്ള ജനത്തിന്റെ താക്കീതുമാണ്. ചേരിപ്പോരും കുടുംബാധിപത്യ വാഴ്ചയും വകവെച്ച് തരില്ലെന്ന ജനവിധി. ജോസ് കെ മാണിയുടെ ബൂത്തില്‍ ജോസ് ടോം 10 വോട്ടിന് പുറകിലാണെന്നത് ഇക്കാര്യം അടിവരയിടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in