‘ഇടത് വിജയം ചെങ്കൊടിയും സഖാക്കളെ വിളിയുമില്ലാതെ’;വോട്ട് കുറഞ്ഞത് ബിജെപിക്കല്ല എന്‍ഡിഎയ്‌ക്കെന്നും ശ്രീധരന്‍പിള്ള

‘ഇടത് വിജയം ചെങ്കൊടിയും സഖാക്കളെ വിളിയുമില്ലാതെ’;വോട്ട് കുറഞ്ഞത് ബിജെപിക്കല്ല എന്‍ഡിഎയ്‌ക്കെന്നും ശ്രീധരന്‍പിള്ള

പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ കുറഞ്ഞതില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള. നഷ്ടപ്പെട്ട ആറായിരം വോട്ടുകള്‍ ബി ജെ പിയുടെതല്ല, എന്‍ ഡി എയുടെതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സംവിധാനമല്ല ഇപ്പോള്‍ എന്‍ ഡി എ. വോട്ട് ചോര്‍ച്ച അന്വേഷിക്കുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു.

ബിജെപിയുടെ വോട്ടുകള്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്കാണ് ലഭിച്ചതെന്ന് ആരോപിച്ച് ഇരുമുന്നണികളും ജനങ്ങളെ കബളിപ്പിക്കുകയാണ്. 2016ലെ വോട്ട് ഒരു മുന്നണിക്കും കിട്ടിയില്ല. ബിജെപിയുടെ മേല്‍ പഴിചാരി രക്ഷപ്പെടുന്നത് ശരിയല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

‘ഇടത് വിജയം ചെങ്കൊടിയും സഖാക്കളെ വിളിയുമില്ലാതെ’;വോട്ട് കുറഞ്ഞത് ബിജെപിക്കല്ല എന്‍ഡിഎയ്‌ക്കെന്നും ശ്രീധരന്‍പിള്ള
മാണിയുടെ പാലാ മാണി സി കാപ്പന്

അധികാര ദുര്‍വിനിയോഗം നടത്തിയാണ് പാലായിലെ ഇടതുവിജയം. തെരഞ്ഞെടുപ്പില്‍ പണമൊഴുക്കി. പ്രചാരണത്തില്‍ ചെങ്കൊടി ഉപയോഗിച്ചില്ല. കമ്യൂണിസം പറഞ്ഞില്ല. സഖാക്കളെ എന്ന് വിളിക്കുന്നത് പോലും ഉപേക്ഷിച്ചായിരുന്നു പ്രചാരണം. മാനവും മുഖവും നഷ്ടപ്പെടുത്തി നേടിയ ഗതികെട്ട വിജയമാണ് ഇടതുപക്ഷത്തിന്റെതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കഴിഞ്ഞ രണ്ട തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച എണ്ണായിരത്തോളം വോട്ടുകള്‍ കുറഞ്ഞത് ബി ജെ പിക്കുള്ളിലും ചര്‍ച്ചയായിട്ടുണ്ട്. എന്‍ ഡി എയുടെ ഘടകകക്ഷിയായ ബിഡിജെഎസിലേക്കാണ് ബിജെപി നേതൃത്വം വിരല്‍ ചൂണ്ടുന്നതെങ്കിലും പണം വാങ്ങി എന്‍ ഹരി തന്നെ വോട്ട് യുഡിഎഫിന് മുറിച്ചുവെന്ന് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ബിനു പുളക്കക്കണ്ടം ആരോപിച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

‘ഇടത് വിജയം ചെങ്കൊടിയും സഖാക്കളെ വിളിയുമില്ലാതെ’;വോട്ട് കുറഞ്ഞത് ബിജെപിക്കല്ല എന്‍ഡിഎയ്‌ക്കെന്നും ശ്രീധരന്‍പിള്ള
പാലാ ഫലം: ‘ മെക്ക’യില്‍ ‘ഡക്ക്’ന്ന് എം എം മണി; വിക്കറ്റ് പോയെന്ന് കാനം

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ ഹരിക്ക് 24821 വോട്ടാണ് ലഭിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായിരുന്ന പി സി തോമസിന് 26533 വോട്ടും കിട്ടി. ഇക്കുറി അതിന്റെ അടുത്തെത്താന്‍ കഴിഞ്ഞില്ലെന്നതാണ് ആരോപണങ്ങള്‍ക്ക് ഇടയാക്കിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in