‘എങ്ങിനെ ധൈര്യം വരുന്നു ? യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകനേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഗ്രേറ്റ തുന്‍ബര്‍ഗ് 

‘എങ്ങിനെ ധൈര്യം വരുന്നു ? യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകനേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഗ്രേറ്റ തുന്‍ബര്‍ഗ് 

യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ലോക നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ച്, ആഗോളതാപനത്തിനെതിരെ പരിസ്ഥിതി സംരക്ഷണ പോരാട്ടം നയിക്കുന്ന 16 വയസ്സുകാരി ഗ്രേറ്റ തുന്‍ബര്‍ഗ്. ആഗോളതാപനത്തിന് വഴിവെയ്ക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് നിയന്ത്രിക്കുന്നതില്‍ ലോക നേതാക്കള്‍ പരാജയപ്പെട്ടെന്ന് ഗ്രേറ്റ രൂക്ഷ വിമര്‍ശനമുന്നയിച്ചു.

പ്രസംഗത്തിന്റെ പൂര്‍ണരൂപം

ഇതെല്ലാം തെറ്റാണ്. ഞാന്‍ ഇവിടെ വരണ്ടിയിരുന്നതല്ല. ഇപ്പോള്‍ കടലിന്റെ മറുകരയിലെ സ്‌കൂളില്‍ ഉണ്ടാകേണ്ടിയിരുന്നയാളാണ് ഞാന്‍. എന്നാല്‍ പ്രതീക്ഷ തേടി നിങ്ങള്‍ കുട്ടികളായ ഞങ്ങളിലേക്ക് വരുന്നു. എങ്ങിനെ നിങ്ങള്‍ക്ക് അതിന് ധൈര്യം വരുന്നു.

നിങ്ങള്‍ പൊള്ളയായ വാക്കുകളാല്‍ എന്റെ സ്വപ്നങ്ങളും ബാല്യവും കവര്‍ന്നു. ആളുകള്‍ മരിച്ചുവീഴുകയാണ്. ജൈവ ആവാസ വ്യവസ്ഥ തകരുകയാണ്. വലിയ നാശത്തിന്റെ വക്കിലാണ്‌ നമ്മള്‍. എന്നാല്‍ നിങ്ങള്‍ സംസാരിക്കുന്നത് സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചാണ്. എങ്ങിനെ നിങ്ങള്‍ക്കതിന് ധൈര്യം വരുന്നു.

ഗ്രേറ്റ തുന്‍ബര്‍ഗ്  

‘എങ്ങിനെ ധൈര്യം വരുന്നു ? യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകനേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഗ്രേറ്റ തുന്‍ബര്‍ഗ് 
വിര്‍ജിലിനെയും റൊണാള്‍ഡോയേയും മറികടന്ന് മെസി വീണ്ടും ലോക ഫുട്‌ബോളര്‍; നെയ്മര്‍ ഇല്ലാതെ ലോക ഇലവന്‍ 

30 വര്‍ഷത്തിലേറെയായി ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ കൃത്യമാണ്. വ്യക്തമായൊന്നും ചെയ്തില്ലെന്നിരിക്കെ ഇവിടെ വന്ന് എല്ലാം നിര്‍വഹിച്ചെന്ന് അവകാശപ്പെടാന്‍ നിങ്ങള്‍ക്ക് എങ്ങിനെ ധൈര്യം വന്നു. ഞങ്ങളെ കേള്‍ക്കുന്നുവെന്നും അടിയന്തര സാഹചര്യം മനസ്സിലാക്കുന്നുവെന്നും നിങ്ങള്‍ പറയുന്നു. പക്ഷേ നിങ്ങളുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാനാകില്ല. എന്തെന്നാല്‍ നിങ്ങള്‍സാഹചര്യം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ പരാജയപ്പെടുമായിരുന്നില്ല.

പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങള്‍ പത്തുവര്‍ഷത്തിനിടെ പകുതിയായി കുറയ്ക്കുകയെന്നത് കേവലം 50 ശതമാനം സാധ്യതയാണ് നമുക്ക് നല്‍കുന്നത്. ഈ അന്‍പത് ശതമാനം നിങ്ങള്‍ക്ക് സ്വീകാര്യമായിരിക്കും. എന്നാല്‍ വായുമലിനീകരണം സംബന്ധിച്ച സുപ്രധാനമായി നിരവധി കാര്യങ്ങള്‍ വിട്ടുകളയുന്നുണ്ട്.അതിനാല്‍ ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ച് ജീവിക്കേണ്ട ഞങ്ങള്‍ക്ക് ഈ അന്‍പത് ശതമാനമെന്ന സാഹസം സ്വീകാര്യമല്ല. എന്തുധൈര്യത്തിലാണ് ഇതൊരു സാധാരണ കാര്യമായി കണ്ട് സാങ്കേതിക പരിഹാരങ്ങളിലൂടെ തീര്‍ക്കാമെന്ന് നിങ്ങള്‍ നടിക്കുന്നത്.

‘എങ്ങിനെ ധൈര്യം വരുന്നു ? യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകനേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഗ്രേറ്റ തുന്‍ബര്‍ഗ് 
‘റോഡ് പണിയില്‍ ഒപ്പിക്കല്‍ നടത്തിയാല്‍ ശമ്പളം പിടിക്കും’; ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ നേരിട്ടിറങ്ങുമെന്ന് എറണാകുളം കളക്ടര്‍

കൃത്യമായ പരിഹാര മാര്‍ഗങ്ങളോ പദ്ധതികളോ മുന്നോട്ടുവെയ്ക്കാനില്ലെങ്കില്‍ നിങ്ങള്‍ അതിന് മാത്രം മുതിര്‍ന്നില്ലെന്നാണ് വ്യക്തമാവുക. നിങ്ങള്‍ ഞങ്ങളെ പരാജയപ്പെടുത്തുകയാണ്. നിങ്ങളുടെ ചതി യുവതലമുറ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഭാവിതലമുറയുടെ കണ്ണുകള്‍ നിങ്ങളിലാണ്. പരാജയപ്പെടുത്താനാണ് ശ്രമമെങ്കില്‍ ഞങ്ങള്‍ ഒരിക്കലും ക്ഷമിക്കില്ല. ഇത്തരത്തില്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല. നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ലോകം ഉണരുകയും മാറ്റത്തിലേക്ക് നീങ്ങുകയുമാണ്.

കാലാവസ്ഥാ വ്യതിയാനത്തിന് എതിരെ രാജ്യാന്തര തലത്തില്‍ പരിസ്ഥിതി സംരക്ഷണ ഇടപെല്‍ ശക്തമാക്കേണ്ടതുണ്ടെന്നാണ് ഗ്രേറ്റ ആവശ്യപ്പെടുന്നത്. കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തിയപ്പോള്‍ അവിടെയും ഗ്രേറ്റ സമരത്തിന് നേതൃത്വം നല്‍കിയിരുന്നു. അടിയന്തര നടപടികള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു പ്രതിഷേധത്തിലൂടെ ഉന്നമിട്ടത്. വെള്ളിയാഴ്ചകളില്‍ സ്‌കൂളില്‍ നിന്ന് അവധിയെടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ സമരം ഇരുന്നാണ് ഗ്രേറ്റ ലോക ശ്രദ്ധയാകര്‍ഷിച്ചത്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വര്‍ഷം സ്‌കൂളില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ് ഗ്രേറ്റ തുന്‍ബര്‍ഗ്.

Related Stories

No stories found.
logo
The Cue
www.thecue.in