‘തോറ്റത്  മികച്ച മാര്‍ക്കുള്ള വിദ്യാര്‍ത്ഥി , പിഴവ് അധ്യാപകര്‍ക്ക്’; നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്നും മന്ത്രി കെ ടി ജലീല്‍ 

‘തോറ്റത് മികച്ച മാര്‍ക്കുള്ള വിദ്യാര്‍ത്ഥി , പിഴവ് അധ്യാപകര്‍ക്ക്’; നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്നും മന്ത്രി കെ ടി ജലീല്‍ 

തോറ്റ വിദ്യാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ അനധികൃതമായി ഇടപെട്ടെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. ഒരു വിഷയത്തിന് തോറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ പുനര്‍ മൂല്യ നിര്‍ണയത്തിന് സമിതിയെ നിയോഗിച്ചത് ചട്ടപ്രകാരമാണെന്ന് കെടി ജലീല്‍ പറഞ്ഞു. വിദ്യാര്‍ത്ഥി മറ്റുള്ള പേപ്പറുകളില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയിട്ടുണ്ട്. എന്നാല്‍ ഒരു വിഷയത്തില്‍ മാത്രമാണ് തോറ്റത്. ഇത് മൂല്യനിര്‍ണയം നടത്തിയ അധ്യാപകരുടെ പിഴവ് കൊണ്ടുമാത്രമാണെന്നും ജലീല്‍ പറയുന്നു. മൂല്യനിര്‍ണയം നടത്തിയ അധ്യാപകരെ കണ്ടെത്തി ഡീബാര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ആദ്യ മൂല്യനിര്‍ണയത്തിലും രണ്ടാമത്തെ പരിശോധനയിലും പിഴവുണ്ടായി. സമിതിയെ നിയോഗിച്ചില്ലായിരുന്നെങ്കില്‍ അത് നീതി നിഷേധമാകുമായിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു.

‘തോറ്റത്  മികച്ച മാര്‍ക്കുള്ള വിദ്യാര്‍ത്ഥി , പിഴവ് അധ്യാപകര്‍ക്ക്’; നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്നും മന്ത്രി കെ ടി ജലീല്‍ 
‘ആദ്യം 29 മാര്‍ക്ക്, മന്ത്രി നിര്‍ദേശിച്ച സമിതി നല്‍കിയത് 48’; തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കെ.ടി ജലീല്‍ ഇടപെട്ടെന്ന് ആരോപണം 

കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്കുവേണ്ടി മന്ത്രി സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നായിരുന്നു ആക്ഷേപം. ഒരു വിദ്യാര്‍ത്ഥി തോറ്റ പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനായി മന്ത്രിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക സമിതിയെ നിയോഗിക്കുകയായിരുന്നു. പുനര്‍മൂല്യ നിര്‍ണ്ണയത്തിലും ജയിക്കാത്ത വിദ്യാര്‍ത്ഥിക്ക് ഈ സമിതി ജയിക്കാനുള്ള മാര്‍ക്ക് നല്‍കിയെന്നാണ് ആരോപണമുയര്‍ന്നത്. പ്രത്യേക സമിതിയെ നിയോഗിച്ചതിന്റെ രേഖകള്‍ പുറത്തുവരികയും ചെയ്തിരുന്നു.

‘തോറ്റത്  മികച്ച മാര്‍ക്കുള്ള വിദ്യാര്‍ത്ഥി , പിഴവ് അധ്യാപകര്‍ക്ക്’; നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്നും മന്ത്രി കെ ടി ജലീല്‍ 
ഫ്‌ളാറ്റ് പൊളിക്കല്‍ ഊരാക്കുടുക്കാകുമ്പോഴും തീരദേശ പരിപാലന അതോറിറ്റി നിലവിലില്ല; സര്‍ക്കാരിന് ഗുരുതര വീഴ്ച

ടികെഎം കോളജിലെ ആറാം സെമസ്റ്റര്‍ ഡയനാമിക് പേപ്പറില്‍ വിദ്യാര്‍ത്ഥിക്ക് 29 മാര്‍ക്കാണ് ആദ്യം ലഭിച്ചത്. 45 മാര്‍ക്കാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥി പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിച്ചു. ഇതോടെ 32 മാര്‍ക്കായി. ജയിക്കാനുള്ള മാര്‍ക്ക് അപ്പോഴും ലഭിച്ചില്ല. വീണ്ടും അപേക്ഷിച്ചെങ്കിലും സര്‍വകാലാശാല ഈ ആവശ്യം നിരസിച്ചു. ആദ്യ പുനപ്പരിശോധനയില്‍ 15 ശതമാനം മാര്‍ക്ക് കൂടുതല്‍ കിട്ടാത്തതിനാലായിരുന്നു ഇത്. ഇതോടെ മന്ത്രിയെ സമീപിക്കുകയായിരുന്നു. 2018 ഫെബ്രുവരി 27 ന് നടന്ന സാങ്കേതിക സര്‍വകലാശാലാ ഫയല്‍ അദാലത്തില്‍ മന്ത്രി വിദ്യാര്‍ത്ഥിയുടെ അപേക്ഷ സ്വീകരിച്ചു.

‘തോറ്റത്  മികച്ച മാര്‍ക്കുള്ള വിദ്യാര്‍ത്ഥി , പിഴവ് അധ്യാപകര്‍ക്ക്’; നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്നും മന്ത്രി കെ ടി ജലീല്‍ 
‘യൂണിയന്‍ അനുവദിക്കില്ലെന്ന് പറയുന്നത് എന്ത് ധൈര്യത്തില്‍ ’ മുത്തൂറ്റിന്റെ ധിക്കാരത്തിന് മുന്നില്‍ കീഴടങ്ങില്ലെന്ന് എളമരം കരീം 

പ്രത്യേക അപേക്ഷയായി പരിഗണിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഒരു അധ്യാപകനെക്കൊണ്ട് പുനര്‍ മൂല്യനിര്‍ണ്ണയത്തിന് നിര്‍ദേശിച്ചു. പിന്നീട് രണ്ട് അധ്യാപകരെ നിയോഗിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഈ സമിതിയുടെ മൂല്യനിര്‍ണ്ണയത്തിന് ശേഷം വിദ്യാര്‍ത്ഥിക്ക് 48 മാര്‍ക്ക് ലഭിച്ചു. ഇത്തരത്തില്‍ മൂല്യനിര്‍ണയത്തിനോ പുനര്‍മൂല്യനിര്‍ണയത്തിനോ ചട്ടമില്ലെന്നിരിക്കെയാണ് മന്ത്രിയുടെ ഇടപെടലെന്നാണ് ആക്ഷേപം. കാലവിളംബമുണ്ടായ ഫയലുകള്‍ തീര്‍പ്പാക്കാനാണ് അദാലത്ത്. ഇതിനുമാത്രമേ അദാലത്തില്‍ അധികാരമുള്ളൂ എന്നിരിക്കെയാണ് മന്ത്രിയുടെ നടപടി. വിഷയത്തില്‍ സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in