എണ്ണവില കുതിച്ചുയരുന്നു, ബാരലിന് 70 ഡോളര്‍ പിന്നിട്ടു, 28 വര്‍ഷത്തിനിടെ ഒറ്റദിവസം കൊണ്ടുണ്ടാകുന്ന ഉയര്‍ന്ന നിരക്ക്

എണ്ണവില കുതിച്ചുയരുന്നു, ബാരലിന് 70 ഡോളര്‍ പിന്നിട്ടു, 28 വര്‍ഷത്തിനിടെ ഒറ്റദിവസം കൊണ്ടുണ്ടാകുന്ന ഉയര്‍ന്ന നിരക്ക്

സൗദി അറേബ്യയുടെ ആരാംകോ എണ്ണ ഉല്‍പ്പാദന കേന്ദ്രത്തിന് നേര്‍ക്കുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ എണ്ണവില കുതിച്ചുയരുന്നു. അസംസ്‌കൃത എണ്ണയ്ക്ക് ബാരലിന് 70 ഡോളര്‍ പിന്നിട്ടു. 28 വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒറ്റയടിക്ക് 20 ശതമാനമാണ് വര്‍ധിച്ചത്. 80 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്നാണ് സൂചന.

എണ്ണവില കുതിച്ചുയരുന്നു, ബാരലിന് 70 ഡോളര്‍ പിന്നിട്ടു, 28 വര്‍ഷത്തിനിടെ ഒറ്റദിവസം കൊണ്ടുണ്ടാകുന്ന ഉയര്‍ന്ന നിരക്ക്
മരടില്‍ ഇനി എന്ത്

സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണമാണ് പുതിയ സാഹചര്യത്തിലേക്ക് നയിച്ചത്. സെപ്റ്റംബര്‍ 11 ന് ആരാംകോയുടെ ബുഖ്‌യാഖ്, ഖുറൈസ് കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ലോകത്തെ ഏറ്റവും ബൃഹത്തായ ക്രൂഡ് ഓയില്‍ പ്ലാന്റാണ് ബുഖ്‌യാഖിലേത്. ഏഴ് ദശലക്ഷം ബാരല്‍ വരെ ഇവിടെ വേര്‍തിരിക്കാന്‍ സാധിക്കും. പ്ലാന്റുകളിലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിച്ച് വരികയാണ്. ഇത് നീണ്ടുപോയാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.

എണ്ണവില കുതിച്ചുയരുന്നു, ബാരലിന് 70 ഡോളര്‍ പിന്നിട്ടു, 28 വര്‍ഷത്തിനിടെ ഒറ്റദിവസം കൊണ്ടുണ്ടാകുന്ന ഉയര്‍ന്ന നിരക്ക്
സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന് കാണിച്ച് ഓട്ടോ ഡ്രൈവര്‍ക്കും പിഴയിട്ട് പൊലീസ് 

ഹൂതി ആക്രമണം സൗദിയുടെ എണ്ണ ഉല്‍പ്പാദനം പകുതിയായി കുറയാന്‍ ഇടയാക്കിയിരുന്നു. ഇതുമൂലം 57 ലക്ഷം ബാരല്‍ എണ്ണയുടെ കുറവാണ് ആഗോള വിപണിയിലുണ്ടാകുന്നത്. പ്രതിദിന ആഗോള എണ്ണ ഉല്‍പാദനത്തിലെ ആറ് ശതമാനം വരും. എണ്ണവില വര്‍ധന, മാന്ദ്യം നേരിടുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ തളര്‍ത്തുമെന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്.

ദ ക്യു ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.

Related Stories

No stories found.
logo
The Cue
www.thecue.in