സിസ്റ്റര്‍ ലൂസി കളപ്പുര മഠം വിടണമെന്ന് എഫ്‌സിസി സഭ ; കൂട്ടിക്കൊണ്ടുപോകാന്‍ കുടുംബത്തിന് കത്ത് 

സിസ്റ്റര്‍ ലൂസി കളപ്പുര മഠം വിടണമെന്ന് എഫ്‌സിസി സഭ ; കൂട്ടിക്കൊണ്ടുപോകാന്‍ കുടുംബത്തിന് കത്ത് 

സന്ന്യാസിനി സഭയായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ (എഫ് സി സി) നിന്ന് പുറത്താക്കിയതിന് പിന്നാലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ കടുത്ത നടപടികളുമായി സഭ. ലൂസി വയനാട് കാരയ്ക്കാമല മഠം വിടണമെന്ന് നിര്‍ദേശം നല്‍കി. സിസ്റ്റര്‍ ലൂസിയെ ഓഗസ്റ്റ് 17 ന് കൂട്ടിക്കൊണ്ടുപോകണമെന്ന് എഫ്‌സിസി മാനന്തവാടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതി മരിയ വീട്ടുകാര്‍ക്ക് കത്തയയ്ക്കുകയും ചെയ്തു. കാസര്‍കോട് ചെമ്മരന്‍കയം പെരുമ്പട്ടയിലുള്ള അമ്മയ്ക്കാണ് കത്ത്. ബലാത്സംഗ കേസ് പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പരസ്യമായി പിന്തുണച്ചതിനായിരുന്നു ലൂസിയെ പുറത്താക്കിയത്.

സിസ്റ്റര്‍ ലൂസി കളപ്പുര മഠം വിടണമെന്ന് എഫ്‌സിസി സഭ ; കൂട്ടിക്കൊണ്ടുപോകാന്‍ കുടുംബത്തിന് കത്ത് 
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭ പുറത്താക്കി; അപ്പീല്‍ നല്‍കും

കത്തിന്റെ പൂര്‍ണരൂപം (കടപ്പാട് - മാതൃഭൂമി)

പ്രിയപ്പെട്ട റോസമ്മച്ചേട്ടത്തി അറിയാന്‍,

എഫ്‌സിസി സഭാംഗമായിരുന്ന ലൂസി കളപ്പുരയെ പുറത്താക്കിയ വിവരം ഖേദപൂര്‍വം അറിയിക്കുന്നു. സഭാ നിയമങ്ങളുടെ തുടര്‍ച്ചയായ ലംഘനമാണ് കാരണം. 2015 മുതല്‍ തുടര്‍ച്ചയായി അനുസരണ-ദാരിദ്ര്യ വ്രതങ്ങള്‍ ലൂസി ലംഘിച്ചുകൊണ്ടിരുന്നത് തിരുത്തണമെന്നാവശ്യപ്പെട്ടിട്ടും തയ്യാറായില്ല. നടപടിക്കെതിരെ ലൂസിക്ക് പൗരസ്ത്യ തിരുസംഘത്തിന് അപേക്ഷ നല്‍കാവുന്നതാണ്. അല്ലാത്ത പക്ഷം ലൂസിയെ 17ാം തിയ്യതിയോടെ മഠത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകേണ്ടതാണ്. കുടുംബത്തിലെ ലൂസിയുടെ വിഹിതമായ സ്വത്ത് സഭയ്ക്ക് ലല്‍കിയിട്ടില്ലാത്തതിനാല്‍ അവിടെ തന്നെ ഉണ്ടാകുമല്ലോ. 2017 ഡിസംബര്‍ മുതല്‍ ലൂസിയുടെ ശമ്പളം സഭയ്ക്ക്‌ നല്‍കുന്നില്ലാത്തതിനാല്‍ അതും കൈവശമുണ്ടാകും. മാസം 50,000 ന് മുകളില്‍ ശമ്പളം ലഭിക്കുന്നതിനാല്‍ ഇപ്പോള്‍ പത്ത് ലക്ഷത്തോളം കൈവശം കാണും, വിരമിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളും ചേരുമ്പോള്‍ ലൂസിക്ക് സാമ്പത്തിക സുരക്ഷയില്‍ ജീവിക്കാനാകും. സഭയില്‍ നിന്ന് പുറത്താകുന്നതുവരെയുള്ള ലൂസിയുടെ ശമ്പളം സഭയ്ക്ക് അവകാശപ്പെട്ടതാണൈങ്കിലും അതിനായി അവകാശവാദമുന്നയിക്കുന്നില്ല. സഭയിലായിരിക്കുമ്പോള്‍ ചെയ്യുന്ന സേവനങ്ങള്‍ക്ക് പ്രതിഫലത്തിന് അവകാശമുണ്ടായിരിക്കില്ലെന്ന് നിത്യവ്രതം ചെയ്യുന്ന സമയത്ത് ലൂസി എഴുതിത്തന്നിട്ടുണ്ട്. ലൂസിക്കുവേണ്ടി നിങ്ങളില്‍ നിന്ന് സ്വീകരിച്ച പത്രമേനി മഠത്തില്‍ നിന്ന് പോകുമ്പോള്‍ തീര്‍ത്തുനല്‍കും. (മഠത്തില്‍ ചേരുമ്പോള്‍ കുടുംബം നല്‍കുന്ന തുകയാണ് പത്രമേനി)

സിസ്റ്റര്‍ ലൂസി കളപ്പുര മഠം വിടണമെന്ന് എഫ്‌സിസി സഭ ; കൂട്ടിക്കൊണ്ടുപോകാന്‍ കുടുംബത്തിന് കത്ത് 
കുപ്രചരണം ജനം തള്ളി ; ഒരാഴ്ചയ്ക്കിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് 39 കോടി  

അതേസമയം എഫ്‌സിസിയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് അപ്പീല്‍ നല്‍കി. വെള്ളിയാഴ്ച ഇമെയിലായി അപ്പീല്‍ അയയ്ക്കുകയായിരുന്നു.

No stories found.
The Cue
www.thecue.in