കുപ്രചരണം ജനം തള്ളി ; ഒരാഴ്ചയ്ക്കിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് 39 കോടി  

കുപ്രചരണം ജനം തള്ളി ; ഒരാഴ്ചയ്ക്കിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് 39 കോടി  

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഒരാഴ്ചയ്ക്കിടെ എത്തിയത് 39 കോടി രൂപ. മഴ കനത്ത ദിവസം മുതല്‍ വെള്ളിയാഴ്ച വരെയുള്ള കണക്കാണിത്. ഓണ്‍ലൈനായും നേരിട്ടും ലഭിച്ച തുകയടക്കമാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന കുപ്രചരണങ്ങള്‍ ജനം തള്ളിക്കളഞ്ഞെന്നെന്നാണ് വ്യക്തമാകുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയാല്‍ വകമാറ്റുമെന്നും സര്‍ക്കാര്‍ ധൂര്‍ത്തടിക്കുമെന്നായിരുന്നു പ്രചരണം. മഴക്കെടുതിയുടെ ഇരകള്‍ക്ക് പണം ലഭ്യമാകില്ലെന്നുവരെ പ്രചരണങ്ങള്‍ അരേങ്ങേറിയിരുന്നു.

കുപ്രചരണം ജനം തള്ളി ; ഒരാഴ്ചയ്ക്കിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് 39 കോടി  
പുത്തുമല ദുരന്തഭൂമിക്ക് മുകളില്‍ റിസോര്‍ട്ട് സമുച്ചയം; നിര്‍മ്മാണം പാറപൊട്ടിച്ചും പൈലിംഗ് നടത്തിയും 

വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അതേസമയം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രലയം സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം 22.45 ടണ്‍ മരുന്നുകള്‍ ലഭ്യമാക്കുന്നുണ്ട്. ഡല്‍ഹി കേരള ഹൗസാണ് മരുന്നുകള്‍ എത്തിക്കുന്നത്. 12 ടണ്ണോളം വെള്ളിയാഴ്ച സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇന്‍സുലിന്‍, ആന്റിബയോട്ടിക്കുകള്‍, ഒ ആര്‍ എസ് എന്നിവയടക്കമാണിത്. ആറുടണ്‍ വീതമാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊണ്ടുവരുന്നത്. ഒരു കോടി ക്ലോറിന്‍ ഗുളികകളും സംസ്ഥാനത്തെത്തിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in