മനസ്സ് മരവിച്ചു, ഒരു തരം പകപ്പിലാണ്; കവളപ്പാറയില്‍ മണ്ണിനടിയില്‍ മരിച്ചവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറയുന്നു 

മനസ്സ് മരവിച്ചു, ഒരു തരം പകപ്പിലാണ്; കവളപ്പാറയില്‍ മണ്ണിനടിയില്‍ മരിച്ചവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറയുന്നു 

മലപ്പുറം കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മണ്ണിനടിയില്‍ അകപ്പെട്ടവര്‍ക്ക് ഏതാണ്ട് 15 സെക്കന്റുകള്‍ക്കകം ബോധം നഷ്ടമായിട്ടുണ്ടാകുമെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ദ ക്യുവിനോട്. മഞ്ചേരി മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫോറന്‍സിക് മെഡിസിന്‍. ഡോ. പിഎസ് സഞ്ജയ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊടുന്നനെ ഭീമന്‍ മണ്ണിടിച്ചിലുണ്ടായി കെട്ടിടങ്ങള്‍ക്കത്തും പുറത്തുമായി മണ്ണടരുകള്‍ക്കുള്ളില്‍ അകപ്പെട്ടവര്‍ക്ക് പതിനഞ്ച് സെക്കന്റുകളേ ബോധം ഉണ്ടായിരിക്കാന്‍ ഇടയുള്ളൂ. അബോധാവസ്ഥയിലാകും അവര്‍ മരണപ്പെട്ടിട്ടുണ്ടാവുക. അങ്ങനെയാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്ന് വ്യക്തമാകുന്നത്. ബോധത്തില്‍ ഏറെ നേരം കടുത്ത വേദനയനുഭവിച്ചല്ല മരണം സംഭവിച്ചിരിക്കുന്നത്. ഈ ദുരന്തത്തില്‍ ആശ്വസിക്കാന്‍ അത്രമാത്രമേ ഉള്ളൂവെന്നും ഡോക്ടര്‍ പറയുന്നു.

മനസ്സ് മരവിച്ചു, ഒരു തരം പകപ്പിലാണ്; കവളപ്പാറയില്‍ മണ്ണിനടിയില്‍ മരിച്ചവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറയുന്നു 
‘എന്ന് തീരും ഈ ദുരിത ജീവിതം’; പ്രളയമെടുത്ത ജീവനോപാധി ചൂണ്ടി മൈസൂര്‍ കല്യാണത്തിന്റെ ഇര ചോദിക്കുന്നു 

അപകടത്തില്‍ ഗുരുതര പരിക്കുകളാല്‍ വികൃതമാക്കപ്പെട്ട രീതിയിലാണ് ചില മൃതദേഹങ്ങള്‍. ശരീരം കീറിപ്പോയ നിലയിലും ഭാരം വന്നുവീണ് ചതഞ്ഞ നിലയിലുമുണ്ട്. മൃതദേഹങ്ങള്‍ ജീര്‍ണിച്ച് തുടങ്ങിയിട്ടുമുണ്ട്. മൂക്കിലും വായിലുമെല്ലാം മണ്ണ് പുതഞ്ഞിട്ടുണ്ടെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു. മരണകാരണം കണ്ടെത്തുന്നതിലല്ല പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ഊന്നല്‍. ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്നുള്ള മരണമാണെന്ന് വ്യക്തമാണല്ലോ. ആളുകളെ തിരിച്ചറിയുകയെന്നതാണ് പ്രധാന ലക്ഷ്യം. ചെളി മൂടിയ നിലയിലുള്ള മൃതദേഹങ്ങള്‍ കഴുകി വൃത്തിയാക്കിയ ശേഷം ബന്ധുക്കളെ കാണിക്കുകയാണ് ചെയ്യുന്നത്. ജീര്‍ണിച്ചുതുടങ്ങിയ മൃതദേഹങ്ങള്‍ സൂക്ഷ്മതയോടെ വേണം വൃത്തിയാക്കാന്‍. 4 ദിവസമായി രണ്ട് ഡോക്ടര്‍മാര്‍ വീതമാണ് പോസ്റ്റ് മോര്‍ട്ടത്തിന് നേതൃത്വം നല്‍കുന്നത്. പൂര്‍ത്തിയാകാന്‍ രാത്രി പന്ത്രണ്ടണ്ടരമണി വരെ ആയിട്ടുണ്ട്. അതാത് ദിവസം കണ്ടെടുക്കുന്ന മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം അന്നന്നുതന്നെ പൂര്‍ത്തിയാക്കുകയാണ് ചെയ്യുന്നതെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.

മനസ്സ് മരവിച്ചു, ഒരു തരം പകപ്പിലാണ്; കവളപ്പാറയില്‍ മണ്ണിനടിയില്‍ മരിച്ചവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറയുന്നു 
‘മാനുഷയെ ഞങ്ങള്‍ക്ക് തരുമോ?’; ദുരിതാശ്വാസക്യാംപില്‍ അച്ഛനെ നഷ്ടപ്പെട്ട പെണ്‍കുട്ടിയ ദത്തെടുക്കാനാഗ്രഹിച്ച് കുടുംബം

സാധാരണ ഗതിയില്‍ രാത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാറില്ല. മൃതദേഹങ്ങള്‍ ജീര്‍ണിച്ച് തുടങ്ങിയതിനാലും എത്രയും വേഗം ആളുകളെ തിരിച്ചറിയുക പ്രധാനമായതിനാലും രാത്രിയിലും നിര്‍വഹിക്കുകയാണ്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവുണ്ട്. ഒരു ദിവസം ഓട്ടോപ്‌സി ചെയ്യുന്ന ഡോക്ടര്‍ക്ക് പിറ്റേന്ന് അവധിയാണ്. മാനസികമായും ശാരീരികമായും കടുപ്പമേറിയ അനുഭവമാണ് ഈ ദുരന്ത മുഖത്തെ പോസ്റ്റ് മോര്‍ട്ടം. മനസ്സിന് ഒരു തരം മരവിപ്പ് ബാധിച്ചിരിക്കുകയാണ്. ഒരു തരം പകപ്പിലാണുള്ളത്. ഡോക്ടര്‍മാരുടെ മാത്രമല്ല, പൊലീസുകാരുള്‍പ്പെടെയുള്ള വിവിധ സേനാംഗങ്ങളുടെയും രക്ഷാപ്രവര്‍ത്തകരുടെയും സാക്ഷികളാകുന്നവരുടെയുമെല്ലാം അവസ്ഥ അതാണെന്നും ഡോ. സഞ്ജയ് പറയുന്നു. ദുരന്തത്തിന്റെ ആഘാതത്തില്‍ ഒരാളുടെ കാല്‍ പറഞ്ഞു മാറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആ ദ്വാരത്തിലൂടെ ആന്തരികാവയവങ്ങള്‍ പുറത്തുവന്നിരുന്നു. മനസ്സുമരവിക്കുന്ന കാഴ്ചയാണ് അതൊക്കെ.

മനസ്സ് മരവിച്ചു, ഒരു തരം പകപ്പിലാണ്; കവളപ്പാറയില്‍ മണ്ണിനടിയില്‍ മരിച്ചവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറയുന്നു 
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേക്കുറിച്ച് മലയോര ജനതയോട് പറയാത്തത്

ഒരു മൃതദേഹത്തിന്റെ മൂന്നില്‍ ഒന്ന് ഭാഗം മാത്രമേ ലഭിച്ചുള്ളൂ. ആളെ ഇനിയും തിരിച്ചറിയേണ്ടതുണ്ട്. 30 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 4 ബോഡികള്‍ തിരിച്ചറിഞ്ഞിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് എടവണ്ണയില്‍ ഒരു വീട് അപ്പാടെ മണ്ണിനടിയിലേക്ക് താഴ്ന്ന് ദുരന്തത്തില്‍പ്പെട്ട് മരിച്ച 4 പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു. അതില്‍ രണ്ട് കുട്ടികളുണ്ടായിരുന്നു. ആ മൃതദേഹങ്ങളില്‍ അത്രവലിയ പരിക്കുകളുണ്ടായിരുന്നില്ല. വീട് അതുപോലെ താഴ്ന്നുപോയതിനാലാണ് അങ്ങനെ സംഭവിച്ചത്. എറണാകുളത്ത് പൊലീസ് സര്‍ജന്‍ ആയിരിക്കെ തേക്കടി ബോട്ടപകടത്തില്‍ മരണപ്പെട്ടവരില്‍ 16 പേരുടെ മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ എംബാം ചെയ്തിരുന്നു. അന്ന് രണ്ട് പേരുടെ പോസ്റ്റ്‌മോര്‍ട്ടവും നിര്‍വഹിച്ചിട്ടുണ്ട്. പക്ഷേ കവളപ്പാറയിലെ ദുരന്തം അതിലും വലിയ മരവിപ്പാണുണ്ടാക്കുന്നത്.

മനസ്സ് മരവിച്ചു, ഒരു തരം പകപ്പിലാണ്; കവളപ്പാറയില്‍ മണ്ണിനടിയില്‍ മരിച്ചവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറയുന്നു 
‘പുഴയുടെ സൈഡില്‍ പെര വേണ്ട, ഇനിയും മലകള്‍ പൊട്ടാനുണ്ട്’; ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ഉള്‍ക്കാട് വിടാനൊരുങ്ങി നിലമ്പൂരിലെ ഗോത്രവിഭാഗക്കാര്‍

മഞ്ചേരി മെഡിക്കല്‍ കോളജ് 70 കിലോമീറ്റര്‍ അകലെയായതിനാല്‍ ദുരന്ത സ്ഥലത്ത് തന്നെ പോസ്റ്റ്‌മോര്‍ട്ടം നിര്‍വഹിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ദുരന്തത്തിനിരയായവരുടെ എണ്ണം കൂടുതലായതിനാലുമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് കളക്ടര്‍ ഉത്തരവിറക്കുകയായിരുന്നു. പക്ഷേ ഉചിതമായ സ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായി. ഈ ഘട്ടത്തില്‍ പോത്തുകല്ല് മഹല്ല് കമ്മറ്റി സ്വമേധയാ പള്ളിയില്‍ സൗകര്യമേര്‍പ്പെടുത്തി. മരണഭൂമിയില്‍ നിന്ന് കേവലം രണ്ട് കിലോമീറ്റര്‍ അകലെ മാത്രമാണ് പള്ളി. നിസ്‌കാരത്തിനും കൈകാലുകള്‍ കഴുകാനുമുള്ള സ്ഥലത്ത് പള്ളി അധികൃതര്‍ സൗകര്യം ഒരുക്കി. മയ്യത്ത് കുളിപ്പിക്കുന്ന മേശകളും കസേരകളടക്കമുള്ളവയും നല്‍കി. സന്നദ്ധ സംഘടനകളുടെ ഇടപെടലുമായതോടെ പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സംവിധാനങ്ങള്‍ എളുപ്പം ഒരുക്കാനായി. തൃപ്തികരമായ രീതിയില്‍ തന്നെ സജ്ജീകരണങ്ങളുണ്ട്. മതം തടസമായില്ല, ജാതി മത ഭേദമന്യേ മൃതദേഹങ്ങള്‍ ഇവിടെത്തന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നു. അത്തരത്തില്‍ വലിയ സന്ദേശമാണ് പള്ളി നല്‍കിയതെന്നും ഡോ പി എസ് സഞ്ജയ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in