‘വിദ്യാര്‍ത്ഥികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്രം’; വിവാദമായപ്പോള്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്ന് വിശദീകരണം 

‘വിദ്യാര്‍ത്ഥികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്രം’; വിവാദമായപ്പോള്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്ന് വിശദീകരണം 

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റേതുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം നിര്‍ബന്ധിതമല്ലെന്ന് വിശദീകരിച്ച് കേന്ദ്രം. വിദ്യാര്‍ത്ഥികളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രസ്തുത ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും എച്ച് ആര്‍ ഡി വകുപ്പിന്റെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കണമെന്നായിരുന്നു കേന്ദ്രനിര്‍ദേശം. എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു.

‘വിദ്യാര്‍ത്ഥികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്രം’; വിവാദമായപ്പോള്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്ന് വിശദീകരണം 
2 ലക്ഷം പേര്‍ ഇപ്പോഴും ചേരികളിലെന്ന് സംസ്ഥാന സര്‍ക്കാര്‍, കൂടുതല്‍ പേര്‍ തൃശ്ശൂരില്‍ 

വിദ്യാര്‍ത്ഥികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണിതെന്നായിരുന്നു ആക്ഷേപം. വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായും ഇത് വിലയിരുത്തപ്പെട്ടു. കേന്ദ്ര ഉത്തരവിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെയായിരുന്നു. ഓരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും സോഷ്യല്‍ മീഡിയ ചാംപ്യന്‍ എന്ന പദവിയില്‍ ഒരാളെ നിയമിക്കണം. ഇദ്ദേഹമായിരിക്കണം സ്ഥാപനത്തിന്റെ മുഴുന്‍ സമൂഹ മാധ്യമ അക്കൗണ്ടുകളും നിയന്ത്രിക്കേണ്ടത്. ഈ അക്കൗണ്ടുകള്‍ മറ്റ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുേടതുമായും എച്ച് ആര്‍ഡി വകുപ്പുകളുടേതുമായും ബന്ധിപ്പിക്കണം.

‘വിദ്യാര്‍ത്ഥികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്രം’; വിവാദമായപ്പോള്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്ന് വിശദീകരണം 
സേതുമാധവന്റെ മുള്‍ക്കിരീടത്തിന് മുപ്പതാണ്ട്, 6 ദിവസം കൊണ്ട് തിരക്കഥ 25 ദിവസത്തെ ഷൂട്ട് 

കൂടാതെ ഈ ഉദ്യോഗസ്ഥന്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അനുകൂലവും ഗുണകരവുമായ കാര്യങ്ങള്‍ പേജുകളില്‍ പങ്കുവെയ്ക്കണം. നിയമിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ജൂലൈ 31 ന് മുന്‍പ് നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിര്‍ദേശം നിര്‍ബന്ധിതമല്ലെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ദ ക്വിന്റിന് നല്‍കിയ മറുപടിയില്‍ എച്ച്ആര്‍ഡി വകുപ്പ് വ്യക്തമാക്കുന്നു. താല്‍പ്പര്യമില്ലാത്തവര്‍ ഇത്തരം കാര്യങ്ങള്‍ പങ്കുവെയ്‌ണ്ടേതില്ലെന്നാണ് മറുപടി. നല്ല മാതൃകകള്‍ പങ്കുവെച്ച് പ്രോത്സാഹനം നല്‍കുന്നതിനാണ് ഇത്തരമൊരു പരിപാടി ആവിഷ്‌കരിച്ചതെന്നുമാണ് വാദം.

Related Stories

No stories found.
logo
The Cue
www.thecue.in