തീവ്രവാദ ഭീഷണി, സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം 

തീവ്രവാദ ഭീഷണി, സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം 

കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ക്ക് തീവ്രവാദ ഭീഷണി 

കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ തീവ്രവാദികള്‍ ട്രെയിനില്‍ സ്‌ഫോടനം നടത്തുമെന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി. ജില്ലാ പോലീസ് മേധാവികളോട് ജാഗ്രത പാലിക്കാന്‍ ഡിജിപി ആവശ്യപ്പെട്ടു.

കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കാണ് ഭീഷണിയുള്ളത്.

ബെംഗളൂരു സിറ്റി പോലീസാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ട്രെയിനുകളില്‍ സ്‌ഫോടനം നടത്തുമെന്നാണ ഭീഷണിയെന്ന് കര്‍ണ്ണാടക ഡിജിപി അയച്ച ഫാക്‌സ് സന്ദേശത്തില്‍ പറയുന്നു.

ട്രെയിനുകളില്‍ സ്‌ഫോടനം നടത്തുന്നതിനായി 19 തീവ്രവാദികള്‍ തമിഴാനാട്ടിലെ രാമനാഥപുരത്ത് എത്തിയിട്ടുണ്ടെന്നും കര്‍ണ്ണാടക പോലീസിന് ലഭിച്ച ഭീഷണിയിലുണ്ട്. തമിഴ്‌നാട്ടിലെ ഹൊസൂറില്‍ നിന്ന് സ്വാമി സുന്ദര്‍ മൂര്‍ത്തിയെന്ന ലോറി ഡ്രൈവര്‍ ബെംഗളൂരു സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ഭീഷണി സന്ദേശം കൈമാറിയെന്നാണ് കര്‍ണാടക ഡിജിപിയുടെ ഫാക്‌സ് സന്ദേശത്തിലുള്ളത്. ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍് ഭീഷണിയെ അതീവ ഗൗരവത്തിലാണ് ഇന്റലിജന്‍സ് വിഭാഗം കാണുന്നത് .

Related Stories

No stories found.
logo
The Cue
www.thecue.in