ഭീകരാക്രമണ ഭീഷണി വ്യാജം, വിരമിച്ച സൈനികന്‍ പിടിയില്‍ 

ഭീകരാക്രമണ ഭീഷണി വ്യാജം, വിരമിച്ച സൈനികന്‍ പിടിയില്‍ 

ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തി അറസ്റ്റില്‍ 

കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ തീവ്രവാദികള്‍ ട്രെയിനില്‍ സ്ഫോടനം നടത്തുമെന്ന ഭീഷണിമെന്ന് ബംഗളൂരു പോലീസ്. വ്യാജ സന്ദേശം പുറപ്പെടുവിച്ച ആള്‍ പിടിയിലായി. അറസ്റ്റിലായത് ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തി. ബംഗളൂരു പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിരമിച്ച സൈനികനാണ്. ഏഴ് സംസ്ഥാനങ്ങളില്‍ സ്‌ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കാണ് ഭീഷണിയുണ്ടായിരുന്നത്.

ബംഗളൂരി പോലീസ് ഫാക്‌സ് സന്ദേശം അയച്ചയുടെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്നാഥ് ബഹ്റ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലാ പോലീസ് മേധാവികളോട് ജാഗ്രത പാലിക്കാന്‍ ഡിജിപി ആവശ്യപ്പെട്ടിരുന്നു. ട്രെയിനുകളില്‍ സ്ഫോടനം നടത്തുമെന്നാണ് കര്‍ണ്ണാടക പോലീസിന് ലഭിച്ച സന്ദേശം.

ട്രെയിനുകളില്‍ സ്ഫോടനം നടത്തുന്നതിനായി 19 തീവ്രവാദികള്‍ തമിഴാനാട്ടിലെ രാമനാഥപുരത്ത് എത്തിയിട്ടുണ്ടെന്നും കര്‍ണ്ണാടക പോലീസിന് ലഭിച്ച ഭീഷണിയിലുണ്ടായിരുന്നു. തമിഴ്നാട്ടിലെ ഹൊസൂറില്‍ നിന്ന് സ്വാമി സുന്ദര്‍ മൂര്‍ത്തിയെന്ന ലോറി ഡ്രൈവര്‍ ബെംഗളൂരു സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ഭീഷണി സന്ദേശം കൈമാറിയെന്നാണ് കര്‍ണാടക ഡിജിപി സംസ്ഥാനങ്ങള്‍ക്ക് അയച്ച ഫാക്സ് സന്ദേശത്തിലുണ്ടായിരുന്നത്. ശ്രീലങ്കയിലെ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു അതി ജാഗ്രത നിര്‍ദ്ദേശം.

Related Stories

No stories found.
logo
The Cue
www.thecue.in