താരകപെണ്ണാളേ..., നാടന്‍ പാട്ട് കലാകാരനും കാര്‍ട്ടൂണിസ്റ്റുമായ പി.എസ് ബാനര്‍ജി അന്തരിച്ചു

താരകപെണ്ണാളേ..., നാടന്‍ പാട്ട് കലാകാരനും കാര്‍ട്ടൂണിസ്റ്റുമായ പി.എസ് ബാനര്‍ജി അന്തരിച്ചു

നാടന്‍പാട്ട് കലാകാരനും കാര്‍ട്ടൂണിസ്റ്റുമായ പി.എസ് ബാനര്‍ജി അന്തരിച്ചു. കൊവിഡ് ബാധിതനായി ചികില്‍സയിലായിരുന്നു. താരകപ്പെണ്ണാളേ കതിരാടും മിഴിയാളേ..., കൊച്ചിക്കാരത്തി കൊച്ചുപെണ്ണേ, തുടങ്ങി ഏറെ ജനകീയമായ നാടന്‍ പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു പി.എസ് ബാനര്‍ജി. താരകപ്പെണ്ണാളേ എന്ന ഗാനത്തിന് പല ഗായകരിലൂടെ സ്വരഭേദങ്ങളുണ്ടായെങ്കില്‍ ബാനര്‍ജിയുടെ ആലാപന ശൈലിയിലാണ് ആ പാട്ട് അടയാളപ്പെടുത്തിയിരുന്നത്. 41 വയസായിരുന്നു.

മികച്ച കാരിക്കേച്ചറിസ്റ്റുകളിലൊരാളുമാണ് പി.എസ് ബാനര്‍ജി. ലളിത കലാ അക്കാദമി ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാനര്‍ജി തിരുവനന്തപുരത്തായിരുന്നു താമസം.

ടെക്‌നോപാര്‍ക്കിലെ ഒരു സ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനറായിരുന്നു. പാച്ചു -സുഭദ്ര എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ ജയപ്രദ. മക്കള്‍ ഓസ്‌കാര്‍, നോബേല്‍.

ജൂലൈ രണ്ടിന് കൊവിഡ് പൊസിറ്റിവായ ശേഷം ആശുപത്രിയില്‍ കഴിയുകയായിരുന്നു.

Related Stories

No stories found.
The Cue
www.thecue.in