'ഈ കെട്ട കാലത്ത് ഈ വരികള്‍ നല്കിയ ഉണര്‍വും ശക്തിയും പ്രതീക്ഷയും ഇത് കാണുന്നവര്‍ക്കും ഉണ്ടാവട്ടെ', റിമാ കല്ലിങ്കലിന്റെ RISE

'ഈ കെട്ട കാലത്ത് ഈ വരികള്‍ നല്കിയ ഉണര്‍വും ശക്തിയും പ്രതീക്ഷയും ഇത് കാണുന്നവര്‍ക്കും ഉണ്ടാവട്ടെ', റിമാ കല്ലിങ്കലിന്റെ RISE

അതിജീവനത്തിന്റെ എഴുത്തുകാരി മായ ഏഞ്ചലോയുടെ ''And I still Rise' എന്ന കവിതയുടെ ആത്മാവ് തൊട്ടറിയാനുള്ള ഒരു എളിയ ശ്രമമാണ് റൈസ് എന്ന എന്ന സംഗീത നൃത്താവിഷ്‌കാരമെന്ന് റിമാ കല്ലിങ്കല്‍യ.

ഈ കെട്ട കാലത്ത് കവിയുടെ വരികള്‍ എനിക്ക് നല്കിയ ഉണര്‍വും ശക്തിയും പ്രതീക്ഷയും ഇത് കാണുന്നവര്‍ക്കും ഉണ്ടാവട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും റിമ കല്ലിങ്കല്‍ കുറിക്കുന്നു.

'ഈ കെട്ട കാലത്ത് ഈ വരികള്‍ നല്കിയ ഉണര്‍വും ശക്തിയും പ്രതീക്ഷയും ഇത് കാണുന്നവര്‍ക്കും ഉണ്ടാവട്ടെ', റിമാ കല്ലിങ്കലിന്റെ RISE
സ്റ്റില്‍ ഐ റൈസ് പുനരാഖ്യാനവുമായി റിമ കല്ലിങ്കൽ

"എന്റെ കൃതികളും, എന്റെ ജീവിതവും എല്ലാം അതിജീവനമാണ്" - മായാ ആഞ്ചലോ

വർണ്ണവിവേചനത്തിന്റെ ഇരുണ്ട നാളുകളിൽ, ആ വിവേചനത്തിലൂടെ കടന്ന് പോയ അനുഭവങ്ങൾ, ഒരു കറുത്ത വർഗ്ഗക്കാരിയായ സ്ത്രീക്ക് മാത്രം എഴുതാനാകുന്ന അസാമാന്യ ധൈര്യത്തോടെയും, തീക്കരുത്തോടെയും മായാ ആഞ്ചലോ സംസാരിക്കുന്നുണ്ട് 'And Still I Rise' എന്ന കവിതയിലൂടെ !

എങ്കിലും, ഒരു സ്ത്രീ എന്ന നിലയിലുള്ള മായാ ആഞ്ചലോയുടെ പ്രതിഷേധവും, എഴുത്തും, ജീവിതവും പലതരത്തിൽ വിവേചനങ്ങൾക്ക് വിധേയമാകുന്ന ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ ശബ്ദമാണ് എന്നതിൽ തർക്കമില്ല. അത് കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ പ്രതിഷേധങ്ങളിലും സമരങ്ങളിലും മാത്രം ഒതുങ്ങുന്ന ഒന്നല്ല. നിഷേധത്തിന്റേയും, പ്രതിഷേധത്തിന്റേയും അഗ്നി എല്ലായിടത്തുമുള്ള സ്ത്രീകൾക്ക് പകർന്നു കൊടുക്കുന്നതിൽ അവർ വഹിച്ച പങ്കും ചെറുതല്ല. കാലങ്ങൾക്കിപ്പുറം, നാടുകൾക്കിപ്പുറം എന്നെപ്പോലെ ഒരാൾക്ക് തകർന്നു വീഴുമെന്ന് തോന്നുമ്പോഴൊക്കെ വീണ്ടും ഉണർവോടെ സ്വന്തം കാലിൽ നിൽക്കാൻ മായാ അഞ്ചലോയുടെ ജീവിതവും കവിതയും പ്രചോദനമായിട്ടുണ്ട് എന്ന് ഉറപ്പോടെ പറയാനാകും.

അതിജീവനത്തിന്റെ എഴുത്തുകാരി മായ ഏഞ്ചലോയുടെ ''And I still Rise" എന്ന കവിതയുടെ ആത്മാവ് തൊട്ടറിയാനുള്ള ഒരു എളിയ ശ്രമമാണിത്. ഈ കെട്ട കാലത്ത് കവിയുടെ വരികൾ എനിക്ക് നല്കിയ ഉണർവും ശക്തിയും പ്രതീക്ഷയും ഇത് കാണുന്നവർക്കും ഉണ്ടാവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു, ആശംസിക്കുന്നു

'ഈ കെട്ട കാലത്ത് ഈ വരികള്‍ നല്കിയ ഉണര്‍വും ശക്തിയും പ്രതീക്ഷയും ഇത് കാണുന്നവര്‍ക്കും ഉണ്ടാവട്ടെ', റിമാ കല്ലിങ്കലിന്റെ RISE
ഒറ്റഷോട്ടില്‍ 85 മിനുട്ടുള്ള ചിത്രവുമായി ഡോണ്‍ പാലത്തറ, റിമാ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയും കേന്ദ്രകഥാപാത്രങ്ങള്‍

Related Stories

No stories found.
logo
The Cue
www.thecue.in