സ്റ്റില്‍ ഐ റൈസ് പുനരാഖ്യാനവുമായി റിമ കല്ലിങ്കൽ

സ്റ്റില്‍ ഐ റൈസ് പുനരാഖ്യാനവുമായി റിമ  കല്ലിങ്കൽ

പ്രമുഖ അമേരിക്കൻ കവയിത്രിയും മനുഷ്യാവകാശ പ്രവർത്തകയുമായ മായ ആഞ്ചലോയുടെ ‘സ്റ്റിൽ ഐ റൈസ് എന്ന കവിതയുടെ പുനരാഖ്യാനവുമായി നടി റിമ കല്ലിങ്കൽ. അതിജീവനത്തെപ്പറ്റിയുള്ളതാണ് എന്റെ ജീവിതം. തോൽവികൾ നേരിടേണ്ടിവന്നേക്കാം, പക്ഷേ നിങ്ങൾ പരാജയപ്പെടരുത്' എന്നാണ് മായാ ആഞ്ചലോ പറഞ്ഞിട്ടുള്ളത്. അവരുടെ വരികികളിലെ സ്പിരിറ്റാണ് ഞാൻ ഈ അഡാപ്റ്റേഷനിലൂടെ അവതരിപ്പിക്കുവാൻ ശ്രമിച്ചിരിക്കുന്നത്.

ദുഷ്‌കരമായ സമയങ്ങളിൽ അവളുടെ വരികൾ എനിക്ക് കരുത്തും പ്രത്യാശയും നൽകിയിട്ടുണ്ട്. ജീവിതത്തിലെ ഒട്ടനവധി പോരാട്ടങ്ങളിൽ ഏർപ്പെടുന്ന എല്ലാവർക്കുമായി ഈ കലാരൂപം സമർപ്പിക്കുന്നതായി റിമ പറഞ്ഞു. റിമയുടെ മാമാങ്കം ഡാൻസ് കമ്പനിയുടെ യൂട്യൂബ് ചാനലിലാണ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

വേദനയുടെയും, പോരാട്ടത്തിന്റെയും സമയങ്ങളിൽ അവളുടെ വാക്കുകൾ എന്നെ ആശ്വസിപ്പിക്കുന്നു. ആ വാക്കുകൾ എനിക്ക് ശക്തി പകരുകയും സ്വന്തം കാലിൽ നിൽക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവളുടെ വാക്കുകൾ ഞാൻ നിങ്ങളുടെ അരികിലേക്ക് കൊണ്ടുവരുന്നു. ആ വാക്കുകൾ നിങ്ങളെ ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആത്മാഭിമാനത്തെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചുമുള്ള വരികളാണ് സ്റ്റിൽ ഐ റൈസിലൂടെ മായ ആഞ്ചലോ എഴുതിയിരിക്കുന്നത്.

തന്റെ ആത്മാഭിമാനത്തിലൂടെ എന്തിനെയും മറികടക്കാനാകുമെന്നാണ് കവിതയിൽ പറയുന്നത്. ഏത് സാഹചര്യത്തിലും ഉയർന്നു വരാൻ സാധിക്കുമെന്നും ചർമ്മത്തിന്റെ നിറം പോലും തടസ്സമല്ലെന്നും കവിതയിലൂടെ പറയുന്നുണ്ട് . ആഫ്രിക്കൻ അമേരിക്കൻസ് കടന്നു പോയ പ്രതിസന്ധികളും യാതനകളുമാണ് കവിതയിലൂടനീളം പ്രതിഫലിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in