എടി വെള്ളിനിലാ കള്ള്‌കൊടങ്കട്ടവളേ, നായാട്ട് ത്രില്ലിംഗ് മൂഡിലേക്ക് 'അപ്പലാളേ'

എടി വെള്ളിനിലാ കള്ള്‌കൊടങ്കട്ടവളേ, നായാട്ട് ത്രില്ലിംഗ് മൂഡിലേക്ക് 'അപ്പലാളേ'
Nayattu malayalam movie Nayattu malayalam movie

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടിലെ പുതിയ ഗാനം ചര്‍ച്ചയാകുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ഈണമിട്ട ഗാനം സിനിമയുടെ ത്രില്ലര്‍ ട്രാക്കിലേക്കുള്ള സൂചനകള്‍ നല്‍കുന്നതാണ്. മധുവന്തി നാരായണനാണ് ആലാപനം.

പ്രവീണ്‍ മൈക്കിള്‍ പൊലീസ് ഡ്രൈവറുടെ റോളിലാണ് കുഞ്ചാക്കോ ബോബന്‍. പൊലീസ് കഥാപാത്രങ്ങളായ ജോജു ജോര്‍ജ്ജും നിമിഷാ സജയനും. ജോസഫിന് ശേഷം ഷാഹി കഹീര്‍ തിരക്കഥയെഴുതിയ ത്രില്ലറുമാണ് നായാട്ട്. ഏപ്രില്‍ എട്ടിനാണ് റിലീസ്. അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റിന് ശേഷം സംവിധായകന്‍ രഞ്ജിത്തും പിഎം ശശിധരനും നേതൃത്വം നല്‍കുന്ന ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

ചോദിച്ചുവാങ്ങിയ വേഷമാണ് നായാട്ടിലെ പ്രവീണ്‍ മൈക്കിള്‍ എന്ന് കുഞ്ചാക്കോ ബോബന്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചാന്‍സ് ചോദിച്ചപ്പോള്‍ മാര്‍ട്ടിന്‍ പറഞ്ഞത് ഈ കുഞ്ചാക്കോ ബോബനെയല്ല വേണ്ടതെന്നാണ്. അങ്ങനെ മാര്‍ട്ടിന്റെ നിര്‍ദ്ദേശമനുസരിച്ച് കഥാപാത്രത്തിനായുളള പരിശ്രമങ്ങള്‍ തുടങ്ങിയെന്നും കുഞ്ചാക്കോ ബോബന്‍.

മാർട്ടിനോട് പറഞ്ഞു, എനിക്ക് നിങ്ങളുടെ കൂടെ വർക്ക് ചെയ്യാൻ ആഗ്രഹം ഉണ്ടെന്നു,ഇത് ഞാൻ അങ്ങനെ പിടിച്ചു വാങ്ങിയ റോളാണ്;
കുഞ്ചാക്കോ ബോബന്‍

ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തിന്റെ വകഭേദങ്ങള്‍ എല്ലാം കോര്‍ത്തിണക്കിയ ചിത്രമാണ് നായാട്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. എഡിറ്റിംഗ് മഹേഷ് നാരായണന്‍. അഗ്‌നിവേശ് രഞ്ജിത്ത് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, ബിനീഷ് ചന്ദ്രന്‍ ലൈന്‍ പ്രൊഡ്യൂസറുമാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ദിലീപ് നാഥ്. സൗണ്ട് ഡിസൈനിങ് അജയന്‍ ആടാട്ടും, വസ്ത്രാലങ്കാരം സമീറ സനീഷും . മേക്കപ്പ് റോണക്‌സ് സേവിയര്‍. ഓള്‍ഡ് മങ്ക്‌സ് ആണ് നായാട്ടിന്റെ ഡിസൈന്‍സ്.

No stories found.
The Cue
www.thecue.in