ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് സംഗീതാര്‍പ്പണം, എംത്രീഡിബിയുടെ ബിജിഎം ഫിയസ്റ്റ ലോഞ്ച് ചെയ്ത് മോഹന്‍ലാല്‍

ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് സംഗീതാര്‍പ്പണം, എംത്രീഡിബിയുടെ ബിജിഎം ഫിയസ്റ്റ ലോഞ്ച് ചെയ്ത് മോഹന്‍ലാല്‍

മലയാളിയുടെ ഹൃദയത്തോട് ചേര്‍ന്ന സംഗീതസംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് സംഗീതാര്‍പ്പണവുമായി മലയാള സിനിമ, സംഗീത മേഖലകളിലെ സമഗ്ര വിവരശേഖരണമായ M3DB (മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ്).

'BGM Fiesta' എന്ന പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മോഹന്‍ലാല്‍ ലോഞ്ച് ചെയ്തു. ജോണ്‍സണ്‍ മാസ്റ്ററുടെ മികച്ച പശ്ചാത്തല സംഗീത ശകലങ്ങള്‍ കോര്‍ത്തിണക്കി നിര്‍മ്മിച്ച ഈ വീഡിയോ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികമായ മാര്‍ച്ച് 26നാണ് പുറത്തിറക്കിയത്.

ഗായകരായ കെ എസ് ചിത്ര, സുജാത മോഹന്‍, ജി വേണുഗോപാല്‍, സംഗീത സംവിധായകരായ ഗോപി സുന്ദര്‍, ബിജിബാല്‍, രാഹുല്‍ രാജ്, സംവിധായകനായ ജിയോ ബേബി എന്നിവരും മോഹന്‍ലാലിനൊപ്പം അവരവരുടെ സോഷ്യയ മീഡിയ പേജുകളിലൂടെ വീഡിയോ ലോഞ്ച് ചെയ്തു. ജോണ്‍സണ്‍ മാസ്റ്റര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സംഗീതജ്ഞനായ റിസനും സഹപ്രവര്‍ത്തകരുമാണ് വീഡിയോയില്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ഈണങ്ങള്‍ പുനരാവിഷ്‌കരിച്ചിട്ടുള്ളത്.

M3DB-യ്ക്ക് വേണ്ടി ഈ BGM Fiesta സംവിധാനം ചെയ്തിട്ടുള്ളത് പരസ്യ ചിത്ര സംവിധായകനായ കുമാര്‍ നീലകണ്ഠനാണ്. മലയാള സിനിമയുടെ തുടക്കം മുതലുള്ള വിവരങ്ങള്‍ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്ന M3DB-യുടെ ഈ സംഗീതാര്‍പ്പണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

No stories found.
The Cue
www.thecue.in