സുരഭി ലക്ഷ്മി പ്രധാന വേഷത്തിൽ; 'തല'യിൽ പാടി സിദ് ശ്രീറാം

സുരഭി ലക്ഷ്മി പ്രധാന വേഷത്തിൽ; 'തല'യിൽ പാടി സിദ് ശ്രീറാം

കാവ്യമാധവൻ വിജയ് ബാബു എന്നിവർ അഭിനയിച്ച ആകാശവാണി എന്ന സിനിമയ്ക്ക് ശേഷം ഖൈസ് മിലൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തല'. സിനിമയിൽ സിദ് ശ്രീറാം ആലപിച്ച പൂകൊടിയേ എന്ന ഗാനം പ്രിത്വിരാജും ഇന്ദ്രജിത്തും സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന ഗാനം ഷെയർ ചെയ്തു. അങ്കിത് മേനോന്റേതാണ് സംഗീതം. വിനായക് ശ്രീകുമാറിന്റേതാണ് വരികൾ.

ബെറ്റർ ഏർത് എന്റർടൈന്റ്‌മെന്റിന്റെ ബാനറിൽ നിഹാൽ അബ്ദുൽ ഖാദറും റോഷൻ മഹ്മൂദുമാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ത്രില്ലർ യോനറിലുള്ള ചിത്രത്തിൽ സുരഭി ലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശാലിൻ സോയ, ബിനോയ് ആന്റണി, മുരുഗൻ മാർട്ടിൻ എന്നിവരും സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

No stories found.
The Cue
www.thecue.in