അല്‍ഫോണ്‍സിന്റെ 'പാട്ടി'നായ് വിജയ് യേശുദാസ്, വിനായക് ശശികുമാറിന്റെ ഗാനം

അല്‍ഫോണ്‍സിന്റെ 'പാട്ടി'നായ് വിജയ് യേശുദാസ്, വിനായക് ശശികുമാറിന്റെ ഗാനം

പ്രേമം എന്ന ട്രെന്‍ഡ് സെറ്ററിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പാട്ട് എന്ന സിനിമക്കായ് വിജയ് യേശുദാസ് പാടുന്നു. വിനായക് ശശികുമാറിന്റെ രചനയിലുള്ള ഗാനത്തിന്റെ സംഗീത സംവിധാനവും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്. പ്രേമത്തില്‍ വിജയ് യേശുദാസ് പാടിയ മലരേ എന്ന് തുടങ്ങുന്ന ഗാനം വന്‍ ഹിറ്റായി മാറിയിരുന്നു.

ഉടന്‍ ചിത്രീകരണമാരംഭിക്കുന്ന പാട്ട് എന്ന സിനിമയില്‍ ഫഹദ് ഫാസിലും നയന്‍താരയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ചിത്രത്തിനായി നീരജ് മാധവ് പാടുന്ന ഗാനത്തിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. മ്യൂസിക്കിന് പ്രാധാന്യമുള്ള ചിത്രവുമാണ് പാട്ട്.

നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞ് പൂര്‍ത്തിയാക്കിയാണ് ഫഹദ് ഫാസില്‍ പാട്ടില്‍ ജോയിന്‍ ചെയ്യുക. ഇരുള്‍, ജോജി എന്നീ സിനിമകളാണ് ഫഹദിന്റെ ഇനി പുറത്തുവരാനിരിക്കുന്നത്. നയന്‍താര നിഴല്‍ എന്ന സിനിമക്ക് ശേഷം അഭിനയിക്കുന്ന മലയാളം പ്രൊജക്ടുമാണ് പാട്ട്.

No stories found.
The Cue
www.thecue.in