പ്രണയം പാടി സണ്ണി വെയ്‌നും 96 ഫെയിം ഗൗരിയും, അനുഗ്രഹീതന്‍ ആന്റണി തിയറ്ററുകളിലേക്ക്

പ്രണയം പാടി സണ്ണി വെയ്‌നും 96 ഫെയിം ഗൗരിയും, 
അനുഗ്രഹീതന്‍ ആന്റണി തിയറ്ററുകളിലേക്ക്
ADMIN

തിയറ്ററുകള്‍ തുറന്നാല്‍ പ്രേക്ഷകരിലേക്ക് സണ്ണി വെയിന്‍ നായകനായ റൊമാന്റിക് എന്റര്‍ടെയിനര്‍ അനുഗ്രഹീതന്‍ ആന്റണിയും. വിനീത് ശ്രീനിവാസനും ഹരിത ബാലകൃഷ്ണനും ചേര്‍ന്ന് പാടിയിരിക്കുന്ന ചിത്രത്തിലെ നീയെ എന്ന ഗാനം നിവിന്‍ പോളി പുറത്തിറക്കി. സംഗീതം അരുണ്‍ മുരളീധരനും വരികള്‍ മനു മഞ്ജിത്തുമാണ്.

ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മിച്ചു നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 96 ഫെയിം ഗൗരിയാണ് നായിക.

സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതന്‍ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്. ഇതിന് മുന്നെ പുറത്ത് ഇറങ്ങിയ കാമിനി എന്ന ഗാനം 21 മില്യണിലധികം ആളുകളാണ് കണ്ടത്.

ജിഷ്ണു രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്. സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതന്‍ ആന്റണിയുടെ ഭാഗമായുണ്ട്. സെല്‍വകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുണ്‍ വെഞ്ഞാറമൂട് ആര്‍ട്ട് ഡയറക്ടറുമാണ്. ശങ്കരന്‍ എ എസും, സിദ്ധാര്‍ത്ഥന്‍ കെ സിയും സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജു ബെര്‍ണാഡ് ആണ്.

Summary

Neeye song from Sunny Wayne movie Anugraheethan Antony

Related Stories

No stories found.
logo
The Cue
www.thecue.in