മായാതിരിക്കാന്‍ ഈ കാഴ്ചകള്‍, സന്തോഷ് രാമന്‍ സംവിധാനം ചെയ്ത മ്യൂസിക് വീഡിയോ

മായാതിരിക്കാന്‍ ഈ കാഴ്ചകള്‍, സന്തോഷ് രാമന്‍ സംവിധാനം ചെയ്ത മ്യൂസിക് വീഡിയോ

മലയാളത്തിലെ അഞ്ച് അനശ്വര ഗാനങ്ങള്‍, ആ ഗാനങ്ങളെ യാത്രയിലും ഓര്‍മ്മയിലും ജീവിതത്തിന്റെ പല വിധ അനുഭവങ്ങളോടും ചേര്‍ത്ത് സഞ്ചരിച്ചവരായിരിക്കും മലയാളികള്‍. ദേശീയ പുരസ്‌കാര ജേതാവായ സന്തോഷ് രാമന്‍ ആദ്യമായി സംവിധാനം ചെയ്ത മായുന്ന കാഴ്ചകള്‍ എന്ന മ്യൂസിക് വീഡിയോ അത്തരം ഓര്‍മ്മകളിലേക്കുള്ള തിരികെ നടത്തമാണ്.

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ത്രീഡി ചിത്രം ബറോസ് കലാസംവിധാനം നിര്‍വഹിക്കുന്നത് സന്തോഷ് രാമനാണ്. ജിജോ പുന്നൂസ് രചന നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനാണ്.

ടേക്ക് ഓഫ് എന്ന ചിത്രത്തിനായി ഇറാഖിലെ യുദ്ധാന്തരീക്ഷവും ഐസിസ് ക്യാമ്പും ഉള്‍പ്പെടെ കൊച്ചിയിലും ഹൈദരാബാദിലുമായി സെറ്റില്‍ ഒരുക്കിയ സന്തോഷ് രാമനെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ശ്യാമപ്രസാദ് ചിത്രം അകലെയില്‍ ആര്‍ട്ട് അസോസിയേറ്റായാണ് സന്തോഷ് രാമന്‍ സിനിമയിലെത്തുന്നത്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രത്തിനായി സന്തോഷ് രാമന്‍ എണ്‍പതുകളുടെ പശ്ചാത്തലത്തിലുള്ള ഭീമാപള്ളിയും ചന്തയും ഉള്‍പ്പെടെ കൂറ്റന്‍ സെറ്റിലൊരുക്കിയിരുന്നു. സംവിധായകന്‍ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി മുതല്‍ പുത്തന്‍ പണം വരെ കലാസംവിധാനം നിര്‍വഹിച്ചു. ജയരാജ് സംവിധാനം ചെയ്ത ആനച്ചന്തമാണ് കലാസംവിധായകനായ ആദ്യസിനിമ.

Summary

santhosh raman's music video mayunna kazhchakal

No stories found.
The Cue
www.thecue.in