ബന്ധുക്കളില്‍ പലരും മുക്രിയും മുസലിയാരുമുണ്ട്, അന്ന് പകുതിയില്‍ മുടങ്ങി മുക്രിയെ ഇന്ന് പൂര്‍ത്തിയാക്കി

ബന്ധുക്കളില്‍ പലരും മുക്രിയും മുസലിയാരുമുണ്ട്, അന്ന് പകുതിയില്‍ മുടങ്ങി മുക്രിയെ ഇന്ന് പൂര്‍ത്തിയാക്കി

പെരുന്നാള്‍ ദിനത്തില്‍ തന്റെ പുതിയ ആല്‍ബം ഹിറ്റായതിന്റെ സന്തോഷത്തിലാണ് ജാഫര്‍ ഇടുക്കി. തൗഫീക് എന്ന ബക്രീദ് ആല്‍ബം ടൊവിനോ തോമസാണ് റിലിസ് ചെയ്തത്. നേരത്തെ പാതിമുടങ്ങിപ്പോയ ഒരു സിനിമയ്ക്ക് വേണ്ടി മുക്രി വേഷം ചെയ്തിരുന്നുവെന്ന് ജാഫര്‍ ഇടുക്കി ദ ക്യുവിനോട്.

കുടുംബത്തില്‍ ഞാന്‍ മാത്രമാണ് സിനിമയിലുള്ളത്. ബന്ധുക്കളില്‍ പലരും മുസലിയാരും മുക്രിയുമൊക്കെയാണ്. ജീവിതത്തില്‍ ആയില്ലെങ്കിലും ക്യാമറയ്ക്ക് മുന്നിലെങ്കിലും ഞാനും ഒരു മുക്രിയായതില്‍ സന്തോഷിക്കുന്നു. ഈ ആല്‍ബം ഇറങ്ങിയതിനുശേഷം ഒത്തിരിയാളുകള്‍ വിളിച്ച് അഭിനന്ദിക്കുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. അങ്ങനെ ഇത്തവണത്തെ പെരുന്നാള്‍ ഇരട്ടിമധുരമുള്ളതായി. ടോവിനോയെ റിലീസ് കാര്യം പറഞ്ഞു വിളിച്ചപ്പോള്‍ പുള്ളി ഒന്നും നോക്കാതെ അത് ഏറ്റെടുക്കുകയായിരുന്നു, അതൊന്ന് കണ്ടിട്ട് ചെയ്താല്‍ മതിയെന്ന് ഞാന്ന് പറഞ്ഞപ്പോള്‍ ടോവിനോ പറഞ്ഞത് കാണുകയൊന്നും വേണ്ട ഇക്ക ചെയ്തതല്ലേ അടിപൊളിയാകും എന്നാണ് പറഞ്ഞത്. പിന്നെ കലാഭവന്‍ ഷാജോണ്‍, നാദിര്‍ഷ, വിനയ് ഫോര്‍ട്ട് എന്നിവരൊക്കെ ആല്‍ബം ഷെയര്‍ ചെയ്തു.

ഈ ആല്‍ബം കൊവിഡ് കാലത്ത് ഒറ്റപ്പെട്ടുപോയൊരു മുക്രിയുടെ ജീവിതമാണ് പറയുന്നത്. കൊവിഡ് കാരണം പള്ളിയിലെത്തുന്ന വിശ്വാസികളുടെ എണ്ണം കുറഞ്ഞതോടെ ദുരിതത്തിലാകുന്ന ജബ്ബാര്‍ എന്ന മുക്രിയുടെ കഥയാണിത്. വെറുതെ അല്ല ഭാര്യ എന്ന ചിത്രം നിര്‍മ്മിച്ച സലാവുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ ആണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. തൃപ്രയാറില്‍ വച്ചായിരുന്നു ഷൂട്ടിംഗ്. അവിടെ ലൊക്കേഷന്‍ തീരുമാനിച്ച് കഴിഞ്ഞ് നാട്ടുകാരെയൊക്കെ അറിയിച്ചു ഞങ്ങള്‍ ഷൂട്ടിംഗ് നടത്തുന്ന കാര്യം. കൊറോണയും ലൊക്ഡൗണുമൊക്കെയായതിനാല്‍ അധികം ആളൊന്നും കൂടരുതല്ലോ. എല്ലാവരും നല്ലപോലെ സഹകരിച്ചു. ഒരു കടല്‍ത്തീരത്തുള്ള സീനുണ്ട്. അപ്പോള്‍ മാത്രമാണ് ഒരല്‍പം ബുദ്ധിമുട്ട് പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. പിന്നെ ഞങ്ങള്‍ ഒരു കിലോമീറ്ററോളം നടന്ന് ആളൊഴിഞ്ഞ ഒരു സ്ഥലം കണ്ടെത്തി ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. 3-4ദിവസം കൊണ്ട് ഷൂട്ടീംഗ് പൂര്‍ത്തിയാക്കി. ഒരല്‍പ്പം കഷ്ടപ്പെട്ടെങ്കിലും ആ കഷ്ട്ടപ്പാടിനൊക്കെ നല്ലൊരു റിസള്‍ട്ട് പടച്ചോന്‍ തന്നു. സാധാരണ സെറ്റിലൊക്കെ ഭക്ഷണം കഴിക്കുന്നതുപോലെയായിരുന്നില്ല, അന്ന് പൊതിച്ചോര്‍ കയ്യിലൊക്കെ പിടിച്ച് നിന്നൊക്കെയാണ് കഴിച്ചത്. ഒരല്‍പ്പം ത്യാഗം സഹിച്ചാണെങ്കിലും എല്ലാവര്‍ക്കും സന്തോഷം നല്‍കാനാല്ലോ.

സലാവുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ സംവിധാനം ചെയ്യുന്ന ബക്രീദ് സംഗീത ആല്‍ബമാണ് " തൗഫീക്ക് ". ഹക്കീം അബ്ദുൾ റഹ്മാൻ എഴുതിയ വരികള്‍ക്ക് ശ്യാം ധർമ്മൻ സംഗീതം പകരുന്നു. കലാഭവൻ നവാസ് ,ശ്യാം ധർമ്മൻ എന്നിവരാണ് ഗാനമാലപിക്കുന്നത്.

മ്യൂസിക് വാലി,ഏ ജി വിഷന്‍,ഹദീല്‍സ് മില്ലിജോബ് എന്നി ബാനറില്‍ നിര്‍മ്മിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിന്റെ

തിരക്കഥ അജിത് എന്‍ വി എഴുതുന്നു.ക്യാമറ,ക്രീയേറ്റീവ് ഡയറക്ടര്‍-ഉണ്ണി വലപ്പാട്,എഡിറ്റര്‍-ഇബ്രു,ക്രീയേറ്റീവ് ഡയറക്ടര്‍-ഉണ്ണി വലപ്പാട്,പ്രൊജക്റ്റ് ഡിസൈസനർ-അനിൽ അങ്കമാലി

ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ-ഡോക്ടര്‍ ഫൗദ് ഉസ്മാന്‍(ഖത്തര്‍),നിസ്സാര്‍ കാട്ടകത്ത്(സൗദി ആറേബ്യ),നൗഷാദ് സുലെെമാന്‍(ഒമന്‍),അബ്ദുള്‍ കരീം അലി(സൗദി ആറേബ്യ).

AD
No stories found.
The Cue
www.thecue.in