‘ലീഡര്‍ അല്ല ഡെഡ് ബോഡി’, ഇന്ത്യ ചുറ്റുന്ന കിലോമീറ്റേഴ്‌സിലെ ‘പാരാകെ പടരാമേ’

‘ലീഡര്‍ അല്ല ഡെഡ് ബോഡി’, ഇന്ത്യ ചുറ്റുന്ന കിലോമീറ്റേഴ്‌സിലെ ‘പാരാകെ പടരാമേ’

വിദേശ വനിതക്കൊപ്പം ടൊവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ തമാശകളാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ സിനിമയുടെ ടീസറുകളായി പുറത്തുവന്നിരുന്നത്. കൗതുകത്തിനും സര്‍പ്രൈസുകള്‍ക്കും സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിലെ പുതിയ ഗാനം. സൂരജ് എസ് കുറുപ്പിന്റെ സംഗീതത്തില്‍ ആണ് ‘പാരാകെ പടരാമേ’ എന്ന് തുടങ്ങുന്ന മലയാളത്തിലും ഹിന്ദിയിലും തമിഴിലും ഇതരഭാഷകളിലുമായുള്ള ഗാനം. മാര്‍ച്ച് 12നാണ് റിലീസ്

ടൊവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രം വിദേശ വനിതയുമായി വിവിധ സംസ്ഥാനങ്ങളിലൂടെ രാജ്യം ചുറ്റുന്നതാണ് പാട്ടിലെ ദൃശ്യങ്ങള്‍. റോഡ് മുവീ സ്വഭാവത്തിലാണ് ജിയോ ബേബിയുടെ ചിത്രം. ടൊവിനോ തോമസ് നിര്‍മ്മാണ പങ്കാളിയായ ചിത്രവുമാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്. വിനായക് ശശികുമാറും നിഷാ നായരുമാണ് ഗാനരചന. റംഷി അഹമ്മദ്, സൂരജ് എസ് കുറുപ്പ്, മൃദുല്‍ അനില്‍, പവിത്രാ ദാസ്. പ്രണവ്യാ ദാസ് എന്നിവരാണ് പാരാകെ പാടിയിരിക്കുന്നത്.

ഇന്ത്യയിലെ കാഴ്ചകളില്‍ കൗതുകവും അമ്പരപ്പും പ്രകടിപ്പിക്കുന്ന നായികയെ ഗാനത്തില്‍ കാണാം. മൃതദേഹം ആഘോഷ പൂര്‍വം കൊണ്ടുപോകുന്നത് കണ്ട് ഇത് ലീഡര്‍ ആണോ എന്ന് സംശയിക്കുന്നുണ്ട നായിക. ആന്റോ ജോസഫ്, റംഷി അഹമ്മദ്,

ടൊവിനോ തോമസ്, സിനു സിദ്ധാര്‍ത്ഥ് എന്നിവരാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. മ്യൂസിക് 247 ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

2020ലെ ടൊവിനോ തോമസിന്റെ ആദ്യ റിലീസായ ഫോറന്‍സികിന്റെ വിജയത്തിന് പിന്നാലെ തിയറ്ററുകളിലെത്തുന്ന ചിത്രവുമാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്.

ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന വിദേശിയായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ത്യാ ജാര്‍വിസ് ആണ്. ഇന്ത്യയിലെ പല പ്രധാന ലൊക്കേഷനുകളിലായാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ചിത്രീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in