കരുണയുടെ മുഴുവന്‍ കണക്കുകളും പുറത്തുവിട്ട് കെഎംഎഫ്, അംഗങ്ങളുടെ കയ്യില്‍ നിന്ന് പണമെടുത്താണ് കടം തീര്‍ത്തത്

കരുണയുടെ മുഴുവന്‍ കണക്കുകളും പുറത്തുവിട്ട് കെഎംഎഫ്, അംഗങ്ങളുടെ കയ്യില്‍ നിന്ന് പണമെടുത്താണ് കടം തീര്‍ത്തത്

കരുണ സംഗീത നിശ വിവാദമായതിന് പിന്നാലെ പരിപാടിയുടെ മുഴുവന്‍ കണക്കുകളും വരവ് ചെലവും പുറത്തുവിട്ട് സംഘാടകരായ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയോ എന്ന് ചോദിച്ച് റീജനല്‍ സ്‌പോര്‍ട്്‌സ് സെന്ററില്‍ നിന്ന് സംഘടനയ്‌ക്കോ സംഘാടകര്‍ക്കോ കത്ത് ലഭിച്ചിട്ടില്ലെന്നും കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പ്രസിഡന്റ് ബിജിബാല്‍ പറയുന്നു. സാമ്പത്തിക വിജയം മുന്‍നിര്‍ത്തിയല്ല കരുണ സംഗീത നിശ വിജയമായിരുന്നുവെന്ന് പറഞ്ഞതെന്നും ബിജിബാല്‍. കെഎംഎഫ് ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ എന്താണെന്നുംപിന്നണിയില്‍ ആരാണെന്നും വിശദീകരിക്കുന്നു. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പ്രസിഡന്റ് ബിജിബാലും സെക്രട്ടറി ഷഹബാസ് അമനും ജോയിന്റ് സെക്രട്ടറിമാരായ ആഷിക് അബു, ട്രഷറര്‍ മധു സി നാരായണന്‍, മറ്റ് അംഗങ്ങള്‍ ശ്യാം പുഷ്‌കരന്‍, കമല്‍ കെ എം എന്നിവരാണ് വീഡിയോയിലൂടെ സംഘടനയെക്കുറിച്ച് വിശദീകരിക്കുന്നത്. karunakochi.in എന്ന വെബ് സൈറ്റിലാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് ഇന്‍വോയിസ്, ലൈറ്റ് ആന്‍ഡ് സൗണ്ട് ഇന്‍വോയിസ്, പരസ്യ ഏജന്‍സി ഇന്‍വോയിസ്, ടിക്കറ്റ് വില്‍പ്പനയിലൂടെ സമാഹരിച്ച തുകയുടെ രേഖകള്‍, മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് ഫോട്ടോസ്റ്റാറ്റ് എന്നിവ സംഘടന അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

കെഎംഎഫ് ജനങ്ങളിലേക്ക് എത്തിക്കുയായിരുന്നു ലക്ഷ്യം

കൊച്ചിയെ ആസ്ഥാനമാക്കി ഇന്റര്‍നാഷനല്‍ മ്യൂസിക് ഫെസ്റ്റിവല്‍ എല്ലാ വര്‍ഷവും നടത്തുക എന്ന ലക്ഷ്യത്തിലാണ് കെ എം എഫ് സ്ഥാപിച്ചതെന്ന് ബിജിബാല്‍.

ഫണ്ട് സമാഹര പരിപാടിയായി അല്ല കരുണ പ്രഖ്യാപിച്ചതെന്നും ബിജിബാല്‍ പറയുന്നു. കെഎംഎഫ് ജനങ്ങളിലേക്ക് എത്തിക്കാനുള്ള വലിയ സംഗീത നിശ എന്ന നിലയിലാണ് കരുണ സംഘടിപ്പിച്ചതെന്നും ബിജിബാല്‍. 'വിട്ട്‌വിട്ട് ഇരിക്കല്ലേ, തൊട്ടുതൊട്ടിരി എന്ന സന്ദേശവുമായാണ് കരുണ എന്ന മ്യൂസിക് കണ്‍സേര്‍ട്ട് സംഘടിപ്പിച്ചെതന്നും ബിജിബാല്‍. വരാനിരിക്കുന്ന സംഗീതോല്‍സവത്തിന് തുടക്കം കുറിക്കുന്ന പ്രോഗ്രാം എന്ന നിലയിലാണ് കരുണ ചിട്ടപ്പെടുത്തിയതെന്നും ബിജിബാല്‍.

കൊച്ചി മ്യൂസിക് ഫൗണ്ടേഷനെതിരായി നടക്കുന്ന വിവാദങ്ങളുടെയും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ അന്വേഷിച്ച് നിജസ്ഥിതി അറിയാനായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇത്രയും കാലം പിന്തുണച്ചവര്‍ക്ക് സംശയനിവാരണത്തിനുള്ള വീഡിയോ ആണ് ഇതെന്നും ബിജിബാല്‍.

കരുണയുടെ മുഴുവന്‍ കണക്കുകളും പുറത്തുവിട്ട് കെഎംഎഫ്, അംഗങ്ങളുടെ കയ്യില്‍ നിന്ന് പണമെടുത്താണ് കടം തീര്‍ത്തത്
‘കരുണ’ തട്ടിപ്പെന്ന് ഹൈബി ഈഡന്‍ എംപി; തെളിവ് പുറത്ത് വിടാന്‍ വെല്ലുവിളിച്ച് ആഷിഖ് അബു 

'വാടക ഭീമമായതിനാല്‍ ദുരിതാശ്വാസ നിധിയുടെ കാര്യം സൂചിപ്പിച്ചു'

ബോള്‍ഗാട്ടിയില്‍ നടത്താനിരുന്ന പരിപാടി കവറിംഗ് ഉള്ള വേദി വേണമെന്ന നിലയ്ക്കാണ് രാജിവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്ക് മാറ്റിയതെന്ന് ആഷിക് അബു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭാരവാഹിയായ ജില്ലാ കലക്ടര്‍ക്ക് അപേക്ഷയ്ക്ക് ലഭിച്ച മറുപടിയില്‍ ഒന്നരലക്ഷം വാടക വേണമെന്നാണ് അറിയിച്ചിരുന്നത്. ഈ വാടക ഭീമമായിരുന്നതിനാലാണ് ഈ പരിപാടിക്ക് മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ട് എന്നറിയിച്ചത്. ടിക്കറ്റ് വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അപേക്ഷയില്‍ ചേര്‍ത്തു.

വിറ്റഴിച്ചത് ആയിരം ടിക്കറ്റോളം മാത്രം, ബാക്കി കോംപ്ലിമെന്ററിയെന്നും ബിജിബാല്‍

ബുക്ക് മൈ ഷോ വഴിയും ടിക്കറ്റ് കലക്ടര്‍ വഴിയും 908 ടിക്കറ്റാണ് വിറ്റുപോയത്. അതില്‍ നിന്നുള്ള വരുമാനം ഏഴ് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി അഞ്ഞൂറ് രൂപയാണ്. കൗണ്ടര്‍ വഴി പരിപാടി നടക്കുന്ന ദിവസം മുപ്പത്തി ഒമ്പതിനായിരം രൂപ സമാഹരിച്ചു. ഏഴ് ലക്ഷത്തി എഴുപത്തിനാലായിരത്തി അഞ്ഞൂറ് ആണ് ആകെ സമാഹരിച്ചത്. അതില്‍ നിന്ന് ജിഎസ്ടിയും പ്രളയ സെസും ബാങ്ക് ചാര്‍ജും കുറച്ചാല്‍ ആറ് ലക്ഷത്തി ഇരുപത്തിഒന്നായിരത്തി തൊള്ളായിരത്തി മുപ്പത്തിയാറ് രൂപയാണ്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നാലായിരത്തിനടുത്ത് ആളുകള്‍ പങ്കെടുത്തെങ്കിലും മൂവായിരത്തോളം ഫ്രീ പാസുകളായിരുന്നുവെന്നും ബിജിബാല്‍. ഏകദേശം 23 ലക്ഷം രൂപ ചെലവായെന്നും കടം നികത്തിയത് അംഗങ്ങളുടെ കയ്യില്‍ നിന്ന് സംഘടനയിലേക്ക് വായപയായി പണം സ്വീകരിച്ചാണെന്നും ബിജിബാല്‍. രക്ഷാധികാരിയായി കലക്ടറുടെ പേര് വിശദീകരണത്തില്‍ ഉള്‍പ്പെടുത്തിയത് തെറ്റാണെന്നും അതില്‍ ജില്ലാ കലക്ടറോട് ക്ഷമ ചോദിക്കുന്നുവെന്നും ബിജിബാല്‍.

കരുണയുടെ മുഴുവന്‍ കണക്കുകളും പുറത്തുവിട്ട് കെഎംഎഫ്, അംഗങ്ങളുടെ കയ്യില്‍ നിന്ന് പണമെടുത്താണ് കടം തീര്‍ത്തത്
കരുണ പണമിടപാടില്‍ എത്രയും വേഗം അന്വേഷണം വേണം, മുഖ്യമന്ത്രിക്ക് കത്തയച്ച് ആഷിക് അബുവും ബിജിബാലും ഷഹബാസും ഉള്‍പ്പെടെയുള്ളവര്‍

Related Stories

No stories found.
logo
The Cue
www.thecue.in