നിമിഷയും രജിഷയും ഒരുമിക്കുന്ന സ്റ്റാന്റപ്പ് 

നിമിഷയും രജിഷയും ഒരുമിക്കുന്ന സ്റ്റാന്റപ്പ് 
Published on : 

നായികാ പ്രാധാന്യമുള്ള സിനിമകള്‍ തുടര്‍ച്ചയായി സ്വീകരിക്കപ്പെടുന്നതിന് പിന്നാലെ അണിയറയിലും നിരവധി സിനിമകള്‍ ഒരുങ്ങുകയാണ്. പാര്‍വതി തിരുവോത്ത് ചിത്രം ഉയരേ, രജിഷാ വിജയന്‍ കേന്ദ്രകഥാപാത്രമായെത്തിയ ജൂണ്‍, ഫൈനല്‍സ് എന്നീ സിനിമകളുടെ വിജയത്തിന് പിന്നാലെ വിധു വിന്‍സന്റ് സംവിധാനം ചെയ്ത സ്റ്റാന്റപ്പ് തിയറ്ററുകളിലെത്തുകയാണ്. രജീഷാ വിജയനും നിമിഷാ സജയനുമാണ് നായികമാര്‍.

ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ബി ഉണ്ണിക്കൃഷ്ണന്റെ ആര്‍ ഡി ഇലുമിനേഷന്‍സും ആന്റോ ജോസഫ് ഫിലിം കമ്പനിയും കൈകോര്‍ക്കുന്ന ആദ്യ സിനിമയുമാണ് സ്റ്റാന്റപ്പ്. സിനിമയുടെ ഓഡിയോ - ടീസര്‍ ലോഞ്ചിംഗ് ഒക്ടോബര്‍ ആദ്യവാരം നടക്കും.

ഉമേഷ് ഓമനക്കുട്ടന്റെ തിരക്കഥയിലൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിന്‍ തോമസിന്റെതാണ്. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗും വര്‍ക്കി സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു കവയിത്രി ബിലു പദ്മിനി നാരായണന്‍ ആദ്യമായി സിനിമക്കായി വരികളെഴുതുന്നു എന്ന പ്രത്യേകതയും സ്റ്റാന്റപ്പിനുണ്ട്. സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവിയടക്കം സംസ്ഥാന സിനിമാ അവാര്‍ഡ് നേടിയ അഞ്ച് പേര്‍ ഒന്നിക്കുന്ന ചിത്രമാണ് സ്റ്റാന്റപ്പ്.

No stories found.
The Cue
www.thecue.in