മാര്‍ക്കോണി മത്തായിയുടെ രക്ഷകനായ് വിജയ് സേതുപതി 

മാര്‍ക്കോണി മത്തായിയുടെ രക്ഷകനായ് വിജയ് സേതുപതി 
Published on : 

വിജയ് സേതുപതി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം മാര്‍ക്കോണി മത്തായി ജൂലൈ പന്ത്രണ്ടിന് തിയറ്ററുകളിലെത്തുകയാണ്. ജയറാം നായകനാകുന്ന ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള റോളിലാണ് സേതുപതി. മത്തായി എന്ന സെക്യുരിറ്റി ജീവനക്കാരന്റെ റോളിലാണ് ജയറാം. സ്വന്തം പേരില്‍ തന്നെയാണ് സേതുപതിയുടെ കഥാപാത്രം.

കൊച്ചിയിലാണ് വിജയ് സേതുപതി ഉള്‍പ്പെടുന്ന രംഗങ്ങള്‍ ചിത്രീകരിച്ചത്. മുന്‍നിര മ്യൂസിക് ലേബലായ സത്യം ഓഡിയോസ് സത്യം മൂവീസ് എന്ന ഫിലിം ബാനറില്‍ നിര്‍മ്മാണ വിതരണ രംഗത്ത് പ്രവേശിക്കുന്ന ചിത്രവുമാണ് മാര്‍ക്കോണി മത്തായി.

സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ആത്മീയയാണ് നായിക. ജോസഫില്‍ ജോജുവിന്റെ നായികയായിരുന്നു ആത്മീയ. രാജേഷ് മിഥിലയും സനില്‍ കളത്തിലും ചേര്‍ന്നാണ് തിരക്കഥ. ഹരീഷ് കണാരന്‍, നെടുമുടി വേണു, സിദ്ധാര്‍ഥ് ശിവ, അജു വര്‍ഗീസ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തിലുണ്ട്.

No stories found.
The Cue
www.thecue.in