‘എന്തിനാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നതെന്ന് പലരും എല്ലാക്കാലത്തും ചോദിക്കാറുണ്ട്’; ജന്‍മദിന ബ്ലോഗില്‍ മോഹന്‍ലാല്‍ 

‘എന്തിനാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നതെന്ന് പലരും എല്ലാക്കാലത്തും ചോദിക്കാറുണ്ട്’; ജന്‍മദിന ബ്ലോഗില്‍ മോഹന്‍ലാല്‍ 

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സംഭവിച്ച ആദ്യ അഭിനയം മുതല്‍ താന്‍ തെരഞ്ഞെടുത്തതല്ല കരിയറില്‍ സംഭവിച്ചതെന്ന് മോഹന്‍ലാല്‍. എന്തിനാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നതെന്ന് പലരും എല്ലാക്കാലത്തും എന്നോട് ചോദിക്കാറുണ്ട്. ഞാന്‍ എന്റെ എഴുത്തുകാരെയും സംവിധായകരെയും വിശ്വസിച്ച് ജോലി ചെയ്യുകയായിരുന്നു. അവര്‍ ആവശ്യപ്പെടുന്നതിലേക്ക് അപ്രത്യക്ഷനായിക്കൊണ്ടേയിരിക്കുകയായിരുന്നു.എല്ലാറ്റിലും തന്നെ പൂര്‍ണമായി നിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ലാല്‍ പറയുന്നു. തന്റെ ബ്ലോഗായ ദ കംപ്ലീറ്റ് ആക്ടറില്‍ ‘നീ ഉണ്‍മയാ പൊയ്യാ’ എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വിശദീകരിക്കുന്നത്.

‘എന്തിനാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നതെന്ന് പലരും എല്ലാക്കാലത്തും ചോദിക്കാറുണ്ട്’; ജന്‍മദിന ബ്ലോഗില്‍ മോഹന്‍ലാല്‍ 
അറുപതുകാരനല്ല ലാല്‍ ഇന്നും എനിക്കാ പതിനാറുകാരന്‍, തിരനോട്ടം റിലീസായ കാര്യം പലര്‍ക്കും അറിയില്ല, : ആദ്യസിനിമയൊരുക്കിയ അശോക് കുമാര്‍

ചിലത് ശോഭിക്കുന്നു,ചിലത് മങ്ങിപ്പോകുന്നു

എന്തിനാണ് മോഹന്‍ലാല്‍ ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നത് എന്ന് പലരും എല്ലാക്കാലത്തും എന്നോട് ചോദിക്കാറുണ്ട്. സിനിമ പരാജയപ്പെടുമ്പോഴാണ് ഈ ചോദ്യം എപ്പോഴും ഉയര്‍ന്നുവരാറുള്ളത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സംഭവിച്ച ആദ്യത്തെ അഭിനയം മുതല്‍ ഞാന്‍ തെരഞ്ഞെടുത്തതല്ല എന്റെ കരിയറില്‍ സംഭവിച്ചിട്ടുള്ളത്. ഞാന്‍ എന്റെ എഴുത്തുകാരെയും സംവിധായകരെയും വിശ്വസിച്ച് ജോലി ചെയ്യുകയായിരുന്നു. അവര്‍ ആവശ്യപ്പെടുന്നതിലേക്ക് അപ്രത്യക്ഷനായിക്കൊണ്ടേയിരിക്കുകയായിരുന്നു. എല്ലാറ്റിലും എന്നെ ഞാന്‍ പൂര്‍ണമായി നിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവയില്‍ ചിലത് ശോഭിക്കുന്നു. ചിലത് മങ്ങിപ്പോകുന്നു. ഒരു സിനിമയുടെ വിജവും ഞാന്‍ എന്റെ വിജയമായി അവകാശപ്പെട്ടിട്ടില്ല. പരാജയം എന്റെ പരാജയമായി മുദ്രകുത്തപ്പെട്ടിട്ടുണ്ട്. പരിഭവങ്ങളേതുമില്ലാതെ അത് ഞാന്‍ ശിരസ്സിലേറ്റുവാങ്ങിയിട്ടുണ്ട്.

‘എന്തിനാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നതെന്ന് പലരും എല്ലാക്കാലത്തും ചോദിക്കാറുണ്ട്’; ജന്‍മദിന ബ്ലോഗില്‍ മോഹന്‍ലാല്‍ 
‘പരീക്ഷാ സമയം മാത്രം പഠിക്കുന്നവരെ പോലെയായിരുന്നു,എങ്കിലും നമുക്ക് നല്ല മാര്‍ക്ക് ലഭിച്ചു’ ; ലാലിന് പിറന്നാള്‍ ആശംസയുമായി മമ്മൂട്ടി 
‘എന്തിനാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നതെന്ന് പലരും എല്ലാക്കാലത്തും ചോദിക്കാറുണ്ട്’; ജന്‍മദിന ബ്ലോഗില്‍ മോഹന്‍ലാല്‍ 
ബറോസിനെക്കുറിച്ച ദ ക്യു'വിനോട് മോഹന്‍ലാല്‍, ഇതിലും താടി നീട്ടണം

അഭിനയത്തെക്കുറിച്ച് മോഹന്‍ലാല്‍

നല്ല തിരക്കഥകളാണെങ്കില്‍ അവ മനസ്സിരുത്തി വായിക്കുമ്പോള്‍ കഥാപാത്രം നമ്മളറിയാതെ ഉള്ളിലേക്ക് കയറിവരും. എഴുത്തിന്റെ ശക്തിയാണത്. പിന്നെ സംവിധായകന്റെ മിടുക്കാണ്. നമ്മില്‍ നിന്നും എന്തെടുക്കണം എന്നത് അവരാണ് തീരുമാനിക്കുന്നത്. എന്തെടുക്കേണ്ട എന്നതും അവരാണ് തീരുമാനിക്കുന്നത്. എന്റെ ഏറ്റവും വലിയ ഭാഗ്യം ഏറ്റവും പ്രതിഭാശാലികളായ എഴുത്തുകാരുടെയും സംവിധായകരുടെയും കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്നതാണ്. അവരാണ് എന്നിലെ നടനെ രൂപപ്പെടുത്തിയത്. അവരാണ് എനിക്ക് വേണ്ടി ചിന്തിച്ചത്. അവരാണ് എന്നെ ചമയമണിയിച്ചത്. അവരാണ് എന്നിലെ സാധ്യതകളെ പുറത്തെടുത്തത്. അവരുടെ സ്പര്‍ശം ഇല്ലായിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഇന്നും ഒരു കാട്ടുശിലയായി ശേഷിച്ചേനെ.

തിരിഞ്ഞുനോക്കുമ്പോള്‍ ...

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ അമ്പരന്ന് പോവുകയാണ്. എന്തൊരു ഓട്ടമായിരുന്നു. സനിമകള്‍ക്ക് പിന്നാലെ സിനിമകള്‍ വന്നു. കഥാപാത്രങ്ങള്‍ക്ക് പിറകെ കഥാപാത്രങ്ങള്‍ എത്തിക്കൊണ്ടേയിരുന്നു. കൊടുങ്കാറ്റില്‍പ്പെട്ട ഒരു കരിയില പോലെ ഞാന്‍ ഉഴറിപ്പറക്കുകയായിരുന്നു. എന്റെ ചിറകുകളായിരുന്നില്ല എന്നെ പറപ്പിച്ചത്. മറിച്ച് കൊടുങ്കാറ്റിന്റെ ശക്തിയായിരുന്നു. നിലത്ത് വീഴാതിരിക്കാന്‍ ഞാന്‍ പറന്ന് പറന്ന് പഠിക്കുകയായിരുന്നു. എന്നിലെ സാധ്യതകളെക്കുറിച്ച് എനിക്കശേഷം ബോധ്യമില്ലാതിരുന്നതുകൊണ്ട് സിനിമകളുടെ തെരഞ്ഞെടുപ്പുകള്‍ എനിക്ക് സാധ്യമല്ലാതിരുന്നു. ഇത് തന്നെയാണ് എന്റെ മേഖല എന്നൊന്ന് ഇരുന്ന് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നതിന് മുന്‍പ് സിനിമകള്‍ക്ക് പിറകേ സിനിമകള്‍ വന്നുകൊണ്ടിരുന്നു. എന്തൊക്കെയോ വേഷങ്ങള്‍ കെട്ടിയാടി. ഇന്ന് അവയെല്ലാം കാണുമ്പോള്‍ ഏത് സിനിമയിലേതാണെന്ന് പോലും എനിക്ക് പറയാനാന്‍ സാധിക്കുന്നില്ല. എവിടെ വെച്ചാണ് അവ ചിത്രീകരിച്ചതെന്ന് ഒര്‍ക്കാന്‍ സാധിക്കുന്നില്ല. ഏതോ ഒരു ശക്തി എന്നെക്കൊണ്ട് എന്തൊക്കെയോ ചെയ്യിക്കുകയായിരുന്നു എന്ന് മാത്രമേ സാധിക്കുകയുള്ളൂ.

Related Stories

No stories found.
logo
The Cue
www.thecue.in