മികച്ച ഫീച്ചറുകള്‍; കാത്തിരിപ്പിനൊടുവില്‍ എല്‍ജി വെല്‍വെറ്റ് എത്തുന്നു

മികച്ച ഫീച്ചറുകള്‍; കാത്തിരിപ്പിനൊടുവില്‍ എല്‍ജി വെല്‍വെറ്റ് എത്തുന്നു

ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ എല്‍ ജി ഇലക്ട്രോണിക്‌സ് തങ്ങളുടെ ഏറ്റവും പുതിയ ഡിസൈന്‍ ആയ വെല്‍വെറ്റ് മെയില്‍ ഉപഭോക്താക്കള്‍ക്കായി ലോഞ്ച് ചെയ്യും. കമ്പനി പുറത്തിറക്കിയ ടീസറിലൂടെയാണ് മെയ് 7 എന്ന ലോഞ്ചിങ് തീയതി ഔദ്യോഗികമായി അറിയിച്ചത്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് തന്നെയായിരിക്കും ഔദ്യോഗികമായ അനാവരണം. അതുകൊണ്ട് തന്നെ പരിപാടി പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എല്‍ജി കൊറിയയുടെ യുട്യൂബ് ചാനലിലൂടെയും വെബ്‌സൈറ്റിലൂടെയുമായിരുന്നു തീയതി നിശ്ചയിച്ചുകൊണ്ടുള്ള 15 സെക്കന്റ് ദൈര്‍ഗ്യമുള്ള ടീസര്‍ പുറത്തിറക്കിയത്. ഓണ്‍ലൈന്‍ പരിപാടിയുടെ വിശദവിവരങ്ങളും സ്മാര്‍ട്ട് ഫോണ്‍ മോഡലിന്റെ നാല് കളര്‍ വേരിയന്റുകളും കമ്പനി പങ്കുവെച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അറോറ ഗ്രീന്‍, അറോറ ഗ്രേ, അറോറ വൈറ്റ്, ഇല്ല്യൂഷന്‍ സണ്‍സെറ്റ് എന്നിവയായിരിക്കും കളര്‍ വേരിയന്റുകള്‍. മോഡലിന്റെ ചിത്രങ്ങളും ഷോര്‍ട് വീഡിയോ ക്ലിപ്പുകളും നല്‍കി കമ്പനി നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് നല്ലരീതിയില്‍ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. കൂടാതെ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 പ്രോസസ്സര്‍, യു എസ് ബി ടൈപ് സി പോര്‍ട്ട്, 3.5 എം എം ഹെഡ്ഫോണ്‍ ജാക്ക് കൂടാതെ മോഡലിന്റെ കുറച്ചു ഫിസിക്കല്‍ ഡീറ്റയില്‍സും ടീസര്‍ വീഡിയോയില്‍ കാണാം.

പിന്നില്‍ മൂന്ന് ക്യാമറയും മുന്നില്‍ ഒരു ക്യാമറയുമാണ് ഹാന്‍ഡ്‌സെറ്റിലുണ്ടാകുക. 48 എംപി, 8 എംപി, 5 എംപി എന്നിങ്ങനെയാകും പിന്‍ക്യാമറ റെസല്യൂഷന്‍സ്. 16 എംപി സെല്‍ഫി ഷൂട്ടര്‍ ആയിരിക്കും മുന്‍ വശത്തുള്ളത്. 8 ജിബി റാമും, 128 ജിബി സ്റ്റോറേജും വെല്‍വെറ്റിലുണ്ടാകും. വയര്‍ലെസ് ചാര്‍ജിങും, ഫാസ്റ്റ് വയേര്‍ഡ് ചാര്‍ജിങും സപ്പോര്‍ട്ട് ചെയ്യുന്ന 4,300 mAh ബാറ്ററിയാണ് വെല്‍വെറ്റിന് എല്‍ജി നല്‍കിയിരിക്കുന്നത്. 730 ഡോളര്‍ (ഏകദേശം 54,700 രൂപ) ആകും ഫോണിന്റെ വില എന്നാണ് റിപ്പോര്‍ട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in