ടിക് ടോക് ഫോണിൽ തന്നെ ടിക് ടോക് ചെയ്യാം സ്വന്തം ഫോണിറക്കി ബൈറ്റ് ഡാൻസും

ടിക് ടോക് ഫോണിൽ തന്നെ ടിക് ടോക് ചെയ്യാം സ്വന്തം ഫോണിറക്കി ബൈറ്റ് ഡാൻസും

സ്വന്തം ബ്രാൻഡിൽ സ്‌മാര്‍ട്ട്‌ ഫോണ്‍  വിപണിയിലെത്തിച്ച് ടിക് ടോക് ആപ്പ്. സ്‌മാര്‍ട്ടിസാന്‍ നട്ട്പ്രോ-3 എന്നു പേരിട്ടിരിക്കുന്ന  ഫോൺ രംഗത്തിറക്കിയിരിക്കുന്നത് ടിക്‌ ടോക്ക്‌ സ്‌ഥാപകരായ ബൈറ്റ്‌ഡാന്‍സാണ്. ചൈനീസ് വിപണിയിൽ ആയിരിക്കും ഈ ഫോൺ ആദ്യമെത്തുക. വിദേശ വിപണിയിലേയ്ക്ക് ഫോൺ എത്തിക്കുന്നതിനെക്കുറിച്ച് ബൈറ്റ് ഡാൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മൂന്നു കോണ്‍ഫിഗറേഷനിലായിട്ടാണ് നട്ട്പ്രോ-3 പുറത്തിറങ്ങുന്നത്. ഫോണിന്റെ ബേസിക് മോഡലിന് ഏകദേശം 29,000 രൂപ വില വരും. നാലു ക്യാമറകളാണു 12 ജി.ബി. റാമുള്ള ഫോണിന്റെ പ്രത്യേകതകളില്‍ ഒന്ന്.  പ്രധാന ക്യാമറ 48 മെഗാപിക്‌സലാണ്‌. 20 എം.പിയാണു മുന്‍വശത്തെ ക്യാമറയ്‌ക്കുള്ളത്‌. സെല്‍ഫി ലൈറ്റിങ് ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. ലോക്‌ സ്‌ക്രീനില്‍നിന്ന്‌ ഒറ്റ സ്വൈപ്പില്‍ ടിക്‌ ടോക്ക്‌ ആപ്പിലേക്കു പോകാമെന്നതും പുതു ഫോണിന്റെ മാറ്റ് കൂട്ടുന്നു.

നേരത്തെ ഈ വർഷം തന്നെ സ്മാർട് ഫോൺ രംഗത്തേയ്ക്ക് തങ്ങൾ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നതായി ബൈറ്റ് ഡാൻസ് സൂചന നൽകിയിരുന്നു. ഇതിനു മുന്നോടിയായി സ്‌മാര്‍ട്‌ ഫോണ്‍ നിര്‍മാണരംഗത്തെ പ്രമുഖരായ  സ്‌മാര്‍ട്ടിസാനില്‍നിന്ന്‌ പേറ്റന്റ് നേടുകയും പ്രഗത്ഭരായ എഞ്ചിനിയർമാരെ തങ്ങൾക്കൊപ്പം കൂട്ടുകയും ചെയ്തു.വിപണിയിലെ വമ്പൻമാരായ  സ്‌മാര്‍ട്ട്‌ഫോണുകളോടു കിടപിടിക്കാവുന്ന സവിശേഷതകളുമായാണ്‌ ബൈറ്റ്‌ഡാന്‍സും രംഗത്തെത്തിയിരിക്കുന്നത്‌.

Related Stories

No stories found.
logo
The Cue
www.thecue.in