വന്നു സാംസങ്ങ് ഗ്യാലക്‌സി എ 90, 5 ജി ഫീച്ചറില്‍ പ്രത്യേകതകള്‍ അറിയാം 

വന്നു സാംസങ്ങ് ഗ്യാലക്‌സി എ 90, 5 ജി ഫീച്ചറില്‍ പ്രത്യേകതകള്‍ അറിയാം 

ഇന്ത്യയിലെ ലോഞ്ച് വിശദാംശങ്ങളും വിലയും സാംസങ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സാംസങ്ങിന്റെ ഏറ്റവും പുതിയ പ്രീമിയം ഗ്യാലക്‌സി എ-സീരീസ് സ്മാര്‍ട് ഫോണായ ഗ്യാലക്‌സി എ90 പുറത്തിറങ്ങി. നിലവിൽ കൊറിയയിൽ പുറത്തിറക്കിയിരിക്കുന്ന ഈ 5 ജി ഫോൺ താമസിയാതെ ഇന്ത്യൻ വിപണിയിലെത്തും.ഗ്യാലക്‌സി എ-സീരീസിന് കീഴില്‍ സ്‌നാപ്ഡ്രാഗണ്‍ 855 എസ്‌ഒസി അവതരിപ്പിക്കുന്ന ആദ്യത്തെ ഹൈ എന്‍ഡ് മുന്‍നിര സ്മാര്‍ട് ഫോണാണ് ഗ്യാലക്‌സി എ90.  ഗ്യാലക്‌സി എ90 ല്‍ 6.7 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 48 മെഗാപിക്സല്‍ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം, 4,500 എംഎഎച്ച്‌ ബാറ്ററി എന്നിവയും ഉണ്ട്.

48 മെഗാപിക്സല്‍ ട്രിപ്പിള്‍ ക്യാമറ, 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സറിന് പുറമേ 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ,  5 മെഗാപിക്സല്‍ ഡെപ്ത് സെന്‍സർ എന്നിവയാണ് മറ്റ് സവിശേഷതകൾ. മുന്‍വശത്ത് ഗ്യാലക്‌സി എ90 ന് 32 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഫോണിന്റെ മാറ്റ് കൂട്ടും.

6.7 ഇഞ്ച് എഫ്‌എച്ച്‌ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-യു ഡിസ്‌പ്ലേയാണ് പുതിയ മോഡലിന് സാംസങ്ങ് നൽകിയിരിക്കുന്നത്. ഗ്യാലക്‌സി എ70 പോലെ സ്മാര്‍ട് ഫോണ്‍ മുന്‍വശത്ത് വലിയ, എഡ്ജ്-ടു-എഡ്ജ് വാട്ടര്‍ ഡ്രോപ്പ് ഡിസ്‌പ്ലേയുമുണ്ട്.  6 ജിബി, 8 ജിബി റാം ഓപ്ഷനുകളില്‍ 128 ജിബി ഇന്റേണല്‍ സ്റ്റോറേജും മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ വികസിപ്പിക്കാനുള്ള കഴിവും ഈ പുതു മോഡലിന് സാംസങ്ങ് നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ ലോഞ്ച് വിശദാംശങ്ങളും വിലയും സാംസങ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഉടൻ തന്നെ സാംസങിന്റ പുത്തൻ ഫോൺ ഇന്ത്യൻ വിപണിയിലേയ്ക്കും എത്തുമെന്നാണ് പ്രതീക്ഷ.

Related Stories

No stories found.
logo
The Cue
www.thecue.in