‘ഫൈനല്‍ ടെസ്റ്റും കഴിഞ്ഞു’; റീ-ലോഞ്ചിന് ഒരുങ്ങി സാംസങ് ഗാലക്‌സി ഫോള്‍ഡ് 

‘ഫൈനല്‍ ടെസ്റ്റും കഴിഞ്ഞു’; റീ-ലോഞ്ചിന് ഒരുങ്ങി സാംസങ് ഗാലക്‌സി ഫോള്‍ഡ് 

കമ്പനിയുടെ ആദ്യത്തെ ഫോള്‍ഡബിള്‍ ഫോണ്‍, ടെസ്റ്റ് ലോഞ്ചില്‍ പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചത്‌ സാംസങ്ങിന് കനത്ത തിരിച്ചടിയായിരുന്നു. ടെക് ലോകത്ത് അത് വലിയ ചര്‍ച്ചയുമായി. സ്‌ക്രീനുകളെ ബന്ധിപ്പിക്കുന്ന ഭാഗം ചുരുങ്ങിയ ദിവസത്തെ ഉപയോഗം കൊണ്ടുതന്നെ പൊട്ടിയതും പൊളിഞ്ഞു പോയതും കമ്പനിക്ക് വന്‍ പ്രഹരമാണ് ഏല്‍പ്പിച്ചത് . പ്രതിവിധി യായി ഫോണുകള്‍ക്ക് കുറച്ചുകൂടി ഇന്‍ ഹൗസ് ട്രീറ്റ്മെന്റ് വേണമെന്നും ഇതുവഴി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും തുടര്‍ന്ന് അറിയിക്കുകയും ചെയ്തു.

‘ഫൈനല്‍ ടെസ്റ്റും കഴിഞ്ഞു’; റീ-ലോഞ്ചിന് ഒരുങ്ങി സാംസങ് ഗാലക്‌സി ഫോള്‍ഡ് 
‘ഉത്തരം എഴുതാതെ എങ്ങനെ ഉത്തരക്കടലാസാകും’ എസ്എഫ്ഐ നേതാവിന്റെ വീട്ടില്‍ ആന്‍സര്‍ ഷീറ്റ് സൂക്ഷിച്ചതിനെ ന്യായീകരിച്ച് എ വിജയരാഘവന്‍ 

പുതിയ ഫോള്‍ഡ് ഫോണുകള്‍ എന്ന് റിലീസ് ചെയ്യുമെന്ന് സൗത്ത് കൊറിയന്‍ ടെക്‌നോളജി ഭീമന്മാരായ സാംസങ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ അവസാന ടെസ്റ്റുകളും കഴിഞ്ഞെന്നും റീ ലോഞ്ച് ഉടന്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുണ്ട്. ആന്‍ഡ്രോയിഡ് കമ്മ്യൂണിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഫോള്‍ഡ് ഫോണുകളുടെ ടെസ്റ്റുകള്‍ സാംസങ് പൂര്‍ത്തീകരിച്ചതായി പറയുന്നത്. മോഡലില്‍ ചില വ്യത്യാസങ്ങള്‍ വരുത്തിയതായും വിവരമുണ്ട്. പുതിയ ഫോള്‍ഡ് ഫോണിന്റെ വരവിനെ ചൊല്ലി ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അടുത്തമാസം തന്നെ ഫോണുകള്‍ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

‘ഫൈനല്‍ ടെസ്റ്റും കഴിഞ്ഞു’; റീ-ലോഞ്ചിന് ഒരുങ്ങി സാംസങ് ഗാലക്‌സി ഫോള്‍ഡ് 
‘ജയിലില്‍ കിടന്ന 23 വര്‍ഷങ്ങള്‍ ആര് തിരികെത്തരും?’; സാംലേതി സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട കശ്മീരികള്‍

ഫോള്‍ഡ് ടെസ്റ്റിംഗിനായി മാസ്സ് വോളിയം ടെസ്റ്റിംഗ് ഫെസിലിറ്റി ഒരുക്കിയിട്ടുണ്ടെന്നും വിപണിയിലേക്ക് എത്തുന്നതിന് മുന്നേ ഫോണിന്റെ എല്ലാ വശവും നിരീക്ഷിക്കുമെന്നും സാംസങ് മൊബൈല്‍സ് ചീഫ് ഡി.ജെ.കോഹ് പറഞ്ഞു. ഫോള്‍ഡബിള്‍ ഫോണുമായി ആദ്യം രംഗത്തുവന്നത് സാംസങ് ആയിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പിന്‍വലിക്കുകയായിരുന്നു. മുന്‍നിരക്കാരായ എല്ലാ നിര്‍മ്മാതാക്കളും മടക്കാന്‍ കഴിയുന്ന ഫോണുമായി എത്തുന്നുണ്ട്.

‘ഫൈനല്‍ ടെസ്റ്റും കഴിഞ്ഞു’; റീ-ലോഞ്ചിന് ഒരുങ്ങി സാംസങ് ഗാലക്‌സി ഫോള്‍ഡ് 
ജയ് ശ്രീറാം യുദ്ധാഹ്വാനമായി,വിമര്‍ശകരെ രാജ്യദ്രോഹികളാക്കരുത്, ഭരിക്കുന്ന പാര്‍ട്ടി രാജ്യത്തിന്റെ പര്യായപദമല്ലെന്നും മോദിക്ക് കത്ത് 

Related Stories

No stories found.
logo
The Cue
www.thecue.in