64 മെഗാപിക്‌സല്‍ ക്വാഡ് റിയര്‍ ക്യാമറയുമായി റിയല്‍ മി, ചൈനയില്‍ റിലീസ് ഉടന്‍

64 മെഗാപിക്‌സല്‍ ക്വാഡ് റിയര്‍ ക്യാമറയുമായി റിയല്‍ മി, ചൈനയില്‍ റിലീസ് ഉടന്‍

റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡല്‍ 64 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറ സെറ്റപ്പുമായി എത്തുമെന്ന് അറിയിപ്പ്. കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ട വീഡിയോയിലാണ് ഫോണിന്റെ വരവ് ഔദ്യോഗികമായി റിയല്‍മി അറിയിച്ചത്. സാംസങ്ങിന്റെ 64 മെഗാപിക്‌സല്‍ ഐ എസ് ഒ സെല്‍ ജി ഡബ്ല്യൂ 1 സെന്‍സര്‍ ആയിരിക്കും ഫോണില്‍ ഉണ്ടാവുകയെന്നും റിയല്‍മി ഇന്ത്യ സി.ഇ.ഒ മാധവ് ശേത് പറഞ്ഞു.

ഫോണ്‍ ആദ്യം ഇന്ത്യയില്‍ പുറത്തിറക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത് എന്നാല്‍ ഇപ്പോള്‍ ചൈന വിപണിയിലാണ് ഫോണ്‍ എത്തുകയെന്നാണ് അറിയുന്നത്. ഫോണ്‍ ഈ വര്‍ഷം ഉടന്‍ വിപണിയിലേക്കെത്തുക. ഷെന്‍സെന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനിയായ റിയല്‍മി ഒപ്പോയുമായി ചേര്‍ന്നാണ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നത്.

64 മെഗാപിക്‌സല്‍ ക്വാഡ് റിയര്‍ ക്യാമറയുമായി റിയല്‍ മി, ചൈനയില്‍ റിലീസ് ഉടന്‍
ദേശീയ പാതാ വികസനം മുടക്കിയത് മുസ്ലിം തീവ്രവാദികളും പാണക്കാട് തങ്ങളുമെന്ന് വിജയരാഘവന്‍ 

വെയ്ബോ അക്കൗണ്ടില്‍ കമ്പനി കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഫോണിന്റെ പുറകുവശം കാണിച്ചിരിക്കുന്നത്. 64 മെഗാപിക്‌സല്‍ ക്യാമറ അടങ്ങിയ ക്വാഡ് കോര്‍ ക്യാമറ സെറ്റപ്പ് ഫോണില്‍ വ്യക്തമായി കാണാം. ഈ ക്യാമറക്ക് ചുറ്റും മഞ്ഞ നിറത്തിലുള്ള ഗ്ലോസി വരകളും കാണാം. ക്യാമറയോട് തൊട്ടടുത്തുനില്‍കുന്ന ഫ്‌ലാഷ് മോഡ്യൂളും വീഡിയോയില്‍ കാണാം.

അള്‍ട്രാ ഹൈ പിക്‌സല്‍ ചിത്രങ്ങള്‍ 6912 X 9216 പിക്‌സല്‍ സൈസില്‍ ഷൂട്ട് ചെയ്യാന്‍ ഈ 64 മെഗാപിക്‌സല്‍ ക്യാമറ സഹായിക്കും. റിയല്‍മി ഇന്ത്യ സി.ഇ.ഒ കുറച്ചു ദിവസം മുന്നെ പുറത്തുവിട്ട ചിത്രങ്ങള്‍ തന്നെയാണ് പുതിയ പോസ്റ്റിലും കാണാവുന്നത്.

64 മെഗാപിക്‌സല്‍ ക്വാഡ് റിയര്‍ ക്യാമറയുമായി റിയല്‍ മി, ചൈനയില്‍ റിലീസ് ഉടന്‍
സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊടി സുനിയുടെ ക്വട്ടേഷന്‍, ഖത്തറിലെ സ്വര്‍ണ വ്യപാരിയെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍സംഭാഷണം പുറത്ത്

ഫോണുകൊണ്ട് ഒരു ബില്‍ഡിങ്ങിലേക്ക് സൂം ചെയ്ത് ചിത്രമെടുത്താലും ചിത്രങ്ങള്‍ ഡീറ്റൈലുകള്‍ നഷ്ടപ്പെടാതെ തന്നെ കിട്ടുന്നതായും പോസ്റ്റില്‍ കാണാം. കൂടാതെ ലോ ലൈറ്റ് ഫോട്ടോഗ്രാഫിക്കായി സാംസങിന്റെ ടെട്രാസെല്‍ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. എച്ച്.ഡി.ആര്‍ , സ്ലോ മോഷന്‍ എന്നിങ്ങനെ ഒട്ടേറെ സവിശേഷതകള്‍ ഫോണിനുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in