ശമ്പളം വെട്ടിപ്പിടിച്ച് അധികനിയമനമെന്ന് പരാതി, മാധ്യമം ദിനപത്രത്തില്‍ കരിദിനം ആചരിച്ച് ജീവനക്കാര്‍

ശമ്പളം വെട്ടിപ്പിടിച്ച് അധികനിയമനമെന്ന് പരാതി, മാധ്യമം ദിനപത്രത്തില്‍ കരിദിനം ആചരിച്ച് ജീവനക്കാര്‍

മാധ്യമം ദിനപത്രത്തില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിപ്പിടിച്ച് അധികനിയമനം നടത്തുന്നുവെന്ന് ജീവനക്കാരുടെ കൂട്ടായ്മ. സി.ഇ.ഒയുടെ തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരെയും വേജ് ബോര്‍ഡില്‍ വെള്ളം ചേര്‍ക്കുന്നതിലും പ്രതിഷേധിച്ച് ജേണലിസ്റ്റ് യൂണിയനും നോണ്‍ ജേണലിസ്റ്റ് യൂണിയനും വിവിധ യൂണിറ്റുകളിലായി കരിദിനം ആചരിച്ചു.

ഇരു യൂനിയന്‍ നേതാക്കളെയും വിളിച്ച് വേരിയബിള്‍ പേ 20 ശതമാനമായി കുറക്കാന്‍ സമ്മതിച്ചാല്‍ നിയമപരമായി ലഭിക്കേണ്ട ഡി.എ ഘട്ടം ഘട്ടമായി പുനസ്ഥാപിച്ചുതരാമെന്നും സി.ഇ.ഒ പറഞ്ഞതായി ജീവനക്കാരുടെ പ്രതിനിധികള്‍ പറയുന്നു. അല്ലെങ്കില്‍ ക്ലാസ് അഞ്ചിലേക്ക് താഴ്ത്തുമെന്നു ഭീഷണി മുഴക്കിയതായും ജീവനക്കാര്‍. മാധ്യമത്തില്‍ മജീതിയ വേജ്?ബോര്‍ഡ് നടപ്പാക്കിയ കാലം മുതല്‍ വെള്ളം ചേര്‍ത്താണ് വേരിയബിള്‍ പേ നടപ്പിലാക്കിയതെന്നും ഇവര്‍ ആരോപിക്കുന്നു.

സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ശമ്പളം വെട്ടിക്കുറക്കുന്ന മാനേജ്‌മെന്റ് ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചയാളെ വീണ്ടും റസിഡന്റ് മാനേജരായി മലപ്പുറത്ത് നിയമിക്കാനൊരുങ്ങുന്നുവെന്നും ജീവനക്കാരുടെ യൂണിയന്‍. സാമ്പത്തിക പ്രതിസന്ധി യാഥാര്‍തഥ്യമാണെങ്കില്‍ നമ്മുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരി ഇങ്ങനെ ഒരു അനാവശ്യനിയമനം നടത്തേണ്ട യാതൊരു സാഹചര്യവും ഇപ്പോള്‍ മാധ്യമത്തിലില്ല. അതും ആ പദവിയിലിരിക്കാന്‍ അര്‍ഹരായവര്‍ നിലവിലെ ജീവനക്കാര്‍ക്കിടയില്‍ തന്നെ ഉണ്ടായിരിക്കെ. സ്ഥാപനത്തിനൊപ്പം ജീവനക്കാരെ മനസ്സുകൊണ്ടും ശരീരംകൊണ്ടും ചേര്‍ത്തുനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അദ്ദേഹത്തെ നിയമിക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ഈ നിയമന വിവരം അറിഞ്ഞപ്പോള്‍ തന്നെ യൂണിയന്‍ നേതൃത്വം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതാണെന്നും മാധ്യമം എംപ്ലോയീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി.കരാര്‍ പാലിച്ച് ഡി.എ പുനസ്ഥാപിക്കുക എന്ന ആവശ്യമുന്നയിച്ച് എല്ലാ യൂണിറ്റിലും കരിദിനം ആചരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in