ഡിജിറ്റല്‍ മാധ്യമരംഗത്തെ ദേശീയ കൂട്ടായ്മ ഡിജി പബ് ന്യൂസ് ഇന്ത്യാ ഫൗണ്ടേഷന്‍, ധന്യ രാജേന്ദ്രന്‍ ചെയര്‍പേഴ്‌സണ്‍

ഡിജിറ്റല്‍ മാധ്യമരംഗത്തെ ദേശീയ കൂട്ടായ്മ ഡിജി പബ് ന്യൂസ് ഇന്ത്യാ ഫൗണ്ടേഷന്‍, ധന്യ രാജേന്ദ്രന്‍ ചെയര്‍പേഴ്‌സണ്‍

ഇന്ത്യയിലെ പതിനൊന്ന് മുന്‍നിര ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നവമാധ്യമരംഗത്ത് പുതിയ കൂട്ടായ്മ. ഡിജിപബ് ന്യൂസ് ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന പേരിലാണ് കൂട്ടായ്മ. സ്‌ക്രോള്‍, വയര്‍, ആള്‍ട്ട് ന്യൂസ്, ദ ക്വിന്റ്, ദ ന്യൂസ് മിനുട്ട്, ന്യൂസ് ക്ലിക്ക്, എച്ച് ഡബ്ല്യു ന്യൂസ്, കോബ്ര പോസ്റ്റ്, ആര്‍ട്ടിക്കിള്‍ 14, ബൂം ലൈവ്, ന്യൂസ് ലോണ്ട്രി എന്നീ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് പുതിയ സംവിധാനത്തിന് പിന്നില്‍.

ദ ന്യൂസ് മിനുട്ട് എഡിറ്ററും കോ ഫൗണ്ടറുമായ ധന്യാ രാജേന്ദ്രനാണ് ഡിജി പബ് ഇന്ത്യയുടെ ആദ്യ ചെയര്‍പേഴ്‌സണ്‍. ന്യൂസ് ക്ലിക്കിനെ പ്രതിനിധീകരിച്ച് പ്രബിര്‍ പുര്‍കയാസ്ഥ വൈസ് ചെയര്‍പേഴ്‌സണും ദ ക്വിന്റിന്റെ ഋതു കപൂര്‍ ജനറല്‍ സെക്രട്ടറിയുമാണ്. ന്യൂസ് ലോണ്ട്രിയുടെ അഭിനന്ദന്‍ സെക്രിയാണ് മറ്റൊരു ജനറല്‍ സെക്രട്ടറി.

വാര്‍ത്തകളില്‍ ആധികാരികത ഉറപ്പിച്ചും ജനാധിപത്യ സംരക്ഷകരായും ഡിജിറ്റല്‍ ന്യൂസ് പ്ലാറ്റ്‌ഫോമുകള്‍ ഇക്കാലത്ത് നിര്‍ണായക ഇടം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. പരസ്പര സഹകരണത്തിലൂടെ ഡിജിറ്റല്‍ ന്യൂസ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഈ അന്തരീക്ഷത്തെ കൂടുതല്‍ ആരോഗ്യകരമായി നിലനിര്‍ത്താനാകും. ഈ മേഖല നേരിടുന്ന വലിയ വെല്ലുവിളികളെ ഒന്നിച്ച് തരണം ചെയ്യാനും ഈ കൂട്ടായ്മയിലൂടെ സാധിക്കുമെന്ന് കരുതുന്നുവെന്നും ധന്യാ രാജേന്ദ്രന്‍ ദ ക്യു'വിനോട് പ്രതികരിച്ചു.

ദ ന്യൂസ് മിനുട്ട് എഡിറ്ററും കോ ഫൗണ്ടറുമായ ധന്യാ രാജേന്ദ്രനാണ് ഡിജി പബ് ഇന്ത്യയുടെ ആദ്യ ചെയര്‍പേഴ്‌സണ്‍

ഡിജിറ്റല്‍ മാധ്യമരംഗത്ത് ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും സഹായകരമാകുന്നതിനുമാണ് ഡിജി പബ് ഫൗണ്ടേഷന്‍ രൂപീകരിച്ചതെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ നിന്നുള്ള ഡിജിറ്റല്‍ രംഗത്ത് മാത്രം കേന്ദ്രീകരിക്കുന്ന ന്യൂസ് സ്ഥാപനങ്ങള്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കുമായിരിക്കും ഫൗണ്ടേഷനില്‍ അംഗത്വം

Summary

11 digital news publishers launch DIGIPUB News India Foundation

Related Stories

No stories found.
logo
The Cue
www.thecue.in