ഇച്ചാക്കയുടെ എറ്റവും വലിയ ഹിറ്റ് സിനിമ കുടുംബം: മോഹന്‍ലാല്‍

ഇച്ചാക്കയുടെ എറ്റവും വലിയ ഹിറ്റ് സിനിമ കുടുംബം: മോഹന്‍ലാല്‍

നിറഞ്ഞു തുളുമ്പിപ്പോകാതെ 50 വര്‍ഷത്തോളം നിറവോടെ കലാരംഗത്തു നില്‍ക്കുക എന്നതു ചെറിയ കാര്യമല്ലെന്ന് മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാല്‍. ''ചിട്ടയോടെ ജീവിതവും സിനിമയും കുടുംബവുമെല്ലാം ഇച്ചാക്ക കെട്ടിപ്പടുത്തു. അതേ പാഠം കുട്ടികള്‍ക്കും നല്‍കി. ഇച്ചാക്കയുടെ ഏറ്റവും വലിയ ഹിറ്റ് സിനിമ കുടുംബമാണെന്നു പറയാറുണ്ട്. ഇന്നും കുറച്ചുമാറി ആ വാത്സല്യത്തിന്റെ തണലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നൊരു അനുജന്‍ മാത്രമാണു ഞാന്‍''. മനോരമയില്‍ മമ്മൂട്ടിക്ക് എഴുപതാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എഴുതിയ കുറിപ്പില്ലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

നാളെ ഞാന്‍ എന്താകുമെന്നെനിക്കറിയില്ല. ഇതുതന്നെയാണോ എന്റെ നിയോഗം എന്നും എനിക്കറിയില്ല. പക്ഷേ ഇച്ചാക്കയുടെ നിയോഗം ഒന്നു മാത്രമാണ്. നടന്‍, നടന്‍, നടന്‍. നാളെയും അതിനപ്പുറവും അതു മാത്രമാകും എന്റെ ഇച്ചാക്കയെന്നും മോഹന്‍ലാല്‍ കുറിപ്പ് ഉപസംഹരിച്ചെഴുതുന്നു.

മോഹന്‍ലാലിന്റെ വാക്കുകള്‍

ഒരു കാര്യം എനിക്കുറപ്പാണ്. എല്ലാ മത്സരങ്ങള്‍ക്കും ബഹളങ്ങള്‍ക്കും അവസാനം കൂടെ നില്‍ക്കുന്ന മുതിര്‍ന്ന ഒരാളുണ്ടെന്നതു നല്‍കുന്ന സുരക്ഷിതത്വബോധം ചെറുതല്ല. എന്നെ ചേര്‍ത്തു നിര്‍ത്തിയ ഒരാളല്ല, അകലെനിന്ന് ഏട്ടനെന്ന മനസ്സോടെ എന്നെ നോക്കിനിന്ന ഒരാളാണ് ഇച്ചാക്ക. സ്‌കൂളില്‍ പോകുമ്പോള്‍ ചേട്ടനും കൂടെയുണ്ടെങ്കില്‍ തോന്നുന്നൊരു ധൈര്യമുണ്ടല്ലോ അതുതന്നെയാണു പലപ്പോഴും തോന്നിയിട്ടുള്ളത്

Related Stories

No stories found.
The Cue
www.thecue.in