അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. കര്‍ണാടക തീരത്തോട് ചേര്‍ന്നാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കും. കേരളത്തില്‍ നിന്ന് അകന്നു പോകുന്നന്നതിനാല്‍ കനത്ത മഴഭീഷണിയില്ല.

സംസ്ഥാനത്തെ മഴമുന്നറിയിപ്പില്‍ മാറ്റമുണ്ട്. പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. വയനാട് കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

ബംഗാള്‍ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അധികം ശക്തി പ്രാപിക്കാതെ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് വിലയിരുത്തല്‍. കേരള-ലക്ഷദ്വീപ് തീരത്ത് നവംബര്‍ 16 നും, വടക്കന്‍ കേരള തീരത്ത് നവംബര്‍ 16 വരെയും, കര്‍ണാടക തീരത്ത് നവംബര്‍ 17 വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചിലവസരങ്ങളില്‍ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട് എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

The Cue
www.thecue.in