ഇത്തവണയും കേരളത്തിന്റെ സൈന്യം;രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികള്‍

ഇത്തവണയും കേരളത്തിന്റെ സൈന്യം;രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികള്‍

പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ പുറപ്പെട്ടു. 10 വള്ളങ്ങളുമായി 20 മത്സ്യത്തൊഴിലാളികളാണ് കൊല്ലത്ത് നിന്നും പത്തനംതിട്ടയിലെ പ്രളയ മേഖലയിലേക്ക് പോയത്. കഴിഞ്ഞ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയനാണ് മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിച്ചത്.

കൊല്ലം എംഎല്‍എ മുകേഷും ജില്ലാഭരണകൂടവും ചേര്‍ന്ന് മത്സ്യത്തൊഴിലാളികളെ യാത്രയാക്കി. വലിയ ലോറികളിലാണ് വള്ളങ്ങള്‍ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയത്.

കനത്ത മഴയില്‍ പമ്പ കരകവിഞ്ഞൊഴുകുകയാണ്. പമ്പ അണക്കെട്ട് തുറക്കാന്‍ സാധ്യതയുണ്ട് കോഴഞ്ചേരി- തിരുവല്ല റോഡില്‍ വെള്ളം കയറി. ചെങ്ങന്നൂര്‍, പുത്തന്‍കാവ്, ഇടനാട്, മംഗലം എന്നീ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്. ഇവിടെയുള്ള ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ആറന്‍മുളയിലും വെള്ളം കയറുന്നുണ്ട്.

രാവിലെ പുറപ്പെടാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ തയ്യാറായെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

Related Stories

No stories found.
logo
The Cue
www.thecue.in