ഉരുള്‍പൊട്ടല്‍ ഭീഷണി; വയനാട്ടിലെ റിസോര്‍ട്ടുകളിലെ താമസക്കാരെ ഒഴിപ്പിക്കുന്നു

ഉരുള്‍പൊട്ടല്‍ ഭീഷണി; വയനാട്ടിലെ റിസോര്‍ട്ടുകളിലെ താമസക്കാരെ ഒഴിപ്പിക്കുന്നു

റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. എട്ട് പഞ്ചായത്തുകളിലെ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കാന്‍ ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മേഖലകളില്‍ നിന്നാണ് താമസക്കാരെ മാറ്റുന്നത്.

തിരുനെല്ലി, വൈത്തിരി, പൊഴുതന, തൊണ്ടര്‍നാട്, മൂപ്പെനാട്, തവിഞ്ഞാല്‍, മേപ്പാടി, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലാണ് നിയന്ത്രണം. ഹോം സ്‌റ്റേകള്‍, ഗസ്റ്റ് ഹൗസുകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെയും ഉടനെ മാറ്റണമെന്നും നിര്‍ദേശമുണ്ട്.

റെഡ് അലര്‍ട്ട് പിന്‍വലിക്കുന്നത് വരെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും പുതിയ ബുക്കിംഗ് സ്വീകരിക്കാന്‍ പാടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊലീസും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in