തുലാവര്‍ഷം: ശനിയാഴ്ച വരെ ശക്തമായ മഴ; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

തുലാവര്‍ഷം: ശനിയാഴ്ച വരെ ശക്തമായ മഴ; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

ശനിയാഴ്ച വരെ കേരളത്തില്‍ വ്യാപകമായ മഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടാകും. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. തീരപ്രദേശത്ത് 65 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനടിച്ചേക്കും.

തുലാവര്‍ഷം: ശനിയാഴ്ച വരെ ശക്തമായ മഴ; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
‘തെരഞ്ഞെടുപ്പ് പ്രചരണം അതിരുവിടുന്നു’; നടപടിയെടുക്കണമെന്ന് ഡിജിപിയോട് ടിക്കാറാം മീണ

കാലവര്‍ഷം പിന്‍മാറി. മണ്‍സൂണ്‍ ഒരാഴ്ച വൈകിയാണ് എത്തിയതെങ്കിലും പിന്‍വാങ്ങല്‍ ആരംഭിച്ചത് ഈ മാസം 9നാണ്. പ്രവചിച്ചതെനെക്കാള്‍ 13 ശതമാനം അധികം മഴ സംസ്ഥാനത്ത് ലഭിച്ചു. കഴിഞ്ഞ വര്‍ഷവും അധികമഴ ലഭിച്ചിരുന്നു.

തുലാവര്‍ഷം: ശനിയാഴ്ച വരെ ശക്തമായ മഴ; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
‘അങ്ങനെ പറയാന്‍ പാടില്ലായിരുന്നു’, വേശ്യാ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍ 

നാല്‍പത്തിയെട്ട് മണിക്കൂറിനകം തുലാവര്‍ഷം ആരംഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനായിരുന്നു തുലാവര്‍ഷം ആരംഭിച്ചത്. പ്രവചിച്ചതിനേക്കാള്‍ മൂന്നു ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ഡിസംബര്‍ 31 വരെയാണ് തുലാവര്‍ഷം കണക്കാക്കുന്നത്. കടലില്‍ ചൂട് കൂടുന്നതിനാല്‍ ബംഗാള്‍ ഉള്‍ക്കടലിലും അറേബ്യന്‍ സമുദ്രത്തിനും ചുഴലിക്കാറ്റുണ്ടാകുക തുലാവര്‍ഷ കാലയളവിലാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in