‘സര്‍ക്കാരിന് എല്ലാവിധ പിന്തുണയും’; കഷ്ടപ്പാടിന്റെ സമയമാണിതെന്ന് ഉമ്മന്‍ ചാണ്ടി

‘സര്‍ക്കാരിന് എല്ലാവിധ പിന്തുണയും’; കഷ്ടപ്പാടിന്റെ സമയമാണിതെന്ന് ഉമ്മന്‍ ചാണ്ടി

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര സഹായത്തിനായി ഇടപെടലുകള്‍ നടത്തുമെന്നും അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തവെ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എംഎല്‍എ മാരും എംപിമാരും എത്തി സാഹചര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. രാമവധി സഹായങ്ങള്‍ എത്തിക്കുന്നതിനായി സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കും. കാരണം ഇതൊരു കഷ്ടപ്പെടുന്ന സമയമാണ്. നിലമ്പൂര്‍ മേപ്പാടി, കവളപ്പാറ സ്ഥലങ്ങളിലുണ്ടായ അപകടങ്ങള്‍ കേരളത്തെ ആകെ ദുഖത്തിലാഴ്ത്തുന്നതാണ്.

ഉമ്മന്‍ചാണ്ടി

‘സര്‍ക്കാരിന് എല്ലാവിധ പിന്തുണയും’; കഷ്ടപ്പാടിന്റെ സമയമാണിതെന്ന് ഉമ്മന്‍ ചാണ്ടി
കളക്ടറുടെ നിര്‍ദ്ദേശം തിരിച്ചടിയായി; ഒഴിഞ്ഞ ബോക്സുകളുമായി കാത്തുനിന്ന് തിരുവനന്തപുരത്തെ വൊളന്റിയര്‍മാര്‍

വയനാട് എംപി രാഹുല്‍ ഗാന്ധി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. മലപ്പുറത്ത് ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറിയിലും അവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ച ആളുകള്‍ താമസിക്കുന്ന ക്യാംപുകളിലും രാഹുല്‍ സന്ദര്‍ശനം നടത്തി. മുപ്പതോളം വീടുകള്‍ ഇവിടെ മണ്ണിനടിയിലാണ്. അറുപതോളം പേരെ കാണാതായതില്‍ 12 പേരുടെ മൃതദേഹം മാത്രമാണ് സ്ഥലത്തു നിന്ന് കണ്ടെത്താനായിട്ടുള്ളത്.

69 പേര്‍ ഇതുവരെ ദുരിതത്തില്‍ മരിച്ചെന്നാണ് കണക്കാക്കുന്നത്. രണ്ട് ലക്ഷത്തോളം പേര്‍ വിവിധ ജില്ലകളിലായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.

‘സര്‍ക്കാരിന് എല്ലാവിധ പിന്തുണയും’; കഷ്ടപ്പാടിന്റെ സമയമാണിതെന്ന് ഉമ്മന്‍ ചാണ്ടി
ഉരുള്‍ പൊട്ടിയ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം

Related Stories

No stories found.
logo
The Cue
www.thecue.in