പൂജിക്കാത്തവരെ ചുട്ടുകൊല്ലുമെന്ന് പറഞ്ഞ ഹിരണ്യകശിപു, വിയോജിപ്പ് പരസ്യപ്പെടുത്തി ശോഭ സുരേന്ദ്രന്‍



Sobha Surendran out of BJP national executive Facebook post
Sobha Surendran out of BJP national executive Facebook post

നേതൃത്വപുനസംഘടനയില്‍ അവഗണന നേരിടുകയും ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തതിന് പിന്നാലെ വിയോജിപ്പ് പരസ്യപ്പെടുത്തി ശോഭ സുരേന്ദ്രന്‍. കെ.സുരേന്ദ്രന്റെ സംസ്ഥാന നേതൃത്വത്തിനെതിരെ ഒളിയമ്പെയ്താണ് ശോഭയുടെ പ്രതികരണം. പദവിയുടെ പിന്നാലെ പോയില്ലെന്നും ജനപിന്തുണയാണ് പ്രധാനമെന്നും ശോഭ സുരേന്ദ്രന്‍. ''തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടില്‍ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓര്‍ക്കുന്നത് നല്ലതാണ്.'' ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന് തുടക്കത്തില്‍ സീറ്റ് നല്‍കാന്‍ വി.മുരളീധരന്‍-കെ.സുരേന്ദ്രന്‍ വിഭാഗം തയ്യാറായിരുന്നില്ല. പിന്നീട് കേന്ദ്രനേതൃത്വം ഇടപെട്ടാണ് കഴക്കൂട്ടത്ത് മത്സരിപ്പിച്ചത്. കെ.സുരേന്ദ്രന്റെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് ശോഭ സുരേന്ദ്രന്റെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവർത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. പതിമൂന്നാമത്തെ വയസ്സിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികൾക്കു പുറകെ പോയിട്ടില്ല: പദവികളിലേക്കുള്ള പടികൾ പ്രലോഭിപ്പിച്ചിട്ടുമില്ല. എന്നാൽ, ഞാൻ ജീവനെപ്പോലെ സ്നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടെ പല ദൗത്യങ്ങൾ ഏൽപ്പിച്ചു, അവ കലർപ്പില്ലാത്ത സമർപ്പണമനോഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചു വിശ്വസിക്കുന്നു. ശ്രീരാമ ഭഗവാൻ സേതുസമുദ്രം നിർമിച്ചപ്പോൾ അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ. ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്. നമ്മുടെ ജനാധിപത്യ സമൂഹത്തിൽ ജനപിന്തുണയാണ് പ്രധാനം. എന്നാൽ, തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓർക്കുന്നത് നല്ലതാണ്.



Sobha Surendran out of BJP national executive Facebook post
കഴക്കൂട്ടമില്ലെങ്കില്‍ മത്സരത്തിനില്ലെന്ന് ശോഭ സുരേന്ദ്രന്‍, ഒഴിവാക്കാന്‍ രാജി ഭീഷണിയുമായി കെ.സുരേന്ദ്രനും

ശോഭ സുരേന്ദ്രനെ ദേശീയ സമിതിയില്‍ നിന്ന് ഒഴിവാക്കിയത് ദേശീയ അധ്യക്ഷനാണെന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in