ബുദ്ധിജീവികളുടെ തിങ്ക് ടാങ്ക്, 20ശതമാനം സ്ത്രീസംവരണം, സോഷ്യല്‍ മീഡിയ വിംഗ് ;മുഖംമിനുക്കാന്‍ മുസ്ലിം ലീഗ്

ബുദ്ധിജീവികളുടെ തിങ്ക് ടാങ്ക്, 20ശതമാനം സ്ത്രീസംവരണം, സോഷ്യല്‍ മീഡിയ വിംഗ്
;മുഖംമിനുക്കാന്‍ മുസ്ലിം ലീഗ്

സ്ത്രീശാക്തീകരണം മുഖ്യലക്ഷ്യമായി ഏറ്റെടുക്കാനും പാര്‍ട്ടിയുടെ പോഷക സംഘടനകളില്‍ 20 ശതമാനം സ്ത്രീ സംവരണത്തിനും മുസ്ലീം ലീഗ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറ ബലപ്പെടുത്താന്‍ ബുദ്ധിജീവികളുടെ തിങ്ക് ടാങ്ക് രൂപീകരിക്കും. വനിതാ ലീഗ് പ്രവര്‍ത്തനം കാലോചിതമാക്കും, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ശക്തമാക്കും എന്നിവയാണ് ഒക്ടോബര്‍ രണ്ടിന് ചേര്‍ന്ന ലീഗ് വര്‍ക്കിംഗ് കമ്മിറ്റി അംഗീകരിച്ച നയരേഖയിലുള്ളതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിപിഐഎമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാട് തുറന്നുകാട്ടുക, ബിജെപിക്കെതിരെ മതേതര കക്ഷികളെ അണിനിരത്തുക, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നയത്തിനെതിരെ സമരം ശക്തിപ്പെടുത്തല്‍ എന്നിവ നയരേഖയിലുണ്ട്.

മുസ്ലീം ലീഗിന്റെ രാഷ്ട്രീയ നയങ്ങള്‍ക്ക് കരുത്ത് പകരാനാണ് ചിന്തകരും എഴുത്തുകാരും സാമൂഹിക ശാസ്ത്രജ്ഞരും ഉള്‍ക്കൊള്ളുന്ന തിങ്ക് ടാങ്ക്. മാധ്യമങ്ങളിലെ പ്രതികരണത്തിന് മീഡിയ വിംഗ് ഉണ്ടാക്കും. ചാനല്‍ ചര്‍ച്ചയ്ക്കായി പ്രത്യേക പാനല്‍. സോഷ്യല്‍ മീഡിയ രംഗത്ത് അണികളെ സജീവമാക്കും. സാമൂഹ്യ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും.

Related Stories

No stories found.
The Cue
www.thecue.in